എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ പൊയ്‌പ്പോയ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊയ്‌പ്പോയ കാലം

പൊയ്‌പ്പോയ കാലത്തിൽ ഓർമ്മകൾ എല്ലാം എൻ

ഹൃത്തിൽ നിറഞ്ഞിടുന്നെന്തിനാണ്?

മലകൾ, വയലുകൾ പാടങ്ങളെല്ലാം

നികത്തുന്നതെന്തിനാണീ മാനുഷർ

വ്യാധികളെല്ലാം മഴത്തുള്ളികൾപോൽ

പകരുന്നിതാ ഭീതിയാകുന്നിതാ

നന്മയും വൃത്തിയും ഉള്ളവർക്ക്

എന്തിനാണീ രോഗം എന്ന് പറയൂ എൻ കൂട്ടരേ

മാരകരോഗത്തിൻ കാരണം നാം തന്നെ

എന്നുള്ള സത്യവും ഓതുമോ മാനുഷർ

മാരകരോഗത്തെ കീഴടക്കാനായീ

ഒത്തൊരുമിച്ച് പ്രവർത്തിക്കൂ കൂട്ടരെ

എല്ലാം അറിയുന്ന ഈശ്വരൻ സാക്ഷിയായ്

സത്യപ്രതിജ്ഞ നടത്തുക നിങ്ങളും

ആത്മവിശ്വാസം ഉണ്ടാവണം എന്തിനും

ചെറുത്ത് നിൽക്കേണം ഏത് പ്രശ്നത്തിലും.

നമ്മുടെ നാടിൻ സംരക്ഷണം

നമ്മുടെ കർത്തവ്യം എന്ന് ചൊല്ലൂ.

വീട് നന്നായാൽ, നാട് നന്നാകും

നാട് നന്നായാൽ ലോകം നന്നാകും

വൃത്തിയും ശുദ്ധിയും നാടിന് ഐശ്വര്യം

എന്നുറക്കെ ചൊല്ലൂ എൻ പ്രിയരേ..



അഞ്ജന കൃഷ്ണ
8 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത