സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
08:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobsathyan (സംവാദം | സംഭാവനകൾ) (edit)
രോഗ പ്രതിരോധം


ഒരു സ്ക്കൂളിൽ രണ്ട് കുസൃതി കുട്ടികൾ ഉണ്ടായിരുന്നു അവർ ഉറ്റ ചങ്ങാതിമാരായിരുന്നു ഒരു കുട്ടിക്ക് ഭക്ഷണം വളരെ ഇഷ്ടമാണ് അവൻ കാണുന്നതെല്ലാം വാരിവലിച്ച് കഴിക്കും അവന് തട്ടുകടയിലെ ഭക്ഷണം വളരെ ഇഷ്ടമായിരുന്നു പക്ഷെ ഇതൊന്നും അവൻ്റെ ചങ്ങാതിക്ക് ഇഷ്ടമല്ല ഈ ഭക്ഷണക്കാര്യത്തിൽ മാത്രമെ ഇവർ തമ്മിൽ തല്ലും പിടിയും നടക്കാറൊള്ളൂ അവർ ഒരുമിച്ച് പുറത് പോകുമ്പോൾ ഇവൻ കാണുന്നതെല്ലാം വാങ്ങി കഴിക്കും ഇവൻ്റെ ചങ്ങാതി വീട്ടിലെ ഭക്ഷണം മാത്രമെ കഴിക്കൂ അങ്ങനെ ഇരിക്കെ ഒരിക്കൽ ഇവർ പുറത്ത് പോയപോൾ ഈ ഭക്ഷണ പ്രിയൻ പൈയ്യൻ ഒരു തട്ടുകടയിലെ കുറെ ഭക്ഷണ പതാർത്തങ്ങൾ കഴിച്ചു ചങ്ങാതി പറഞ്ഞത് വകവെക്കാതെ എന്നിട്ടോ???

പിറ്റേ ദിവസം വയറ് വേദനയും ശർദിലും വന്ന് അവശനായി ,അവനെ ആശുപത്രിയിൽ എത്തിച്ചു ഡോക്ടർ പറഞ്ഞു ഫുഡ് പോയിസനാണെന്ന് അപ്പോളേക്കും ചങ്ങാതി എത്തി., ഡേക്ടർ നോക്കി പറഞ്ഞു പ്രതിരോത ശേഷി ഒട്ടും ഇല്ല ,രക്തക്കുറവും ഉണ്ട്, തടിക്കുറക്കണം. എന്നെക്കെ പക്ഷെ അവൻ കേട്ടില്ല .ചങ്ങാതി അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ച അവൻ കേട്ടില്ല . പിന്നെ പിന്നെ അവന് ഒരു ജോലി ചെയ്യാനും പറ്റാതെയായി എപ്പോഴും ഉറക്കം അവസാനം അവൻ ഡോക്ടറുടെ അടുത്ത് പോയി . പിന്നെ ഡോക്ടർ പറഞ്ഞതിൻ്റെ പൊരുൾ അവന് മനസ്സിലായി കാരണം ഫാസ്റ്റഫുഡ് കാരണം അവന്റെ ശരീരത്തിൽ കൊഴുപ്പ് അട്ടിഞ്ഞു കൂടിയിരിക്കുകയാണ് . അതുപോലെ ഇത് മരണ ത്തിന്പോലും കാരണമാകും എന്ന് ഡോക്ടർ അവനോട് പറഞ്ഞു ,ഇനിയെങ്കിലും പച്ചക്കറികളും പഴവർഗങ്ങളും പിന്നെ വീട്ടിൽ വെക്കുന്ന ഭക്ഷണങ്ങളും കഴിക്കണം കേട്ടോ . ശരി ഡോക്ടർ എന്നും പറഞ്ഞ് അവൻ പുറത്ത് ഇറങ്ങി എന്നിട്ട് അവൻ ചിന്തിച്ചു പുറത്തു നിന്ന് ഭക്ഷണം കഴിച്ചാൽ മരണം വരെ സംഭവിക്കാം ഭാഗ്യം ഇപ്പോളെങ്കിലും അറിഞല്ലോ വെറുതേയല്ല ഞാൻ എപ്പോഴും ക്ഷിണിതനാണ്. എൻ്റെ തടി ഒരു ഭാരമാ ഇത് എന്തു ചെയ്യും??

കണ്ടല്ലോ? ഇതുപോലെ ആകരുത് .അവസാനമല്ല ആദ്യം തന്നെ ഇത് ചിന്തിക്കണം നാം ഭക്ഷണത്തിലും ഒരു ക്രമം വരുത്തണം അതുപോലെ ജീവിതത്തിലും എങ്കിലെ ആരോഗ്യമുള്ള പുതിയ ഒരു തലമുറയെ നമുക്ക് പടിത്തുയർത്താൻ കഴിയുകയുള്ളൂ .നമുക്ക് ഒരുമിച്ച് നിൽക്കാം


ശീതൾ സണ്ണി
8 J സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ