കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/മാന്ത്രികൻ

മാന്ത്രികൻ

ഉഷസ് ഉറക്കത്തിലാണ്
ചുവന്ന തട്ടമിട്ട സൂര്യനവനെ പിടിച്ചുകുലുക്കി
പ്രഭാതം ഞെട്ടിയെഴുന്നേറ്റു
ഇന്നലെ അന്തിയുറങ്ങിയ പ്രകൃതിയെ
അവൻ മെല്ലെ തലോടി
പ്രകൃതി പതുക്കെ കൺതുറന്നു
കുയിലുകൾ നാദസ്വരം പൊഴിക്കാൻ തുടങ്ങി
മഴവില്ലിൻ വർണങ്ങൾ കട്ടെടുത്ത്
പൂക്കൾ കുണുങ്ങിച്ചിരിച്ചു
വർണപ്പൂമ്പാറ്റകൾ പാറി രസിച്ചു
കുളിർകാറ്റ് രചിച്ച മധുരഗാനത്തിന്
ഈണം നല്കി
വൃക്ഷങ്ങൾ ആടിയുലഞ്ഞു
പച്ചപ്പട്ടുടുത്ത പാടങ്ങൾ
മാറിലേക്ക് ആരെയോ കാത്തിരിക്കുന്നു.
വെള്ളിയരഞ്ഞാണവുമായി പുഴ
മൃഗങ്ങൾക്ക് സദ്യ വിളമ്പി കാടമ്മ.
പ്രകൃതി എല്ലാം കണ്ടു രസിച്ചു

ആ സന്തോഷം അധികം നീണ്ടുനിന്നില്ല
മനുഷ്യനെന്ന മാന്ത്രികനെത്തി
സൂര്യനെ അവൻ
സ്വന്തം പോക്കറ്റിലൊളിപ്പിച്ചു
പ്രകൃതിയെ ഉറക്കത്തിലേക്ക് ,
തള്ളിവിട്ടു.

ഷിബില ടി
6 ബി കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]