ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ ദർമ്മന്റെ ദുഷ്ടചിന്തകൾ
ദർമ്മന്റെ ദുഷ്ടചിന്തകൾ
ഒരു പ്രദേശത്ത് വളരെ പണ്ഡിതനായ ദർമ്മൻ എന്ന വ്യക്തി ജീവിച്ചിരുന്നു. അവിടെ ഉള്ള മറ്റു വീടുകളിലെ എല്ലാവരും വളരെ പാവങ്ങളായിരുന്നു. ദർ മ്മന്റെ വീടിനരികിൽ ഉയർന്നു നിൽക്കുന്ന ഒരു മൺ പൊത്തുണ്ടായിരുന്നു. ആ പൊത്ത് പരിശോധിക്കാനായി മുകൾ ഭാഗം നീല നിറവും അടിഭാഗം മഞ്ഞ നിറവുമുള്ള ഒരു പക്ഷി വന്നു. മുട്ടയിടാൻ ഏതാനും ദിവസങ്ങൾ ബാക്കി. ഏതായാലും ഈ പൊത്തിനുള്ളിൽ കൂടുണ്ടാക്കാം പക്ഷി പറഞ്ഞു. റബ്ബർമരത്തിനോട് പക്ഷി ചോദിച്ചു റബ്ബർമരമേ എനിക്ക് മുട്ടയിടാനുള്ള സമയമാകാൻ ഏതാനും ദിവസങ്ങൾ ബാക്കിയുണ്ട്. ആ ദിവസത്തിനകം എനിക്കൊരു കൂട് നിർമ്മിക്കണം. നിന്റെ കൊഴിഞ്ഞ ഇലകളിൽ ചിലത് ഞാനെടുക്കുന്നതിൽ നിനക്ക് വിരോധമൊന്നുമില്ലല്ലോ. എന്നെ വെട്ടുന്ന മനുഷ്യർക്കു വേണ്ടിയല്ല ഞാനിവിടെ നിവർന്നു നിൽക്കുന്നത് നിന്നെപ്പോലുള്ള പക്ഷികൾക്ക് സഹായി ആയാണ്. എത്ര ഇലകൾ വേണമെങ്കിലും നിനക്ക് എടുക്കാം റബ്ബർമരം പറഞ്ഞു. പക്ഷി മരത്തിനോട് നന്ദി പറഞ്ഞ് പൊത്തിലേക്ക് ഇലകൾ കൊണ്ട് വന്ന് വെച്ചു.പക്ഷി ചിന്തിച്ചു ഇനി കൂടുണ്ടാക്കാൻ വേണ്ടി കുറേയേറെ നാരുകൾ വേണം. എവിടെ നിന്നൊക്കെയോ കുടുണ്ടാക്കാൻ പറ്റിയ നാരുകൾ കൊണ്ടുവന്നു. ദാഹം കൊണ്ട് നിൽക്കാൻ കഴിയാതെ കുട്ടികൾ വച്ച ചട്ടിയിൽ നിന്ന് വെള്ളം കുടിക്കാൻ പക്ഷി പോയി.ആ സമയത്ത് ദർമ്മൻ ജനാലക്കരികിൽ വെറുതെ വന്നു നിന്നു. അപ്പോൾ പൊത്ത് കണ്ടു.അതിൽ നാരുകളും ഇലകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ പക്ഷി കൂടുണ്ടാക്കുകയായിരിക്കും അവൻ ആലോചിച്ചു. ഒരു കെണിവച്ച് അതിനെ പിടിക്കാം. ദർമ്മൻ അവിടെ നിന്നും മാറിപ്പോയി. പക്ഷി കൂടുണ്ടാക്കാൻ തുടങ്ങി. ഇലനാരിൽ പറ്റിച്ചു വെക്കാൻ എന്തുപയോഗിക്കും പക്ഷി ആലോചനയിലാണ്ടു. അപ്പോൾ ഒരു വിദ്യ കിട്ടി .ചിലന്തിവലമതി പക്ഷി സ്വയം പറഞ്ഞു. ചിലന്തിവലതേടി ദൂരത്തേക്ക് പറന്നു. ചിലന്തിവലതേടി പക്ഷി പോയ സമയത്ത് കെണി നിർമ്മാണത്തിലായിരുന്നു ദർമ്മൻ .ചിലന്തിവലതേടിത്തേടി ഒരു സ്ഥലത്ത് കണ്ടു. ചിലന്തിയോട് പക്ഷി ചോദിച്ചു ചിലന്തി നിന്റെ വലയിൽ നിന്ന് കുറച്ച് ഞാൻ എടുത്തോട്ടെ. എന്തിനാ ചിലന്തി ചോദിച്ചു. കൂടുണ്ടാക്കാൻ പക്ഷി പറഞ്ഞു. അങ്ങനെ പക്ഷി വലയും കൊണ്ട് മൺപൊത്തിലെത്തി. പക്ഷിയുടെ കൂട് നിർമ്മാണം അവസാന ഘട്ടത്തിലെത്തി. ഇനി മുട്ടയിടാൻ രണ്ട് ദിവസം കൂടി ബാക്കിയുണ്ട് .നേരത്തേക്ട് നിർമ്മിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷവതിയാണ്. പക്ഷി സ്വയം പറഞ്ഞു.ദക്ഷണത്തിനു വേണ്ടി പക്ഷി പുറത്തേക്ക് പോയി. ദർമ്മൻ കെണിപക്ഷിക്കൂട്ടിൽ വച്ചു. അതെന്താണെന്നറിയുമോ? ഒരു കൂടായിരുന്നു അത്. ഇരുമ്പു കൊണ്ട് നിർമ്മിച്ചത്.പക്ഷി ആകാംക്ഷയോടെ കയറി വരുമ്പോൾ ഈ കൂട്ടിൽ കെണിയും. ആ സമയത്ത് ദ ർ മ്മൻ അവിടെത്തന്നെ പാത്തും പതുങ്ങിയിരിക്കും കൂടsക്കാനായി. ദർമ്മൻ ഉണ്ടാക്കിയ കൂടായതിനാൽ ചെറിയ ഓട്ടകളുണ്ട്. ദ ർ മ്മൻ പക്ഷിയെ നോക്കിയിരുന്നു. പക്ഷി പാറി വന്ന് കൂട്ടിൽ കുടുങ്ങി. ദർമ്മൻ കൂടടച്ചു. ആ പക്ഷിയുടെ മുന്നിൽ നിന്ന് തന്നെ ആ കൂട് കീറിക്കളഞ്ഞു. പക്ഷി മനംനൊന്ത് കരഞ്ഞു. അത് കണ്ട് മനസാക്ഷിയില്ലാത്ത ദർ മ്മൻ ചിരിച്ചു.ഈ വിവരം മറ്റ് പക്ഷികളിലേക്കെത്തി.അവർ കൂട്ടത്തോടെ അവിടെയെത്തി. പക്ഷിയെ നോക്കി ചിരിച്ചു കൊണ്ട് നടന്ന ദർമ്മൻ തന്റെ മുന്നിലെ കല്ല് കണ്ടില്ല കല്ല് തട്ടി മലർന്നടിച്ച് ദർമ്മൻ വീണു. പക്ഷികൾ കലപില ശബ്ദം ഉണ്ടാക്കി ആ വീഴ്ച ആഘോഷിച്ചു.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ