ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/കുറുക്കനും കോഴിയും

Schoolwiki സംരംഭത്തിൽ നിന്ന്
08:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thavidisseri (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുറുക്കനും കോഴിയും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുറുക്കനും കോഴിയും

സുന്ദരിക്കോഴി കുറെ മുട്ടയിട്ടു.മുട്ട വിരിയാനായ് അവൾ അടയിരിക്കുമ്പോൾ ഒരു കുറുക്കൻ അതുവഴി വന്നു.അവൻ സുന്ദരിയുടെ അടുത്ത് എത്തി.എന്നിട്ട് അവളെ പിടിച്ച് തിന്നാൻ തക്കം നോക്കി ചാടി.എന്താ ചേട്ടന്റെ ഭാവം എന്നെ പിടിച്ച് തിന്നാനാണോ .സുന്ദരി ചോദിച്ചു.അല്ല പിന്നെ ഹും ഒരു ചോദ്യം.കുറുക്കൻ വിചാരിച്ചു.ചേട്ടാ ഈ മുട്ടകൾ വിരിയുന്നത് വരെ ഒന്ന് ക്ഷമിച്ചൂടെ .എങ്കിൽ മൂന്ന് നാല് എണ്ണത്തെ തിന്നാം.അതു ശരിയാണെന്ന്കുറുക്കന് തോന്നി.ഒരു ഉഗ്രൻ സദ്യ തന്നെ കിട്ടും.ആകട്ടെ കുറച്ച് ദിവസം കഴിഞ്ഞ് കുറുക്കൻ വീണ്ടും വന്നു.അപ്പോൾ കോഴി കൂട്ടിനകത്തായിരുന്നു.അവിടെ ഒരു പട്ടി ഉണ്ടായിരുന്നു.അതിനെ കണ്ടതും കുറുക്കൻ ഒറ്റ ഓട്ടം


വിനയ്.പി
1 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ