ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ നാം മറക്കുന്ന ചിലത്

Schoolwiki സംരംഭത്തിൽ നിന്ന്
നാം മറക്കുന്ന ചിലത്

മനുഷ്യസ്നേഹത്തിന്റയും പ്രകൃതിസ്നേഹത്തിന്റയും സാംസ്കാരികസമ്പന്നയും ഉത്തമ മാതൃകയായിരുന്നു നമ്മൾ.മനുഷ്യനെയുo പ്രകൃതിയെയുംഒരുപോലെ സ്നേഹിച്ചിരുന്ന കാലഘട്ടം. സ്വാർത്ഥതയുടെടെയും സ്വജനപക്ഷത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതിരുന്ന നാളുകൾ. ഓരോ വ്യക്തിക്കും സാമൂഹിക പരിരക്ഷ നൽകിയിരുന്ന സമൂഹം.

എന്നാൽ പുത്തൻ സംസ്കാരത്തിന്റെ വിഷം തീണ്ടിയ കറുത്ത കരങ്ങൾ നമ്മേ വേട്ടയാടിയപ്പോൾ തകർന്നുവീണത് ഒരു കാലഘട്ടത്തിന്റെ സംസ്കാരമായിരുന്നു സംസ്കാരതോടോപ്പോം ചിന്നിച്ചിതറിയത് രക്തബന്ധങ്ങളുടെയും വ്യക്തി ബന്ധങ്ങളുടെയും മാനുഷിക സ്നേഹത്തിന്റെയും കെട്ടുറപ്പായിരുന്നു പുതുമയിൽ കണ്ണുമഞ്ഞളിച്ച നമ്മൾ സ്വാർത്ഥ താല്പര്യങ്ങൾക്കും പണത്തിനും വേണ്ടി പ്രകൃതിയെ ചുഷണം ചെയ്തപ്പോൾ നമുക്ക് നഷ്ടമായത് ഓമനിച്ചു പരിപാലിച്ചു നിലകൊണ്ട പ്രകൃതിയെന്ന അമ്മയായിരുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടം മരിച്ചതിലൂടെ പ്രകൃതിയും നമുക്കെതിരായി. പ്രകൃതി ഒരുപാട് തിരിച്ചടികൾ തിരികെ തന്നിരുന്നു. പ്രകൃതിയുടെ ഈ തിരിച്ചടി മനുഷ്യന് ഒരു വൻനാശമായി ഭവിക്കുക തന്നെ ചെയ്യും. നമ്മൾ മറന്നുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം. ജനനം മുതൽ നമ്മളെ ലാളിച്ചു വളർത്തിയവരെ വർദ്ധക്യജീവിതത്തിൽ നമ്മുടെ സുഖലോലുപതകൾക് വിഗതമായെന്ന തോന്നലിലിൽ അനാഥാലയങ്ങളിലെ ഇരുമ്പഴിക്കുള്ളിലേക്ക് തള്ളി വിടുമ്പോൾ ആ മനസ് പറയുന്നത് നാം അറിയുന്നില്ല. അതുപോലെ തന്നെ എത്ര എത്ര സന്തർഭങ്ങൾ എന്തിനൊക്കെ പറയുന്നു സ്കൂൾ കാലഘട്ടത്തിൽ തന്നെ നമുക്ക് ഒരുപാട് കുട്ടുകാരെ കിട്ടാറുണ്ട്. എന്റെ ഹൃദയത്തിൽ നിന്ന് പറിച്ചെറിയാൻ പോലും കഴിയാത്ത കുട്ടുകാർ എനിക്കും ഉണ്ട്. എന്നാൽ ചില സൗഹൃദങ്ങൾ സ്വന്തo കാര്യം കഴിഞ്ഞാൽ അവരെ ഒഴിവാക്കി വിടാൻ വേണ്ടിയാകും ബുദ്ധിമുട്ടുന്നത്. നാം മറക്കാൻ ശ്രമിക്കുന്നതും അവഗണിക്കുന്നതുമായ പല സത്യങ്ങളും ഓർമ്മകളിലൂടെ എങ്കിലും അനശ്വരമാകട്ടേ എന്ന് നമുക്ക് പ്രത്യാശിക്കാം.

സാന്ദ്ര രാജു
7 A ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം