സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കൊറോണ കാലത്തെ വിശേഷങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
09:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ വിശേഷങ്ങൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലത്തെ വിശേഷങ്ങൾ

അമ്മ ഒരു ഡോക്ടർ ആണെന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഈ വിഷു അവധിക്കാലത്ത് ഊട്ടിയിൽ വിനോദ യാത്രയ്ക്ക് പോകുവാനായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത്. പക്ഷേ കൊറോണ വൈറസ് വന്നതുകാരണം വിനോദ യാത്രയ്ക്ക് പോകുവാൻ സാധിച്ചില്ല. അമ്മക്ക് കൊറോണ വാർഡിലായിരുന്നു ഡ്യൂട്ടി, അതുകൊണ്ട് എനിക്ക് എന്റെ പിറന്നാൾ നന്നായി ആഘോഷിക്കുവാനും കഴിഞ്ഞില്ല. അമ്മ അവിടെ കൊറോണ ബാധിച്ച രോഗികളെ ചികിത്സിച്ചുകൊണ്ടിരിക്കുമ്പോൾ എല്ലാ രാത്രിയും ഞാൻ അമ്മയെ സ്വപ്‌നം കാണാറുണ്ടായിരുന്നു. അമ്മക്ക് ഇനി രണ്ടാഴ്ചക്കാം വീട്ടിൽ വരാൻ കഴിയില്ല. കാരണം രോഗികളെ ശുശ്രൂഷിച്ചതിനാൽ ഇനി ക്വാറന്റൈനിൽ കഴിയണം.

അതുകൊണ്ട് എന്നെയും ചേച്ചിയേയും അച്ഛൻ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റി. അവിടെയായിരുന്നു ഞങ്ങളുടെ ഈ വർഷത്തെ വിഷു. അച്ഛനും അമ്മയും കൂടെയില്ലാത്തതിനാൻ ചെറിയ വിഷമമുണ്ടായിരുന്നു. ലോക്ഡൗൺ ആയതിനാൽ പടക്കം പൊട്ടിക്കലോ വലിയ ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല. അന്ന് രാത്രി ഞാൻ അമ്മയെ ഫോണിൽ വിളിച്ചു. ഐസൊലേഷൻ വാർഡിലെ ജോലി വിശേഷങ്ങളായിരുന്നു ഞങ്ങൾ കൂടുതലും സംസാരിച്ചത്. ജോലി സമയത്ത് അമ്മ ഒരു പ്രത്യേക തരം വസ്ത്രമാണ് ധരിക്കാറുള്ളത്. അത് ധരിച്ചാൽ വലിയ ചൂടാണെന്നും അമ്മ പറഞ്ഞു. വെളളം കുടിക്കാനും പ്രാഥമിക ആവശ്യങ്ങൾ ചെയ്യുവാനോ കഴിയില്ല. ഏറെ ബുദ്ധിമുട്ടിയാണെങ്കലും അമ്മ രോഗികളെ ചികിത്സിച്ചുകൊണ്ടിരുന്നു. പലരും രോഗം മാറി വീട്ടിൽ പോയി. അത് അറിഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. ഒരു ഡോക്ടറുടെ മകനായതിൽ ഞാൻ അഭിമാനിക്കുന്നു.

ആസാദ് കീനേരി
VI.J സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം