ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/അക്ഷരവൃക്ഷം/ദുരിതം വിതക്കുന്ന വിത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19051 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദുരിതം വിതക്കുന്ന വിത്തുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദുരിതം വിതക്കുന്ന വിത്തുകൾ

ആളൊഴിഞ്ഞന്തി നഗരവും, ശൂന്യം
തെരുവീഥികളിൽ ഭീതിയും
ഹോസ്പിററലുകളിലും ഷോപ്പിലും
സാനിറ്റൈസർ ചിരിച്ചിരിക്കുന്നു

ആദ്യയാത്ര യൂറോപ്പ കൺട്രീസിൽ,
പിന്നെ, ഇന്ത്യതൻ മണ്ണിലും കാലുകുത്തി
പലലുരുവിടുന്നു നവ അഥിതി
ആളെ വിഴുങ്ങുമെന്ന്

ഈ അഥിതി കാലനാകുമോ, പക്ഷേ
യമദേവനെ കണ്ടതില്ലാരും!
പിന്നീടറിഞ്ഞു,ഇന്ത്യൻ മക്കളോടവൾക്ക്
മൊഹബ്ബത്തുണ്ടന്ന്

വൃത്തിയുള്ളോരടടുക്കത്തുമില്ല
വൃത്തി ദീനിൻ പാതി, തിരുമൊഴിയത്രെ
ഉത്തരവിട്ടു, എല്ലാം പൂട്ടിയിട്ടോ
പുതിയ അതിഥി ആളെ മോഷ്ടിക്കും

മാനവ രാശിയിൽ ചോദ്യങ്ങളേറെ
അഭയം നൽകിയവരെ അവൾ
ഐസൊലേഷനിലാക്കി
പിന്നേയും ചോദ്യങ്ങളേറെ
മനുഷ്യത്വമില്ലേയിവൾക്ക്
നവജാത ശിശുവാണത്രെ,

സായിപ്പുമാരെ വിഴുങ്ങി_
കലിയടങ്ങാതെ,
ലക്ഷ്യം മതേതര ഇന്ത്യയോ
ഉത്തരം നാവിലുയർന്നു, അല്ല ഈ ലോകം...
 

ഷംന.കെ.വി
9I ഡി.എച്ച്.ഒ.എച്ച്.എസ്.എസ്. പൂക്കരത്തറ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത