ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/തൊടിയിലേ പുലർവേള

Schoolwiki സംരംഭത്തിൽ നിന്ന്
തൊടിയിലേ പുലർവേള

  രാത്രിയിൽ പെയ്തൊരാ മഴയുടെ കുളിരുമായ് പുലർവേള എന്നെ ഉണർത്തിടുന്നു. കണ്ണ്തിരുമ്മി തുറന്ന് കൊണ്ടെന്നുടെ തൊടിയിലേക്ക് അങ്ങ് ഞാൻ ഓടിയെത്തി. മഴയിൽ കുളിച്ചങ് നിൽക്കുന്ന തൊടിയിലെ പച്ചപ്പ് കാണുവാൻ എന്ത്‌ രസം ചേമ്പിലത്തുമ്പിൽ ഇറ്റിറ്റു വീഴുന്ന മഴവെള്ളത്തുള്ളിക്ക് ഇത്ര ചേലോ. വഴുതിന, വാഴയും, ചേമ്പുമൊക്കെ തളിർത്തങ് ഇടതിങ്ങി നിന്നിടുന്നു ഈ കാഴ്ചയും കണ്ട് നിന്നിടുമ്പോൾ ഈ പുലർ വേളക്ക് എന്ത്‌ ചന്തം തൊടിയിലെ കുളിരുള്ള കാറ്റിന് പോലുമേ ഹൃദയം തുടിക്കും സുഗന്ധമാണ് കണ്ണ് കുളിർക്കുന്ന കാഴ്ചകൾ കാണുവാൻ കൂട്ടുകാരെ നിങ്ങൾ വന്നീടുമോ.......