ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/മറവി

Schoolwiki സംരംഭത്തിൽ നിന്ന്
09:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsedappally (സംവാദം | സംഭാവനകൾ) ('<center><h1 style="color: #fd0000">മറവി</h1></center> <div style="text-align: right"><h6>By Sahanath</h6></div> <d...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മറവി

By Sahanath

ഇന്നലെയാണ് അച്ചുവിന്റെ മറവിക്കാരൻ അമ്മാവനെത്തിയത്. അച്ചുവിന്റെ അമ്മയുടെ ഏറ്റവും മൂത്ത ജേഷ്ഠൻ.പേര് അനന്തപത്മനാഭൻ. പേര് ഓർക്കുമ്പോൾ തന്നെ അച്ചുവിന് പുച്ഛം.

“എന്തൊരു പഴഞ്ചൻ പേരാണ് അമ്മാവന് വേറെ നല്ല സ്റ്റൈലിഷ് വേറെ ഒന്നും കിട്ടിയില്ലേ?” അച്ചുവിന് ഇങ്ങനെയൊക്കെ പറയണമെന്നുണ്ട്. പക്ഷേ പറഞ്ഞാൽ കിട്ടുമോന്ന് പേടിയാണ്. കാരണം അമ്മാവൻ ഒരു മുൻശുണ്ഠികാരനാണ് അതുകൊണ്ടുതന്നെ അച്ചു അക്കാര്യം അങ്ങനെതന്നെ വിഴുങ്ങും പേരു കൂടാതെ അച്ചുവിനെ അമ്മാവൻറെ മറ്റൊരു കാര്യവും ഇഷ്ടമല്ല മറ്റൊന്നുമല്ല അമ്മാവൻറെ മറവി സ്വന്തം സാധനങ്ങൾ എടുക്കും എവിടെയെങ്കിലും വെക്കു മറക്കും മറ്റുള്ളവരെ വഴക്കുപറയും പേരു കൂടാതെ അച്ചുവിനെ അമ്മാവൻറെ മറ്റൊരു കാര്യവും ഇഷ്ടമല്ല മറ്റൊന്നുമല്ല അമ്മാവൻറെ മറവി സ്വന്തം സാധനങ്ങൾ എടുക്കും എവിടെയെങ്കിലും വെക്കു മറക്കും മറ്റുള്ളവരെ വഴക്കുപറയും. ഈ ശൈലി അച്ചുവിന് അത്ര പിടിച്ചിട്ടില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും അച്ചുവിന് അമ്മാവനെ വലിയ ഇഷ്ടമാണ് അമ്മാവനെ തിരിച്ചും അതും ഇന്നലെ സന്ധ്യയ്ക്ക് എത്തുമ്പോൾ അമ്മാവന് നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നു. ഗ്രാമം പട്ടണത്തിൽനിന്ന് അങ്ങുദൂരെ ആയിരുന്നു. അച്ചുവിൻറെ അച്ഛൻ അങ്ങോട്ട് ഒരു കാർ അയച്ചു. അമ്മാവൻ ഇങ്ങോട്ട് തുടർച്ചയായി നാലു മണിക്കൂർ ഇരുന്നിരുന്നു. വന്നപാടെ ഷർട്ടിന് 2 കുടുക്കും ഒഴിച്ച് അമ്മാവൻ കട്ടിലിൽ കയറി കിടന്നു. അച്ചു പതിയെ അമ്മാവൻ കിടക്കുന്ന കട്ടിലിൽ അരികിലെത്തി. അമ്മാവൻ ഗാഢനിദ്രയിൽ ആണ്. ഫുട്ബോൾ പോലെ വയറുo തുമ്പിക്കൈ പോലെ രണ്ട് കൈയും മേൽക്കൂര പോലെ വെട്ടിയൊതുക്കിയ മീശയുമായി എല്ലാം കാണുമ്പോൾ പാവം തോന്നും. ചെറുതായി വിയർക്കുന്നത് കണ്ടു അച്ചു കട്ടിലിൽ അഭിമുഖം ഉള്ള ഭിത്തിയിൽ ഉറപ്പിച്ചിരിക്കുന്ന എസി റിമോട്ട് വെച്ച് പ്രവർത്തിപ്പിച്ചു റൂമിലെ ലൈറ്റും അണച്ച് അവൻ പുറത്തിറങ്ങി.

പിറ്റേന്ന് അച്ചു ഉറക്കമുണർന്നത് ശബ്ദകോലാഹലങ്ങൾ കേട്ടാണ് അമ്മാവനും അവൻറെ അമ്മയും തമ്മിലുള്ള തർക്കം കോലാഹലം ആയിരുന്നത് അത്. അവൻ അത് ശ്രദ്ധിക്കാതെ വാഷ്ബേസിലിൻറെ അടുത്തേക്ക് നടന്നു. വാഷ്ബേസിനിലെ തിണ്ണയിൽ നമുക്കുണ്ടായിരുന്നു നിന്ന് തൻറെ ബ്രഷ് എടുത്ത് അതിൽ പേസ്റ്റ് പല്ലുതേപ്പ് ആരംഭിച്ചു.

അമ്മാവൻ തർക്കം തൽക്കാലത്തേക്ക് വെയിറ്റ് ചെയ്തു കാലത്ത് മുഖവുമായി തിരികെ തൻറെ മുറിയിലേക്ക് പോയപ്പോൾ അച്ചുവിൻറെ പല്ലുതേപ്പും അവസാനിച്ചു.

മുഖവും കഴുകി അടുക്കളയിലേക്ക് നടന്നു അടുക്കളയിൽ അമ്മ ദോശ ഉണ്ടാക്കുന്നത് കണ്ടു അവൻ തന്നെ സംശയം അമ്മക്ക് നേരെ തൊടുത്തു അമ്മാവൻ അങ്ങോട്ടു ദേഷ്യപ്പെട്ട് പോവാണത് കണ്ടല്ലാ ?
നിൻറെ അമ്മാവൻ ഒരു മറവി അമ്മ പറഞ്ഞു തീർത്തു ഒന്നു നെടുവീർപ്പിട്ടു പിന്നെ തുടർന്നു അമ്മാവനെ പേഴ്സ് എവിടെയോ കൊണ്ട് വച്ചിട്ട് നോട് ചോദിക്ക് നീ എവിടെ കൊണ്ടുവെച്ച നല്ല ചോദ്യം നല്ല ചോതി ആയി ആയി. ഒന്നു നിർത്തി അമ്മ അടുപ്പത്തുവയ്ക്കുക ദോശയെ മറിച്ചിട്ടു കഴിഞ്ഞ് തുടർന്നു വന്നു എന്നു സ്വന്തം പേഴ്സ് പോലും സൂക്ഷിക്കാൻ അറിയാത്ത ഒരാള് കഷ്ടം തന്നെ കഷ്ടം. അമ്മ പറഞ്ഞത് കേട്ട് അച്ചു തിരിച്ചു പോവാൻ തുടങ്ങി അടുക്കള കടന്ന് അടുത്ത മുറിയിലേക്ക് കാലെടുത്തുവച്ച രണ്ടടി നടന്നപ്പോൾ അടുക്കളയിൽ നിന്ന് അമ്മയുടെ വിളി ഉയർന്നു മോനേ കട്ടൻ അച്ചു മറന്നത് ഭാവത്തിൽ തിരികെ അടുക്കളയിൽ കയറി അമ്മയുടെ കൈയിൽ നിന്ന് കട്ടൻ ചായ വാങ്ങി കുടിച്ചു തിരികെ പോകുമ്പോൾ അവനോട് അമ്മ ചോദിച്ചു വന്ന് വന്ന് നിനക്കും മറവിയായാടാ. തോൾ കൊണ്ട് ഇല്ലെന്ന് ആംഗ്യം കാട്ടി അവൻ അടുത്ത മുറിയിലേക്ക് നടന്നു അമ്മ തൻറെ പാചകം തുടർന്നു. പോകുന്ന വഴിക്ക് അമ്മാവനെ ഒന്നു കണ്ടേക്കാമെന്ന് കരുതി അച്ചു അമ്മാവൻറെ മുറി ലക്ഷ്യമാക്കി നടന്നു. മുറിക്കകത്തേക്ക് കടന്നതും അമ്മാവൻറെ കനപ്പിച്ച മുഖം കണ്ട് അവനൊന്നു നിന്നു.

"ഊം...?! എന്തു വേണം?"
അമ്മാവൻറെ ആ ചോദ്യത്തിൽ കൊച്ചനന്തരവൻ ചൂളി പോയി. ഒന്നുമില്ലെന്ന് തോളുകൊണ്ടു ആംഗ്യം കാട്ടി കോലായിലേക്ക് വച്ചടിച്ചു. കോലായിൽ അച്ഛൻ പത്രവായനയിലാണ്. അച്ചു ഉമ്മറത്തിട്ട ടീപ്പോയിയ്ക്കരികിലുള്ള ചൂരൽ കസേരമേൽ ഇരിപ്പുറപ്പിച്ചു. ടീപോയിൽ വച്ചിരുന്ന ബാലമാസികയെടുത്ത് വായനയാരംഭിച്ചു.

പത്രവായനയിൽ തന്നെ മുഴുകുന്ന അച്ഛൻ ഇടയ്ക്ക് അവനെ ഇടങ്കണ്ണിട്ടു നോക്കുന്നു. അവൻ ശ്രദ്ധിക്കുന്നില്ലെന്ന് കാണുമ്പോൾ അച്ഛൻ തിരികെ പത്രവായനയിലേക്ക് ശ്രദ്ധ ചെലുത്തുന്നു. പത്രവായനയ്ക്കിടയിലൂടെ അച്ഛൻ അവനോട് എങ്ങനെ ചോദിച്ചു "കഴിഞ്ഞോ? നിൻറെ അമ്മേൻറേം അമ്മാവന്റേം തർക്കം?"
"കഴിഞ്ഞു."-അവൻ പുസ്തകത്തിൽ നിന്ന് മുഖമെടുക്കാതെ പറഞ്ഞു.

"പ്രേമേ... ചായ..?" -അച്ഛൻ അമ്മയോട് ചോദിച്ചു.നിമിഷങ്ങൾക്കകം അച്ഛന്റടുക്കൽ ചായയെത്തി, ഒപ്പം അമ്മയും.അച്ഛൻ കട്ടൻ കുടിച്ചുത്തിരിച്ചു ഗ്ലാസ് അമ്മയ്ക്കു കൊടുത്തു.'അമ്മ ഗ്ലാസ്സുമായി തിരികെ പോയി .

അച്ചു ബാലമാസിക വായിച്ച് തിരികെ ടീപ്പോയിലേക്ക് അലസമായിട്ടു .മാസിക വായുവിൽ വട്ടം കറങ്ങി ട്ടിപ്പോയുടെ മുകളിൽ വന്ന് വീണു .അച്ചു എന്തോ തീരുമാനിച്ചു നല്ലവണ്ണം ശ്വാസമെടുത്ത് വീടിനകത്തേക്ക് കയറി. അമ്മാവനിരിക്കുന്ന മുറിയിലേക്ക് ഇടങ്കണ്ണിട്ട് നോക്കി. ആളവിടെത്തന്നെയുണ്ടെന്നറിഞ്ഞ അച്ചു മുറിയ്ക്കു പുറത്ത് മുഖം വാടിയപ്പോലെ ഭാവിച്ചി നിന്നു.

അമ്മാവൻ ചൂടിലായിരുന്നു. അവനെ കണ്ടപ്പോൾ അമ്മാവൻറെ ദേഷ്യം എങ്ങോട്ടോ മാഞ്ഞു. അമ്മാവൻറെ മുഖം നിറയെ സ്നേഹം നിറഞ്ഞു. സ്നേഹത്തോടെ അമ്മാവൻ അടുത്തേക്ക് വിളിച്ചു. അച്ചു അനങ്ങാതെ നിന്നു.
"ഇങ്ങു വാ...ചോയിക്കട്ടെ..?"
അമ്മാവൻ അടുക്കലേക്ക് വിളിച്ചു. അച്ചു സാവധാനം അമ്മാവന്റെ മേലാകെ നിരീക്ഷിച്ചുകൊണ്ടു അടുത്തേക്ക് ചെന്നു. ഇന്നലെ ധരിച്ച ഷർട്ടിപ്പോഴും മാറ്റിയിട്ടില്ല.ഷർട്ടിൻറെ ആദ്യത്തെ രണ്ടു കുടുക്കും അഴിഞ്ഞു കിടക്കുന്നു.

"നീയെന്താടാ ഇങ്ങനെ നോക്കുന്നത്...? നീയെന്നെ ആദ്യായിട്ട് കാണാ..?" -അച്ചുവിന്റെ നോട്ടം കണ്ട അമ്മാവൻ ചോദിച്ചു. "അമ്മാവനെന്തിനാ അമ്മേനെ ങ്ങ്..ന്നെ ചീത്ത പറയണ്..?" അതുവരെയുണ്ടായിരുന്ന അമ്മാവൻറെ മുഖഭാവം ആകെ മാറി.അമ്മാവന്റെ മുഖം പിന്നെയുമിരുണ്ടു.

മൂക്കുവിറച്ചു. ചെവിയിൽ കിളിർത്ത നരച്ചുത്തുടങ്ങിയ രോമങ്ങൾ വിറച്ചു. അച്ചു പേടിച്ചു.

"ഞാൻ നിന്റമ്മേനെ ചീത്തപറയും. അതിന് നെനക്കെന്താ..? അവളേ....ൻറെ അനുജത്തിയാ...ങ്ഹാ..! ഒന്ന് ചീത്ത പറഞ്ഞപ്പോ ചോദിക്കാൻ ആളു വന്നേക്കണൂ.നീയാരാടാ...ഓൾടെ വക്കാലത്ത് പിടിക്കാൻ." -ഒന്ന് നിർത്തി അമ്മാവൻ പുരികം ചുളിച്ചു തുടർന്ന്:- "ദേ ചെറിയ നാവിലെങ്ങാനും വലിയ വർത്തമാനം പറയാൻ വന്നാലേ നിൻറെ ചെവിയങ്ങു ഞാൻ പൊന്നാക്കും..!കേട്ടാടാ!!" അമ്മാവൻ തൻറെ നീളൻ വിരലുകൾ അച്ചുവിന്റെ ചെവിയുടെ താഴെത്തുമ്പിലേക്ക് പായിച്ചു.

ലക്ഷ്യമിട്ടിടത്തു വിരലുകളാൽ പിടിത്തമിട്ടു. പിന്നെ ഒന്നിറക്കി. ചെവിയെ തന്റെയടുത്തേക്കൊന്ന് വലിച്ചു. "സത്യം പറ നീയെടുത്തോട... അത് ?" അമ്മാവൻ ചോദിച്ചു. "ആ.....!!" അവൻ കരഞ്ഞു അതൊരു മറുപടിയായിരുന്നില്ല. "അമ്മാവാ ഒന്നവിടമ്മാവാ!" അച്ചു വേദനകൊണ്ടുപുളഞ്ഞു. വേദനകൊണ്ട് അവനൊച്ചയുണ്ടാക്കി.

അമ്മാവന്റെ പിടുത്തതിന്റെ സ്വഭാവമനുസരിച് അവന്റെ ശബ്ദം മുറികിയും മുറുക്കാതെയും വായിൽനിന്ന് ഒഴുകി. അവന്റെ കരച്ചിൽ സംഗീതരാഗം പോലെയായി.

അപ്പോൾ അവനത് കണ്ടു!!!!!!!!!!! പേഴ്സ് !!! "ഞാനൊന്നുമെടുത്തീല...അമ്മാവന്റെ പോക്കറ്റിത്തന്നേണ്ട് ..!!"

അമ്മാവന്റെ പിടിത്തമയഞ്ഞു. അമ്മാവൻ പതിയെ തൻറെ കീശയിലേക്ക് നോട്ടമെറിഞ്ഞു.കനത്തമുഖവുമായി കീശ നോക്കിയ അമ്മാവൻ തിരിച്ചുവന്നത് കുറ്റബോധം നിഴലിച്ച മുഖത്താലാണ്.

"മോന് സങ്കടായോ...?" "ഏ..??" അമ്മാവൻ ചോദിച്ചു. "മ്ഹൂം" അച്ചു ഇല്ലെന്ന് മൂളി.

"വേദനിച്ചു കാണും. നിക്കറിയാം...." അമ്മാവൻ അതും പറഞ്ഞ് പേഴ്സിൽ നിന്നൊരു പത്തുരൂപാ നോട്ടെടുത്ത് അച്ചുവിന്റെ കൈയിൽ വച്ചുകൊടുത്തു. "ന്നാ ...മോൻ പോയി വല്ലതും മേടിച്ചോട്ടാ.." അമ്മാവൻ പറഞ്ഞു നിർത്തി, അച്ചുവിൻറെ നെറ്റിത്തടത്തിൽ ഒരുമ്മ കൊടുത്തു. ആ ഉമ്മയിൽ ഒരു ക്ഷമ ചോദിപ്പ് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

അച്ചു അമ്മാവനിൽ മുഖമമർത്തിക്കരഞ്ഞുക്കൊണ്ട് പറഞ്ഞു വേണ്ടെന്ന് . "ന്നാലും കൈയീവച്ചോ..." ഇനിയെങ്ങാനും മനസ് മാറാണെങ്കി വല്ലതും മേടിക്കാലോ.."

അമ്മാവനതും പറഞ്ഞ് അവനെ പറഞ്ഞുവിട്ടു.

അച്ചു പോകുന്ന വഴിക്ക് വച്ച് അമ്മാവൻ സ്വയം പറയുന്നതു കേട്ടു. "ഇനി ഞാൻ ന്നെ തന്നെ അങ്ങട്ട് മറക്ക്വൊ....?ആവോ..?" അവൻ മനസ്സിൽ കരുതി.

"പാവം....!!"

Sahanath Sahai
9A ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ