എ.എം.എച്ച്.എസ്. തിരൂർക്കാട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

മാറ്റം

         Anjal Shad A (8K)

ആരാരും പോവാത്ത കോലത്തിലേക്കിന്ന്
അങ്ങാടിയൊക്കവേ മാറി.
ആളുകളൊക്കെയും വീട്ടിലകപ്പെട്ട്
നട്ടപ്പിരാന്തിലായി.
ഫ്ലൈറ്റില്ല,ട്രൈനില്ല,യാത്രകളില്ലൊട്ടും;
സൈക്കിൾ സവാരി പോലും നിർത്തിയങ്ങനെ
വീട്ടിലിരിപ്പൂ നിത്യം!
കൊറോണക്കാലത്തെ ജാഗ്രതാ രീതികൾ
പറഞ്ഞാലൊടുങ്ങുകില്ല...

ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ രാജ്യം
ആലില പോലെ വിറച്ചുപോയി.
വൈറസ്സിൻ പേടിയിൽ വമ്പൻമാരൊക്കയും
ഞെട്ടിത്തരിച്ച് നിന്നു.
ഭയമല്ല വേണ്ടത്;ജാഗ്രതയാണെന്നു
റക്കെ പറഞ്ഞുകൊണ്ട്
ശോഭ കൈകൊള്ളുന്നു കേരളം!
വൈറസ്സിൻ കണ്ണികൾ പൊട്ടിച്ചെറിയുവാൻ
മലയാളമൊത്തുനിന്നു.
അഭിമാനമേകുന്ന മാതൃകയായി നാം
എങ്ങും ശ്രുതിപ്പെടുന്നു...!!!

"വിശ്വവിപത്ത്"

     വൈഗ പി   5എ

കൊറോണ വന്നു പടരും കാലം
മാലോകരല്ലൊരും ഒന്ന് പോലെ.
ഏഷ്യയും യൂറോപ്പും ആഫ്രിക്കയും
താഴിട്ട് പൂട്ടി കഴിഞ്ഞുവല്ലോ
തീവണ്ടിയില്ല വിമാനമില്ല,
വാഹനങ്ങൾ ഒന്നുമില്ല.
വിശ്വം മുടിക്കുന്ന വിപത്തുമായി,
എന്നിട്ടുമെങ്ങുന്നോ കൊറോണ വന്നൂ
ആണെന്നോ പെണ്ണെന്നോ മാറ്റമില്ല,
ഇടത്തും വലത്തും തിരിയുമില്ല.
എല്ലാരും തുല്യരായി വന്നു ചേർന്നൂ
വീട്ടിൽ അടച്ച് ഇരുന്നിരുന്നിടാമേ
മൂക്കും വായും മൂടി കെട്ടിടാമേ
സോപ്പിട്ടു കൈകൾ കഴുകിടാമേ
കൈ കൊടുക്കുന്ന ശീലം മാറ്റി
കൈ കൂപ്പിടാം നമ്മൾക്ക് തമ്മിൽ തമ്മിൽ,
വിശ്വവിപത്തിനെ നിലക്ക് നിർത്താൻ