എ.എം.എച്ച്.എസ്. തിരൂർക്കാട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

മാറ്റം

         Anjal Shad A (8K)

ആരാരും പോവാത്ത കോലത്തിലേക്കിന്ന്
അങ്ങാടിയൊക്കവേ മാറി.
ആളുകളൊക്കെയും വീട്ടിലകപ്പെട്ട്
നട്ടപ്പിരാന്തിലായി.
ഫ്ലൈറ്റില്ല,ട്രൈനില്ല,യാത്രകളില്ലൊട്ടും;
സൈക്കിൾ സവാരി പോലും നിർത്തിയങ്ങനെ
വീട്ടിലിരിപ്പൂ നിത്യം!
കൊറോണക്കാലത്തെ ജാഗ്രതാ രീതികൾ
പറഞ്ഞാലൊടുങ്ങുകില്ല...

ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ രാജ്യം
ആലില പോലെ വിറച്ചുപോയി.
വൈറസ്സിൻ പേടിയിൽ വമ്പൻമാരൊക്കയും
ഞെട്ടിത്തരിച്ച് നിന്നു.
ഭയമല്ല വേണ്ടത്;ജാഗ്രതയാണെന്നു
റക്കെ പറഞ്ഞുകൊണ്ട്
ശോഭ കൈകൊള്ളുന്നു കേരളം!
വൈറസ്സിൻ കണ്ണികൾ പൊട്ടിച്ചെറിയുവാൻ
മലയാളമൊത്തുനിന്നു.
അഭിമാനമേകുന്ന മാതൃകയായി നാം
എങ്ങും ശ്രുതിപ്പെടുന്നു...!!!


വിശ്വവിപത്ത്

     വൈഗ പി   5എ

കൊറോണ വന്നു പടരും കാലം
മാലോകരല്ലൊരും ഒന്ന് പോലെ.
ഏഷ്യയും യൂറോപ്പും ആഫ്രിക്കയും
താഴിട്ട് പൂട്ടി കഴിഞ്ഞുവല്ലോ
തീവണ്ടിയില്ല വിമാനമില്ല,
വാഹനങ്ങൾ ഒന്നുമില്ല.
വിശ്വം മുടിക്കുന്ന വിപത്തുമായി,
എന്നിട്ടുമെങ്ങുന്നോ കൊറോണ വന്നൂ
ആണെന്നോ പെണ്ണെന്നോ മാറ്റമില്ല,
ഇടത്തും വലത്തും തിരിയുമില്ല.
എല്ലാരും തുല്യരായി വന്നു ചേർന്നൂ
വീട്ടിൽ അടച്ച് ഇരുന്നിരുന്നിടാമേ
മൂക്കും വായും മൂടി കെട്ടിടാമേ
സോപ്പിട്ടു കൈകൾ കഴുകിടാമേ
കൈ കൊടുക്കുന്ന ശീലം മാറ്റി
കൈ കൂപ്പിടാം നമ്മൾക്ക് തമ്മിൽ തമ്മിൽ,
വിശ്വവിപത്തിനെ നിലക്ക് നിർത്താൻ


A DREADFUL DISEASE

       AJWA BASHEER   6 B

The world scare
when they hear
the word Corona
May it is Gonna
Kill persons one by one
like shooting with Gun
We shouldn't be scared
But should be bothered
"കാലം തീർത്ത തടവറ"

      നിദ കെ    6 എ
  കാലം ഒരിക്കൽ കഥയെഴുതുമ്പോൾ
നോവുണർത്തുന്ന അധ്യായം ആകാം
ഈ നാളുകൾ
എങ്ങും ജീവൻ പൊലിയുന്നു
ഭീതി പടർത്തുന്നു
ലോകത്തെ കാർന്നു തിന്നുന്നു,
ഈ മഹാമാരി........
ഈ വിപത്തിൻറെ അക്രമണത്തിന്
ജാതി മത ദേശ വ്യത്യാസമില്ല.
ലോകത്തെ കൈക്കുള്ളിലാക്കി
ഞെരുക്കി കൊണ്ടിരിക്കുന്നു അത്........
ഓരോ നിമിഷവും ....
തെളിയിക്കുന്നു,
ആശങ്കവേണ്ടെന്നല്ല അഹങ്കാരം
വേണ്ടെന്ന്.
മനുഷ്യനിലെ മനുഷ്യത്വം
മരിച്ചുപോയിട്ടില്ലെന്ന്.
രാഷ്ട്രീയമല്ല രാഷ്ട്രമാണ് വലുത്
എന്ന്.
ഒരു ഓർമ്മപ്പെടുത്തലാണ്......
പിന്തിരിഞ്ഞോടിയതല്ല ചരിത്രം,
പൊരുതി ജയിച്ചതാണ് എന്ന്.
സ്വന്തമായൊരു തടവറ ഒരുക്കാം
സ്വതന്ത്രമായ പുതു ലോകത്തിനായി.........
മുറുകെ പിടിക്കുന്ന ദൈവം
രക്ഷ നൽകട്ടെ.......

الفيروس كورونا

AYISHA HANNA 7 B

الحضور الكرام ، صبلح الخير أنا الدكتورة عائشة حنة،

أود أن أشارك بعض الكلمات حول انتشار الفيروس كورونا الذي انتشر في جميع أنحاء العالم. لخلاصنا وفداء العالم.

كورونا هو فيروس ينتشر من الإنسان إلى آخر. منظمة الصحة العالمية سمته Covid19.

انتشار الفيروس سريع جدا ومعدل الوفيات مرتفع جدا. ما أدى إلى زيادة معدلات الاعتلال والوفيات في الولايات الأمركية والدول الأوروبية هو أن الناس قد أهملوا القيام بأكثر الأشياء تافهة

النظافة هي المفتاح لمنع هذا النوع من الفيروس. يمكن للفيروسات دخول جسم الإنسان من خلال الأنف والفم والعين. بطبيعة الحال يدخل الفيروس إلى هذه الأعضاء من خلال أيدينا. لمنع ذلك ، من المهم غسل يديك على فترات منتظمة.

يجب أن يكون الأنف والفم حذرين للغاية.  من الأفضل ربطه بقناع.

الحفاظ على المسافة الاجتماعية أمر ضروري للحد من الانتشار.

يجب علينا أن نفعل ما يتعين علينا القيام به. هذه هي الطريقة التي يجب أن نكافح بها هذا الفيروس القاتل.

لقد كانت بلادنا نموذجًا للأمورالعديد من الأشياء من زمان. خاصة دولتنا الفخورة، ولاية كيرالا.

تقوم ولاية كيرالا مرة أخرى بتمهيد الطريق لمنع انتشار كورونا وتوفير علاج أفضل للمتضررين.

سننتصر على هذا الوباء. سنبقى على قيد الحياة ، هذه الكارثة الكبيرة.

اتبع توجيهات الدائرة الطبية والحكومة، هذا واجب علينا كل. والطلاب، دعونا نمضي قدمًا أيضًا في تغيير وقت العطلة بشكل إيجابي

حسنًا ، هذا تسجيل الخروج حتى هنا معكم في موضوع آخر، شكرا لكم جميعا.

د. عائشة حنة


الكورونا والاسلام

AYISHA AMNA    5 D

امي العزيزة
هل تغسل يديك؟
من فضلك، اغسل يديك
بالصابون بشكل صحيح
يعني، 20 ثانية على الأقل

امي العزيزة
أنت تعلمني عندما كنت صغيرا
كيف تبدأ الوضوء
اولا،غسل اليدين ثلاث مرات
الآن ، أنا أعلم سر غسلهما

امي العزيزة
يجب علينا تنظيف أيدينا
الوجه والقدمين
الأنف والأذنين
الآن ، أنا أعلم
هذا ما نفعله بالوضوء.

امي العزيزة
قال نبينا، كما تعلمتني
الطهور، هو نصف الإيمان
قال العلم الطبية الحديثة ذلك
التنظيف المناسب
يمكن أن يمنع انتشار الفيروسات

امي العزيزة
الله أكبر
دينه عظيم
مبدأها عظيم
يجب أن نطيع،
خالقنا الله ونبيه
ويجب أن نتبعوا قواعد ديننا
ويجب أن نكون مطيعين.

اللهم احفظ
ديننا وارضنا
والجميع في العالم
وأخرج كورونا واشف مرضاه
نرجو أن يكون العالم في سلامة
وسنكون شاكرين لك حتى نموت..
ഫോർ ദി ബെസ്റ്റ് ടീച്ചർ ആദിത്യ 8 എ

                  അവൾ കാറിൻറെ ഡോർ തുറന്നു പുറത്തിറങ്ങി. അവളുടെ പെട്ടികളെല്ലാം അവൾ തന്നെ എടുത്ത് എയർപോർട്ടിൻറെ ഉള്ളിലേക്ക് നടന്നു.ഉള്ളിൽ കടന്നതിനു ശേഷം ഒരു കസേരെയേ ലക്ഷ്യം വെച്ച് അവൾ നീങ്ങി. തൻറെ പെട്ടിയെല്ലാം സുരക്ഷിതമാക്കി അവൾ ആ കസേരയിൽ ചെന്നിരിന്നു. അവൾ തൻറെ  കൈയ്യിലുള്ള ടിക്കറ്റ്‌ മെല്ലെ നോക്കി. ‘ബംഗ്ലൂർ ടു കൊച്ചി’ അത് വായിച്ചപ്പോൾ അവൾക്ക് എന്തെന്നിലാത്ത സന്തോഷം ആണ് ഉണ്ടായത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് അവൾ അവളുടെ നാട്ടിലേക്ക് തിരിച്ച്  പോകുന്നത് അതിൻറെ ആഹ്ലാദം ആയിരുന്നു അവൾക്ക്. നാട്ടിലേക്ക് തിരിച്ച്  പോകുന്നതിൻറെ സന്തോഷത്തിന് ഒപ്പം മറ്റ് എന്തോ ഒന്ന് നടത്താൻ പോകുന്നതിൻറെ തിടുക്കവും അവളിൽ ഉണ്ടായിരിന്നു.
          വിമാനം 25 മിനിറ്റ് ലൈറ്റ് ആണ്. അവൾക്ക്  വെറുതെ ഇരുന്നു മുഷിപ്പ് തോന്നിയപ്പോൾ അവൾ തൻറെ പക്കലുള്ള പുസ്തകം എടുത്ത് വായിക്കാൻ തുടങ്ങി. പുസ്തകത്തിലെ ഓരോ വരിയിലൂടെയും അവൾ ഇഴഞ്ഞ് നീങ്ങി. അവൾ വായന ആസ്വദിച്ചു വരികയായിരിന്നു. പെട്ടന്ന് വീമാനത്തിൽ കയറാനുള്ള നിർദേശം അവൾക്ക് ലഭിച്ചു.ആദ്യം അവൾക്ക് ദേഷ്യമാണ്  തോന്നിയത് തൻറെ വായന തടസ്സപെടുത്തിയതിൽ. 
              
              വീമാനത്തിൽ കയറി അവൾ തൻറെ സീറ്റിൽ  ആധിപത്യം ഉറപ്പിച്ചു.  പൊതുവേ അവൾക്ക് ഇഷ്ടമില്ലാത്ത യാത്രയാണ്‌ വീമാനയാത്ര.ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ലലോ എന്നായിരിന്നു അവൾടെ സങ്കടം. അവൾക്ക്  ഇഷ്ടമുള്ള പോലെ ട്രെയിനിൽ പോയാൽ സമയത്തിന് നാട്ടിൽ എത്താൻ കഴിയില്ലല്ലോ. നാട്ടിൽ എത്തിച്ചേരാൻ അവൾക്ക്  തിടുക്കമായിരിന്നു.3 മണിക്കൂർ നേരെത്തെ യാത്രയുണ്ട് നാട്ടിൽ എത്താൻ. ആദ്യം കുറച്ചു നേരം അവൾ വായനയിൽ മുഴുകി പിന്നെ വായിക്കാൻ രസമില്ലാത്ത ഭാഗം വന്നപ്പോൾ അവൾ ബുക്ക്‌ മടക്കി വെച്ചു.പിന്നെ കുറച്ചു സമയം അവൾ ഫോണിൽ പാട്ടു കേട്ടു. അതും മടുത്തപ്പോൾ അവൾ ഉറങ്ങാൻ ശ്രേമിച്ചു. പക്ഷെ സാധിച്ചില്ല. അവൾ അങ്ങനെ ഒന്നും ചെയ്യാതെ വെറുതെ ഇരുന്നു ഓരോന്ന് ചിന്തിച്ചു. നാളെ
                      നിരഞ്ജന എന്നായിരിന്നു അവളുടെ പേര്. അച്ഛൻറെയും അമ്മയുടെയും ഏക മകൾ. അധ്യാപകരുടെ പ്രിയ വിദ്യാർത്ഥിനി. നന്നായി പഠക്കുന്നവൾ. എല്ലാ പരിപാടിക്കും അവൾ മുന്നിൽ ഉണ്ടാകും. എല്ലാ കാര്യവും കാര്യക്ഷമതയോടും സത്യസന്ധവുമായി ചെയ്യാൻ അവൾക്ക് അറിയാമായിരിന്നു. അവളുടെ അധ്യാപകർ പറഞ്ഞിരുന്നത് അവൾക്ക് പ്രായത്തിൽ കവിഞ്ഞ പക്വത ഉണ്ടെന്നാണ്.

ചിലപ്പോൾ പ്രായത്തിൻറെ ആയിരിക്കും അവളെ അങ്ങനെ ആക്കി തീർത്തത്......................

                         ഏകമകൾ ആയതുകൊണ്ട് അവൾക്ക് ധാരാളം ലാളന അധികം ലഭിച്ചിരിന്നു. ഒപ്പം അധ്യാപകരുടെയും.11 വയസ്സ് വരെ അവൾക്ക്  യാതൊരു കൊഴപ്പവും ഉണ്ടായിരുന്നില്ല. എപ്പോഴും ജീവിതം ഒരുപോലെ ആയിരിക്കില്ല എന്നത് വാസ്തവമായ കാര്യമാണ്. അത് എല്ലാവരുടെ ജീവിതത്തിലെയും പോലെ അവളുടെ  ജീവിതത്തിലും യാഥാർത്ഥ്യമായി. ഒരു അപ്രതീക്ഷിത കാര്യം. അത് അവളെ എങ്ങേനെയാണ് കീഴ്പെടുത്തിയത് എന്ന അവൾക്ക് മാത്രമേ അറിയുകയുള്ളു.കേൾക്കുന്ന ആർക്കും  ഇതൊരു ചെറിയ സംഭവം ആയെ  തോന്നുകയുള്ളൂ. പക്ഷെ അത് അവളെ ആകെ മാറ്റി.
                 ആ രാത്രി, ആ രാത്രി വരെ അവൾ പഴയെ മിടുക്കിയായിരിന്നു. പക്ഷെ ആ രാത്രി ............ അന്ന് അവൾ ഒറ്റയ്ക്ക് അവളുടെ മുറിയിൽ ഇരിക്കുകയായിരിന്നു. ഒറ്റക് ഇരുന്നു ചിന്തകൾ കൂട് കൂട്ടുന്ന സമയമായിരുന്നു അവളുടെ മനസ്സിലേക്ക് പെട്ടന്നൊരു ഭയം കടന്നുവന്നത്. അകാരണമായി ഭയവും സങ്കടവും കരച്ചിലും അവളിൽ നിറഞ്ഞു. അവൾ അകെ ഭയപെട്ടു കരഞ്ഞു. അകാരണമായി അവൾ പൊട്ടി പൊട്ടി കരഞ്ഞു.എന്ത് കാരണത്താലാണ് താൻ കരഞ്ഞതെന്നു അവൾക്ക് അറിയില്ലയിരിന്നു. പണ്ടും ഇപ്പോഴും. പിന്നീടുള്ള ദിനങ്ങൾ അവൾക്ക് സങ്കടത്തിൻറെയും ഭയത്തിൻറെയും കുറ്റബോധത്തിൻറെയും ആയിരുന്നു.


                     ഒരിക്കൽ അവളൊരു കുറ്റാന്വേഷണ പുസ്തകം വായിക്കുകയുണ്ടായി. അത് അവളെ തനിക്കും അതിൽ പറഞ്ഞ പോലെ സംഭവിക്കുമോ എന്ന ചിന്തിപ്പിച്ചു. ആ ചിന്തയുടെ പ്രേരണയിൽ അവൾ ഭയത്താൽ കരഞ്ഞു. ഈ സംഭവത്തിന്‌ ശേഷം. അവളെ വിഷമിപ്പിക്കുന്ന ചെറിയ കാര്യങ്ങളിൽ പോലും അവൾ ഒരുപാട് കരഞ്ഞു.കുറ്റബോധം കൊണ്ടും ലജ്ജ കൊണ്ടും അവൾ കരഞ്ഞു. ചിലപ്പോൾ കാരണമില്ലതയും അവൾ കരഞ്ഞു. ദിവസങ്ങൾ കഴിയും തോറും അവളുടെ ഉന്മേഷം എല്ലാം നഷ്ട്ടപെട്ടു.അവൾ മാറികൊണ്ടിരിന്നു.കുറച്ച് കാലം കഴിഞ്ഞപ്പോൾ അവളുടെ കരച്ചിൽ തൻറെ ചിന്തകളെ  കുറിച്ച് ഓർത്തായിരുന്നു. ഒറ്റക്കിരിക്കുമ്പോൾ അവളെ പല ചിന്തകളും മൂടാറുണ്ട്. എന്നാൽ ഇപ്പോൾ അത് അവളുടെ അവസ്ഥയെ മോശമാക്കി.ഒരു ദിവസം പോലും അവൾ കരയത്തതായി ഉണ്ടായിരുന്നില്ല. കരയാൻ കാരണവും അവൾക്ക് അവിശ്യമുണ്ടായിരുന്നില്ല.പലത് ആലോചിച്ചും അവൾ കരഞ്ഞു.അവൾക്ക് അവളുടെ മനസ്സിൻറെ ധൈര്യം പൂർണ്ണമായും നഷ്ട്ടപെട്ടു. അവൾ ആകെ മാനസികമായി തളർന്നു പോയി. ഒരിക്കലും തൻറെ ചിന്തകളിൽ നിന്നോ ഈ അവസ്ഥയിൽ  നിന്നോ അവൾക്ക് മോചനം ഉണ്ടാകില്ല എന്നവൾ ഉറപ്പിച്ചു. ഈ അവസ്ഥയെ വിഷാദരോഗം എന്ന്  നേരെത്തെ മുദ്രകുത്തിയിരുന്നല്ലോ. അതുകൊണ്ട് അവളുടെ മാതാപിതാക്കൾ അവളെ ഒരു കൌണ്സിലിംഗ് ന് വിധേയയാക്കി. പക്ഷെ അത് കൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല. വീണ്ടും ആ പഴയ സ്ഥിതി തുടർന്നു. അവൾക്ക്  എന്തിനോടും ഭയമായി. എല്ലാത്തിലും അവൾ ഭയം കണ്ടു.അവളുടെ ഈ അവസ്ഥ മാറ്റമില്ലാത്ത തുടർന്നു.ഒരുപാട് നാൾ ഈ സ്ഥിതി തുടർന്ന് പോന്നു. പിന്നീട് അവൾ അവളുടെ ചിന്തകളെയും സങ്കടങ്ങളെയും നിയന്ത്രിക്കാൻ ശ്രേമിച്ചു. പക്ഷെ പൂർണമായി സാധിച്ചില്ല. ഇടക്ക് അവൾക്ക് അവളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ വരും അപ്പോൾ അവൾ പഴയ പോലെ കരയും. അതല്ലെങ്കിൽ അവൾ നിയന്ത്രിക്കാൻ ശ്രേമിക്കും. വർഷങ്ങളോളം ആ സ്ഥിതി തുടർന്നു. ഇപ്പോൾ അവൾക്ക് 14വയസ്സാണ്.തൻറെ ഈ അവസ്ഥ 

പ്രായംത്തിൻറെയാണ് എന്ന കരുതി അവൾ ആശ്വസിച്ചു.

             ആകെ സ്കൂളിലെക് പോകുമ്പോൾ മാത്രമായിരിന്നു അവൾ  സന്തോഷത്തോടെ ഇരിന്നിരുന്നത്. പക്ഷെ സ്കൂളിലെ ആരോടും അവൾ തൻറെ അവസ്ഥ പങ്കുവെച്ചില്ല. അവരുടെ എല്ലാവരുടെയും മുന്പിൽ അവൾ മിടുക്കിയാണ്. 
        ജൂൺ 1 സ്കൂൾ തുറക്കുന്ന ദിവസം.എല്ലാവരെയും പോലെ അവളും സ്കൂളിലേക്ക് ഒരുങ്ങിയിറങ്ങി. നെഞ്ചിലെ വേദന മാറിയിട്ടില്ല. എങ്കിലും അവൾ എല്ലാരുടെയും മുൻപിൽ സന്തോഷം അഭിനയിച്ചു നില്ക്കാൻ ശ്രമിച്ചു.
           ആരായിരിക്കും ക്ലാസ്സ്‌ ടീച്ചർ എന്ന് എല്ലാവരും ചർച്ച ചെയ്യാൻ തുടങ്ങി.ഓരോരുത്തരും അവരുടെ മനസ്സിൽ അവർക്ക് ഇഷ്ട്ടപെട്ട അധ്യാപകർ വരണം എന്ന ആഗ്രഹിച്ചു. ചിലർ അര് വന്നാലും കൊഴപ്പമില്ല ചൂടാകാൻ മാത്രം അറിയാവുന്നവർ വരരുതേ എന്ന് പ്രാർത്ഥിച്ചു.ഇതിൽ നിന്നെല്ലാം നിരഞ്ജന മാറി  നിന്നു. അവൾ ആകെ അവളെ അറിയാവുന്നവർ വരരുതേ എന്നായിരിന്നു പ്രാർത്ഥിച്ചിരുന്നത്. 
                     അൽപ സമയത്തിനു ശേഷം ടീച്ചർ അകത്തേക്ക് പ്രവേശിച്ചു.  ഒരു ചുവപ്പ് സാരിയുടുത്ത് ചെറിയ കറുത്ത പൊട്ടിട്ട സുന്ദരിയായ ടീച്ചർ. ദേവിക ടീച്ചർ. എല്ലാ സഹപ്രവർത്തകർക്കും നല്ല അഭിപ്രായമാണ് ടീച്ചറെ പറ്റി. നിരഞ്ജനയും ടീച്ചറെ മുന്പ് കണ്ടിട്ടുണ്ട്. ഇത് വരെ അടുത്ത സംസാരിച്ചിട്ടില്ല. എങ്കിലും ടീച്ചറെ പറ്റി അവൾ ധാരാളം കേട്ടിട്ടുണ്ട്.
            ദേവിക ടീച്ചർ സ്നേഹനിതിയായ സ്ത്രിയാണ്. സൌമ്യത നിറഞ്ഞ ശബ്ദം ആയിരിന്നു ടീച്ചറുടെ. എല്ലാ വിദ്യാർത്ഥികളെയും സ്വന്തം മക്കളെ പോലയാണ് ടീച്ചർ കണ്ടിരുന്നത്. വളരെ ക്ഷമശീലയായിരിന്നു അവർ. ഒരു അധ്യപികയാവാൻ ആദ്യം വേണ്ടത് അതാണല്ലോ.അത്കൊണ്ട്തന്നെ ആ ശീലം അവരെ മുന്നോട്ട്  നയിച്ചു. വിദ്യാർത്ഥികളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുക മാത്രമല്ല ടീച്ചർ ചെയ്തിരുന്നത് ഒപ്പം നന്നായി ഉപദേശിക്കുകയും വേണ്ടപ്പോൾ വഴക്കുപറഞ്ഞു നേർവഴിക്ക് കൊണ്ടുവരുകയും ചെയ്തു.

ക്ലാസ്സിലെ കുട്ടികൾകെല്ലാം സന്തോഷമായി ഒരു നല്ല അധ്യാപികയെ കിട്ടിയതിൽ.പക്ഷെ ഈ കാര്യത്തിലും നിരഞ്ജനക്ക് സന്തോഷിക്കാൻ കഴിഞ്ഞില്ല.എങ്കിലും അവൾ അത് പുറത്ത് കാട്ടിയില്ല.അവൾ സന്തോഷത്തോടെ തന്നെ ഇരുന്നു.ടീച്ചർ വന്നയുടൻ എല്ലാവരെയും പരിജയപെടുകയും തൻറെ നിബന്ധനങ്ങൾ അവതരിപിക്കുകയും ചെയ്തു. കുട്ടികൾ അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു. കളിയും ചിരിയും പഠനവുമായി ഒരുപാട് നാൾ കടന്നുപോയി. ദേവിക ടീച്ചറെ എല്ലാ കുട്ടികൾക്കും ഇഷ്ടമായി. ടീച്ചറുടെ വാക്കിന് അപ്പുറം അവർ സഞ്ചരിക്കാതെ ആയി.

         അങ്ങനെ ദിവസങ്ങൾ നീങ്ങി.ഒരു ദിവസം ദേവിക ടീച്ചർക്ക്‌ ഒരു ഉത്തരവാദിത്വം ലഭിച്ചു.അതിൻറെ പാതി ക്ലാസ്സിലെ ഒരു കുട്ടിയെ കൊണ്ട് ചെയ്യിക്കണം എന്ന് ടീച്ചർ തീരുമാനിച്ചു.അതിനു ആരെ ഏല്പിക്കും എന്ന് ടീച്ചർ ഒരുപാട് ആലോചിച്ചു.അപ്പോഴാണ് ടീച്ചർക്ക്‌ നിരഞ്ജന എന്ന പേര് മനസ്സിൽ തങ്ങിയത്.ഉടൻതന്നെ തൻറെ സഹപ്രവർത്തകരായ അധ്യാപകരോട് അവളെ പറ്റി അന്വേഷിച്ചു.എല്ലാവരും അവളെ പറ്റി നല്ലത് മാത്രമാണ് പറഞ്ഞത്.അതുകൊണ്ട് ടീച്ചർ തീരുമാനിച്ചു നിരഞ്ജനയാണ് അതിനു പറ്റിയ  ആൾ എന്ന്. 
              
                           പിറ്റേ ദിവസം ടീച്ചർ അവളെ ആ ധൌത്യം ഏല്പിച്ചു.അത് അവൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. അവൾ ആ ജോലി കൃത്യമായി സത്യസന്ധതയോടെ നിർവഹിച്ചുപോന്നു.അങ്ങനെ ദേവിക ടീച്ചറും അവളും ഒരുപാട് അടുത്തു. അവൾ പല കാര്യങ്ങളും തമ്മിൽ ചർച്ച ചെയ്തു. ഒരുപാട് അടുത്ത അറിഞ്ഞതുകൊണ്ടാകാം അവൾക്ക് എന്തോ വിഷമമുണ്ടെന്നു ടീച്ചർക്ക് തോന്നിയത്. ടീച്ചർ അത് അവളോട്‌ ചോദിക്കുകയും ചെയ്തു. പക്ഷെ അവൾ ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിവായി. പക്ഷെ പിന്നീട് ആലോചിച്ചപ്പോൾ അവൾക്കു തോന്നി ടീച്ചറോട്‌ തൻറെ ഈ അവസ്ഥ പറയാമെന്ന്. ചിലപ്പോൾ  ടീച്ചർക്ക്‌ തന്നെ  മാറ്റാൻ സാധിക്കും എന്ന് അവൾ ചിന്തിച്ചു.
                          ഒടുവിൽ ഒരു ദിവസം അവൾ തൻറെ അവസ്ഥ ടീച്ചറോട്‌ പറഞ്ഞു.താൻ അകെ മാറിപോയതും, താൻ അകാരണമായി സങ്കടപെട്ടതും, തൻറെ ചിന്തകൾ തന്നെ വേട്ടയാടുന്നതും, ഒരുപാട് കാലമായി താൻ ഈ അവസ്ഥയിലാണെന്നും അവൾ ടീച്ചറെ ബോധ്യപെടുത്തി.ആദ്യം ടീച്ചർക്ക് അത് വലിയ പ്രശ്നമായി തോന്നിയില്ല.പിന്നീടാണ്‌ ടീച്ചർക്ക് അവളുടെ സ്ഥിതിയുടെ ഗൌരവം മനസിലായത്.അവളുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ നിരന്തരം അവളെ ഉഷാറക്കാൻ ശ്രേമിച്ചു പോന്നു.അവൾക്ക് തൻറെ സ്വന്തം കഥകൾ പറഞ്ഞുകൊടുത്തും ഒരുപാട് ഉപദേശങ്ങൾ നൽകിയും അവർ അവളെ  വീണ്ടെടുക്കാൻ ശ്രേമിച്ചു. അവരിലയിരുന്നു അവളുടെ ആശ്വാസം. ആ ഒരു വർഷം മുഴുവൻ അവളുടെ അനവിശ്യ ചിന്തകൾ അവളിൽ നിന്നകറ്റാൻ ടീച്ചർ ശ്രേമിച്ചു. അവളെ തിരികെ കൊണ്ട് വരാൻ ടീച്ചർക്ക് വാശിയായിരുന്നു. പരിശ്രമങ്ങൾക്ക് ഒടുവിൽ അവൾ അവളുടെ ചിന്തകളെ  പൂർണമായി നിയന്ത്രിക്കാൻ പഠിച്ചു. അതും അവളുടെ ദേവിക ടീച്ചറുടെ ഒരാളുടെ സഹായത്താൽ. ആ ഒരു വർഷം അവൾക്ക് മറക്കാൻ സാധിക്കാത്തതാണ്. അവളുടെ മനസ്സിനെ പിടികൂടിയ വലിയൊരു ആപത്ത് ദേവിക ടീച്ചർ പറച്ച് എറിഞ്ഞു.ഒരിക്കലും തിരിച്ച്‌ വരാത്ത വിധം.ദേവിക ടീച്ചറോട് ഉള്ള അവളുടെ നന്ദിയും കടപ്പാടും അവൾ അവളുടെ മനസ്സിൽ സൂക്ഷിച്ചു.


                         ഓർമകളുടെ വള്ളികളിലെക്ക് ഇറങ്ങിച്ചെന്ന നിരഞ്ജന  വീമാനത്തിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചപ്പോഴാണ് ഉണർന്നത്. അല്പ്പസമയതിനകം കൊച്ചിയിൽ എത്തി ചേരും എന്നായിരുന്നു അറിയിപ്പ്. അത് കേട്ടപ്പോൾ നിരഞ്ജനയുടെ  സന്തോഷം ഇരട്ടിച്ചു.അൽപ്പ സമയത്തിന് ശേഷം  അവൾ  എയർപോർട്ടിൽ എത്തി. അവിടെ അവളെ കാത്ത് അഞ്ചാറ് പേര് നിന്നിരിന്നു.അവരെ കണ്ടപ്പോൾ അവൾ നെറ്റി ചുളിച്ചു.

‘ഞാൻ പറഞ്ഞതല്ലേ ഒന്നോ രണ്ടോ ആൾ മതിയെന്ന്.ഞാൻ പറഞ്ഞതല്ലേ ഒഫീഷ്യൽ കാര്യത്തിനല്ല പേർസണൽ കാര്യത്തിനാണ് വരുന്നതെന്ന്.എന്നിട്ട് എന്തിനാണ് നിങ്ങൾ ഇത്രയും പേര് വന്നത്’ അവൾ അല്പം ഗൌരവത്തോടെ ചോദിച്ചു. ‘ മാഡം നിങ്ങൾ ഇവിടെ നിന്ന് പോയിട്ട് ഒരു വർഷത്തിലേറെ ആയി.നിങ്ങളെ കാണാൻ ഞങ്ങൾ മാത്രമല്ല പലരും കാത്തിരിക്കുന്നുണ്ട്’ ‘എനിക്കറിയാം നീലിമ പക്ഷെ ഞാൻ അവരെ പിന്നെ കണ്ടോളാം’ അവൾ തെല്ലിടെ നിർത്തി വീണ്ടും ചോദിച്ചു. ‘ഞാൻ പറഞ്ഞ റൂം തന്നയല്ലേ ബുക്ക്‌ ചെയ്തത്.’ അതെ എന്ന് നീലിമ മറുപടി നൽകി.അതിനു ശേഷം അവർ യാത്ര തിരിച്ചു.ഒരു ഗസ്റ്റ് ഹൗസിൻറെ മുന്നിലാണ് കാർ ചെന്ന് നിർത്തിയത്.അവിടെയാണ് അവൾക്ക് ഏറ്റവും ഇഷ്ടപെട്ട മുറി ഉള്ളത്.

                              അവൾ അവിടെ നിന്ന് മുറിയുടെ താക്കോൽ കൈപറ്റിയതിന് ശേഷം മുറിയിലേക്ക് ചെന്നു. ആ മുറിക്കകത്ത് കയറിയപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ഉത്സാഹമാണ് തോന്നിയത്. മുറിയിലെ ഓരോ വസ്തുവിനെയും അവൾ മെല്ലെ തലോടി. ‘മുറിക്ക് ഒരു മാറ്റവുമില്ല’ അവൾ സ്വയം പറഞ്ഞു.അവൾ അവിടെയുള്ള മേശക്കരികിൽ ചെന്നിരിന്നു.‘ഇവിടെ വെച്ചായിരുന്നല്ലോഞാൻ മൂർച്ചയേറിയ വാക്കുകൾ നിറഞ്ഞ കത്തുകൾ പല മുഖ്യന്മാർക്കും അയച്ചത്.അവരൊന്നും എൻറെ ഈ വരവ് അറിഞ്ഞുകാണില്ല. അല്ലെങ്കിൽ എപ്പഴേ ഇങ്ങോട്ട് വരേണ്ടതാണ്.’ അവൾ സ്വയം പറഞ്ഞു. അവൾ ജനാലക്കരികിൽ ചെന്നുനിന്നു.ഏകദേശം സിറ്റിയിൽ  നിന്ന് കുറച്ച് അകലെയാണ് ഗസ്റ്റ് ഹൗസ്.അതുകൊണ്ട് ചെറുതായി ശുദ്ധവായു ശ്വസിക്കാം.ജനാലക്കരികിൽ ചെന്നുനുനിന്ന അവളെ ഇളം കാറ്റ് തലോടി. ഒരു ദീർഘയാത്ര ആയതുകൊണ്ട് അവൾക്ക്  നല്ല ക്ഷീണം ഉണ്ടായിരുന്നു. അതുകൊണ്ട് ഒന്ൻ കുളിച്ചിട്ട് ഒന്ൻ കിടന്നു ഉറങ്ങാം എന്നവൾ തീരുമാനിച്ചു.കുളിയെല്ലാം കഴിഞ്ഞ് അവൾ ഒന്ൻ മയങ്ങി.
                നീലിമ വന്ൻ  വാതിലിൽ മുട്ടിയപ്പോഴാണ്‌ അവൾ ഉണർന്നത്. അവൾ എണീറ്റ്‌ ചെന്ന് വാതിൽ തുറന്നു.അവളുടെ സുഖകരമായ മയക്കത്തിന് ഭംഗം വരുത്തികൊണ്ട് ചിരിച്ചു നിൽക്കുകയായിരുന്നു നീലിമ. ‘മാഡം  റെഡി ആയില്ലേ 4 മണിക്ക് പുറപ്പെടാം എന്നല്ലേ മാടം പറഞ്ഞത്.4 മണി ഇപ്പോഴേ ആയല്ലോ’.

‘സോറി നീലിമ ഞാൻ ഒന്ന് മയങ്ങിപോയി. നമുക്ക് ഉടൻ തന്നെ പുറപ്പെടാം.ഒരു 5 മിനിറ്റ്.’ അവൾ മറുപടി നൽകി. അവൾ ഉടനെ പുറപ്പെട്ട് ഇറങ്ങി. അപ്പോഴാണ് എന്തോ മറന്നതായി അവൾക്ക് തോന്നിയത് ഉടനെ മുറി തുറന്നു എന്തോ എടുത്ത് പുറത്തിറങ്ങി വാതിൽ പൂട്ടിയശേഷം നീലിമക്കൊപ്പം അവൾ കാറിൽ കയറി. അവൾക്ക് എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു അപ്പോൾ.എന്തോ ആഗ്രഹം സാധിക്കുവാൻ പോകുമ്പോഴുള്ള സന്തോഷം. യാത്രയിലുടനീളം അവൾ ഓരോന്ന് ആലോചിച്ച് ഇരുന്നു. ‘ മാഡം 5 മിനുറ്റിനകം നമ്മൾ അവിടെ എത്തിച്ചേരും’. നീലിമ അവളോട് പറഞ്ഞു. അത് കേട്ടപ്പോൾ അവളുടെ ആഹ്ലാദം ഇരട്ടിച്ചു. ആ 5 മിനിറ്റ് 5 മണിക്കൂറിൻറെ ദൈർഘ്യം ആയാണ് അനുഭവപ്പെട്ടത്.

                         ഒടുവിൽ കാർ ഒരു ഹോട്ടലിൻറെ മുന്നിൽ ചെന്ന് നിന്നു. നിരഞ്ജന കാറിൽ നിന്ന് പുറത്തിറങ്ങി. എന്തോ ഒരു പൊതിയും അവളുടെ കൈയ്യിൽ ഉണ്ടായിരുന്നു.അവൾ ആ ഹോട്ടലിൻറെ പേര് വായിച്ചു. ‘മലബാർ ടൈംസ്‌’.  അവൾ ഉറപ്പിച്ചു ഇത് തന്നെയാണ് താൻ ഉദ്ദേശിച്ച സ്ഥലം എന്ന്. 

‘ മാഡം പൊക്കോളൂ’ നീലിമ അവളോട്‌ പറഞ്ഞു.അവൾ ചിരിച്ചുകൊണ്ട് തലയാട്ടി.

                 അവൾ ആ ഹോട്ടലിൻറെ ഉള്ളിലേക്ക് കടന്നു. സാമാന്യം വലിയ ഹോട്ടലായിരുന്നു അത്. അവിടെ ഉള്ള ഒരു ഒഴിഞ്ഞ മേശക്കരികിലേക്ക് അവൾ നീങ്ങി. അതിൻറെ അടുത്തുള്ള കസേരയിൽ അവൾ ചെന്നിരുന്നു. ആരുടെയോ വരവ് കാത്തിരിക്കുകയാണെന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് മനസിലാക്കാം.അവൾ ഏകദേശം അരമണിക്കൂറോളം കാത്തിരുന്നു. അൽപ്പസമയത്തിനു ശേഷം അവൾ കാത്തിരുന്ന വ്യക്തി എത്തി.അവളിൽ സന്തോഷവും ആഹ്ലാദവും നിറഞ്ഞു.
                           ഒരു നീല സാരിയുടുത്ത്  മുടി മുകളിലേക്ക് കെട്ടി, കറുത്ത വട്ടപോട്ടിട്ട ഒരു സ്ത്രി അവളുടെ അരികിലേക്ക് വന്നു.എന്തുചെയ്യണമെന്നറിയാതെ അവൾ അവരുടെ കാലിലേക്ക് വീണു.അവർ നിരഞ്ജനയെ പതുക്കെ പിടിച്ച് എഴുന്നേൽപ്പിച്ചു.അത് അവളുടെ സ്വന്തം ദേവിക ടീച്ചറായിരുന്നു.അവളുടെ ജീവിതം മാറ്റിമറിച്ച വ്യക്തി.അവളുടെ ഉയർച്ചക്ക് കാരണമായ വ്യക്തി.അവളുടെ ദേവിക ടീച്ചർ. അവർ രണ്ട പേരും അവിടെയുള്ള കസേരയിൽ ഇരുന്നു.

‘പ്രശസ്ത സമുഹ്യപ്രവർത്തക നിരഞ്ജനക്ക് സുഖം തന്നെയല്ലേ.’ ദേവിക ടീച്ചറിൽ നിന്നുള്ള ആദ്യ വാക്ക്. ആ ചോദ്യത്തിൽ കലർന്ന നർമ്മം അവൾ ആസ്വദിച്ചു.അവൾ മെല്ലെ ചിരിച്ചുകൊണ്ട് ‘സുഖം’ എന്ന് മറുപടി നൽകി. ദേവിക ടീച്ചറുടെ കണ്ണുകളിൽ തൻറെ കുട്ടി വലിയ നിലയിൽ എത്തിയതിൻറെ സന്തോഷമുണ്ടായിരുന്നു. ഇപ്പോൾ അവൾ പ്രശസ്ത സമുഹ്യപ്രവർത്തക ആണ്. നാടിന് വേണ്ടി പ്രവർത്തിക്കുന്നവൾ.ടീച്ചറുടെ മനസ്സിൽ അവളെ കുറിച്ച് അഭിമാനം തോന്നി. ഏതൊരു വിദ്യാർത്ഥിയും ജയിക്കുന്ന നിമിഷം.

            ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് നിരഞ്ജന അവളുടെ ദേവിക ടീച്ചറെ കാണുന്നത്.അതുകൊണ്ട് അവൾക്കും ടീച്ചർക്കും ഒരുപാട് വിശേഷങ്ങൾ പറയാനുണ്ടായിരുന്നു.അവർ ഒരുപാട് നേരം സംസാരിച്ചു. സമയം പോയത് ഇരുവരും അറിഞ്ഞില്ല.
          ഒടുവിൽ അവരുടെ കൂടിക്കാഴ്ച്ചയുടെ അവസാന നിമിഷം വന്നെത്തി. അപ്പോഴാണ് അവൾ തൻറെ കയ്യിലുള്ള വസ്തുവിൻറെ കാര്യം ഓർത്തത്.അത് അവൾ  ദേവിക ടീച്ചർക്ക് വേണ്ടി കരുതിയതായിരുന്നു. നിരഞ്ജന അത് ടീച്ചർക്ക് സമ്മാനിച്ചു. ടീച്ചർ വളരെ സന്തോഷത്തോടെ അത് ഏറ്റുവാങ്ങി. ചെറിയ ഒരു പെട്ടിയായിരുന്നു അത്.അവർ അത് തുറന്നു നോക്കി അതിൽ വത്യസ്തവും മനോഹരവുമായ ഒരു പേനയായിരുന്നു ഉണ്ടായിരുന്നത്.ദേവിക ടീച്ചർക്ക് അത് വളരെ അധികം ഇഷ്ട്ടപെട്ടു. അവർ അത് കൈയ്യിലെടുത്തു നോക്കി.അപ്പോഴാണ് ആ പെട്ടിയിൽ അവർ ഒരു കത്ത് കണ്ടത്. ആ കത്ത് അവർ നിവർത്തി വായിച്ചു. അതിൽ ഒരു ഇംഗ്ലീഷ് വാക്ക്യം ആയിരുന്നു എഴുതിയത്. അത് വായിച്ചപ്പോൾ അവർക്ക് ഇത് വരെ കിട്ടാത്ത അനുഭൂതിയാണ് ഉണ്ടായത്.സന്തോഷവും അഭിമാനവും.എല്ലാം അവരിൽ നിറഞ്ഞു വാത്സല്യം നിറഞ്ഞ ആ കണ്ണുകൾ കൊണ്ട് അവർ നിരഞ്ജനയെ നോക്കി. പക്ഷെ അവൾ അവിടെ ഉണ്ടായിരുന്നില്ല അവർ ചുറ്റുപാടും നോക്കി. അപ്പോൾ നിരഞ്ജന കുറച്ചപ്പുറത്ത് അവളുടെ കാറിൻറെ അടുത്ത ദേവിക ടീച്ചറെ നോക്കി നിൽക്കുകയായിരിന്നു. അവൾ ടീച്ചറെ നോക്കി ഒന്ൻ പുഞ്ചിരിച്ചു. എന്നിട്ട് അവൾ അവളുടെ കാറിൽ കയറി യാത്രയായി. അവളുടെ ചിരിയിൽ നന്ദിയും കടപ്പാടും ദേവിക ടീച്ചർ കണ്ടു. അവരും ഒന്ൻ സ്വയം പുഞ്ചിരിച്ചു. എന്നിട്ട് തൻറെ കൈയ്യിലുള്ള കത്തിലേക്ക് അവർ നോക്കി. അവർ ആ വാചകം വീണ്ടും വായിച്ചു.


                                                                                                       ‘ഫോർ ദി ബെസ്റ്റ് ടീച്ചർ എവർ’


                                                                ആരോ‍ഗ്യമുള്ള ഭൂമിയുടെ സന്തുലിതാവസ്ഥ’

RAISHA RAHMATH 6 B

                                     പ്രക്രതി എന്ന് കേൾക്കമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് പച്ച വിരിച്ച കുന്നുകളും ഇളം കാറ്റിൽ നൃത്തം ചെയ്യുന്ന മരങ്ങളും അവക്കിടയിലൂടെ ഒഴുക് വരുന്ന അരുവികളുമാണ്
                                     ബേപ്പൂൂർ സുൽത്താൻറെ ഭൂമിയുടെ അവകാശികൾ എന്ന കൃതിയിൽ ഈ ഭൂമി എല്ലാ ജീവികൾക്കും അവകാശപ്പെട്ടതാണെന്ന് വരച്ച് കാണിക്കുന്നു. പ്രകൃതി വിഭവങ്ങളെക്കൊണ്ട് സമ്പന്നമായ ഭൂമി മനുഷ്യന് മാത്രമല്ല എല്ലാ ജീവികൾക്കും അവകാശപ്പെട്ടതാണ്. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്ത് നശിപ്പിക്കുന്നു. കാടില്ലെങ്കിൽ നാടില്ല, നാടില്ലെങ്കിൽ നാമില്ല. ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുന്ന, മരങ്ങളെ നശിപ്പിക്കൽ, കുന്നിടിക്കൽ, മണ്ണിട്ട് നികത്തൽ ഇവയൊക്കെ മനുഷ്യരാശിക്ക് കൂടി ആപത്തായി മാറുന്നത് മാനവൻ അറിയുന്നില്ല.
                                   '  LOOK DEEP IN NATURE AND THEN YOU WILL UNDERSTAND EVERYTHING BETTR' ഐൻസ്റ്റീൻ വാക്കുകളിൽ എല്ലാം ഉണ്ട്. നാം പ്രകൃതിയോട് ചെയ്യുന്ന അക്രമം പല ജീവികളേയും ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കി. ഇന്ന് നമ്മുടെ ലോകത്ത് പടർന്ന് പിടിച്ച കോവി‍ഡ്  മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ വിലയിരുത്താനുള്ള അവസരമായി കണക്കാക്കി പ്രകൃതിയെ സംരക്ഷിച്ചേ മതിയാകൂ......
                                      


MY MOTHER (MIDHILA.9A)

Mother is a real blessing of God in this world.
There are no match and comparison for mother's love.
Mother is always concerned about everything for us.
My mother is always ready to sacrifice for my wishes and needs.
My mother is my best friend.she can understand and help me to solve problems.
With mother's prayers and blessings we always become successful in every walk of life.
My mother is very much concerned about my health.She is very upset when I am not fine.
Without mother's love this world would have no progress and prosperity.
She is the real force behind our success.
I love my mother from the depth of my heart and always pray God for her long life


   एक रहे हम     ( नवनीत. 8. A)

साथ रहे हम दिल - दिल से
दूर रहे हम शरीर से
एक रहे हम लक्ष्यों में
दूर भगाने कोविड को
साफ सखे हम हाथों को
धोकर पानी साबुन से
राज्य देश और दुनिया को
मानवता के नाम में
इस भयंकर बामारी से
बचाने तथा बचने को
दूर रहे हम शरार से
एक २हे हम दिल दिल से।


      कोरोना वायरस       कृष्णेंदु .9.A


कोरोना वायरस एक बड़ी बीमारी का कारण है।
एदुनिया आज इसका सामना कर रही है।येक लाख
से अधिक आदमी इससे मर्गाए।इसको रोकने केलिए
आज हम बहुत सावधानी करते है।शरीर से दूर रहे
और हाथ साफ़ रेखे साबुन से।अपने खर में रहें।
ज़रूरत के लिए ही बाहर निकले।मस्क पहने।
इस तरह हम येक साथ मिलकर रोकें।


        मेरा विद्यालय       (अलिना बिजू। 8A)


मेरा विद्यालय एक प्यार-बाग है।
इसमें हम छोटी तितलियां है।
शिक्षक सब फूल है।
फूल के मधु हम तितलियां लेते है।
प्रधान अध्यापक मुख्य फूल है।
विद्यालय से हम सबको
ज्ञान का मधु मिलता है।
अध्यापक फूलों और विद्यालय बग को
मै कभी नहीं भूलती।


       ഭീകരൻ   
  (നഷാത്ത് അലി.9A )


ലോകം മുഴുവനിന്ന്
ഭീതിയിൽ കഴിയുന്നു
മനുഷ്യരാശിയിന്ന്
അകലം പാലിക്കുന്നു
വീട്ടിൽ കഴിയുന്നു
പരിഭവം ഒളിഞ്ഞു നടക്കുന്നു
ഡ്രോണുകളെ പേടിച്ച്
പക്ഷികൾ ഒളിക്കുന്നു
നാട്ടുകാർ നെട്ടോട്ടം തന്നെ
ഇവിടെ ആരാണ് വില്ലൻ?
പച്ചപ്പഴം പോലൊരുത്തൻ വാഴുന്നു
'കൊറോണ' ഭീകരനാണവൻ
വിട്ടുവീഴ്ചയില്ലവന്.കണ്ടറിയണം
കൊണ്ടറിയാതെ നോക്കണം നമ്മൾ.


  GLOBAL WARMING    Anjana 9A

Global warming is not only a prediction.It is happening right now.
It is a current increase of temperature of the atmosphere.Human activities
produce green house effect.Gasses accumulate in the atmosphere cause
many problems in our planet.The earth faces global warming due to many things
like these.Global warming causes fast melting of polar ice and makes changes in
weather patterns through out the world.


                                                                                                               ചുവന്ന മുളക് 

ANJAL SHADH.A
8.K

              വല്ലിമ്മ അടുപ്പിലിട്ട ചുവന്ന മുളകിന്റെ എരിച്ചിൽ തൊണ്ടയിൽ തട്ടിയപ്പോൾ ആണ് ഞാൻ ഉണർന്നത് ."ഇതിപ്പോൾ ഇടയ്ക്ക് ഇടക്ക് ഉണ്ടല്ലേ ?" ഞാൻ എണീറ്റ്  ഉമ്മയോട് ചോദിച്ചു ...നിന്റെ കാക്കു പനിച്ചു കിടക്കയല്ലേ ? അത് മാറ്റാനുള്ള വല്ലിമ്മന്റെ വിദ്യയാണത്  ഉമ്മ പറഞ്ഞു . ഒന്നും മനസ്സിലായില്ലെങ്കിലും കഴിഞ്ഞ തവണ എനിക്ക് പനീ വന്നപ്പോഴും വല്ലിമ്മ പലതും ചൊല്ലിപ്പറഞ്ഞു കയ്യിലുള്ള മുളകിലേക്കു ഊതി അടുപ്പിലിട്ടിരുന്നു .എന്റെ പനിയും ജലദോഷവും അങ്ങനെ മാറി. വല്ലിമ്മ ഒരു സംഭവം തന്നെ .വല്ല ഡോക്ടറെ കാണാൻ പോയാൽ നൂറു രൂപ കൊടുക്കണം .പോരാത്തതിന് മരുന്നിനു വേറെയും . ഇതിപ്പോൾ പത്തു രൂപയ്ക്കു കാര്യം കഴിഞ്ഞില്ലേ ....
            ഓരോന്നാലോചിച്ചിരിക്കുന്നതിനിടയിൽ ഉമ്മ ബ്രഷുമായി വന്നു. എന്താ കുഞ്ഞോനേ ...ഇന്ന് സ്കൂൾ തുറക്കാണ്‌ അറിയോ ? വേഗം കുളിച്ചുമാറ്റി പോകാൻ നോക്ക് ....അപ്പോഴാണ് ഇന്ന് സ്കൂൾ തുറക്കുന്ന കാര്യം ഞാൻ ഓർത്തത് . പുതിയ ബാഗും കുടയും പുസ്തകവും എടുത്തു ...ആലോചിക്കാൻ തന്നെ വയ്യ . ഞാനിന്നൊരു പൊളി പൊളിക്കും .ഞാൻ വേഗം കുളിച്ചു പഴയ പാന്റും പുതിയ ഷർട്ടും ഒക്കെ ഉടുത്തു പോകാൻ ഒരുങ്ങി . ഉമ്മാ ....ഞാൻ പോയി.   .....പോകുന്ന വഴിയിൽ ഒരു മൈനയെ കണ്ടു . പണ്ടൊക്കെ ഞാൻ ഒരു മൈനയെ കണ്ടാൽ രണ്ടാമത്തേതിനെ കാണുന്നതുവരെ അവിടെ നിൽക്കുമായിരുന്നു . കാരണം അപ്പുക്കുട്ടൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ."ഒറ്റ മൈനയെ കണ്ടാൽ അന്ന് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമെന്ന് ".അങ്ങനെ ഒറ്റ മൈനയെ കണ്ടു രണ്ടാമത്തേതിനെ കാണുന്നത് വരെ ഞാൻ അവിടെത്തന്നെ നിന്നു. ഭാഗ്യത്തിന് രണ്ടാമത്തെ മൈനയേയും കണ്ടു . ശേഷം സ്കൂളിൽ ചെന്നപ്പോൾ ടീച്ചർ എന്നെ അടിച്ചു     . നേരം വൈകിയതിനായിരുന്നു അത് . അങ്ങനെ എന്റെ വിശ്വാസത്തിനു ആദ്യത്തെ അടിയേറ്റു . പിന്നെ ഞാൻ ഒരു മൈനയേയും കാണാൻ നിന്നിട്ടില്ല .
      അങ്ങനെ സ്കൂളിലെത്തി എല്ലാവരും പുതിയ ബാഗും കുടയും  ബുക്കുമൊക്കെ പ്രദർശിപ്പിക്കുന്ന തിരക്കിലാണ് . ഞാൻ അപ്പുക്കുട്ടന്റെ അടുത്ത് ഞങ്ങളുടെ ലാസ്റ്റ് ബെഞ്ച് പിടിച്ചു . അവധിക്കാലത്തെ ഓരോ കഥകൾ പറഞ്ഞിരുന്നു രണ്ടു മൂന്നു പീരീഡ് തീർന്നു . പെട്ടെന്ന് പ്യൂൺ ടീച്ചറുടെ അടുത്ത് വന്നു എന്തോ കാര്യം പറഞ്ഞു . ടീച്ചർ എന്നെ അടുത്തേക്ക് വിളിച്ചു .ടീച്ചറെ മുഖത്തു എന്നും കാണുന്ന ചിരിയില്ല . ഉപ്പ ഗൾഫിൽ നിന്ന് വരുന്നുണ്ടെന്നു  ടീച്ചർ പറഞ്ഞു . നമുക്ക് വീട്ടിലേക്കു പോകാം . ഞാൻ ബാഗുമെടുത്തു ടീച്ചറോട് ഒപ്പം നടന്നു . 
         നടക്കുന്നതിനിടയിൽ മഴ പെയ്യാൻ തുടങ്ങി . ആ മഴയിൽ സ്കൂൾ അടച്ചു വീട്ടിലേക്കു പോകുമ്പോൾ അടിച്ച പൊടിക്കാറ്റിന്റെ അതെ ഗന്ധം ഉണ്ടെന്നു എനിക്ക് തോന്നി . ഒരു തരം മണ്ണിന്റെ ഗന്ധം . വീട് എത്താറായി . വീടിന്റെ മുന്നിൽ ഒരു ചെറിയ പന്തലും വണ്ടികളും ഒക്കെ ഉണ്ട് . ഉപ്പാനെ കാണാൻ ഇത്ര ആളുകളോ ...?വീട്ടിലേക്കു ചെല്ലുമ്പോൾ എല്ലാവരും എന്നെ തന്നെ നോക്കുന്നു . വീടിന്റെ അകത്തു നിന്ന് ഉമ്മാന്റെ കരച്ചിൽ . ഞാൻ ടീച്ചറെ കൈ വിട്ടു അകത്തേക്കോടി . കാക്കു നിലത്തു കിടക്കുന്നു .വെള്ള പുതപ്പിട്ടു .ഉമ്മ കെട്ടിപിടിച്ചു കരയുന്നു .കാക്കു മരിച്ചിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി . ടീച്ചർ എന്നെയും കൂട്ടി പുറത്തേക്കു കടന്നു . അതിനിടയിൽ ആരോ പറയുന്നത് ഞാൻ കേട്ടു "പനി മൂത്തതാണ് ". അപ്പോൾ വല്ലിമ്മാന്റെ വിദ്യ ഫലിച്ചില്ലേ....? അതോ ഞാൻ ഒറ്റ മൈനയെ കണ്ടത് കൊണ്ടോ ? വീണ്ടും പുതു മണ്ണിന്റെ ഗന്ധം എന്റെ മൂക്കിലേക്കടിച്ചു . വല്ലിമ്മാന്റെ വിദ്യ ഫലിച്ചില്ലേ....?അതോ ഞാൻ ഒറ്റ മൈനയെ കണ്ടത് കൊണ്ടോ ? 
അനുവിന് പറ്റിയ പറ്റ് ചൈത്ര ഉണ്ണി എ 5 F

ഒരു ദിവസം അനു വീടിന് പുറത്തിരിക്കുകയായിരുന്നു. അമ്മ വീടിൻറെ മുറ്റം അടിച്ച് വാരുന്നത് അവൾ കണ്ടു.

എന്തിനാണമ്മേ മുറ്റം ദിവസവും  അടിച്ച് വാരുന്നത് ?

മോളേ നമ്മൾ ശുചിത്വം പാലിച്ചാൽ പല രോഗങ്ങളേയും നമുക്ക് അകറ്റി നിർത്താം
ഹും ..അതൊക്കെ അമ്മക്ക് വെറുതേ തോന്നുന്നതാ.....വൃത്തിയും രോഗവും തമ്മിൽ ഒരു ബന്ധവും ഇല്ല......
അങ്ങനെയിരിക്കേ അനുവിന് പനി വന്നു.....
അമ്മ ‍ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോയി അനുവിനെ. പരിശോധിച്ച് മരുന്ന് കൊടുത്ത് ഡോക്ടർ ചോദിച്ചു...പരിസരം വൃത്തിയായി സൂക്ഷിക്കാറില്ലേ?
ഉവ്വ്.....
അനുവിനോടായി ഡോക്ടർ പറഞ്ഞു......വ്യക്തി ശുചിത്വം പാലിക്കണം...എന്നാൽ അസുഖങ്ങൾ വരാതെ നോക്കാം



कपोत राजः। कृष्णाजित(5.A)


एकस्मिन् वने येकः कपोतरजः स्व परिवारेण सह एकस्य वृक्षस्य
उपरि वसति स्म। एकदा एकः व्याघ्रः तत्र आगच्छत्।सह वृक्षस्य
नीचैः किंचित तन्दुलनि अक्षिचत। जालम् च प्रसारायत।
कपोताः तण्डुलान् भक्षयितुम् नीचै आगताः। जाले च बद्ध:। कपोतराजः
प्राणानाम् रक्षायै एकम् उपायम् अचिन्तयत्। सः कपोतान् अवदत्।
परस्परम् मिलित्वा प्रयत्नम् कुरुत जालम् नीत्वा च उत्पतत।कपोतराजस्य
मित्रम् एकः मूषकः आसीत्। जालेन सह कपोताः तस्य समीपं आगच्छन्।
मूषकः जालम् अहन्वत्।


इयं समूहे स्त्रीणाम् प्राधान्यम् कृष्णेंदु .9.A


इयं समूहे स्त्रीणाम् नितरां राजन्ते।किन्तु पुरा सा एकं गृहे निवसति।अतः वे न राजन्ते। इयं काले सर्वत्र कार्ये स्त्रीणाम् भवति प्रथमम्
येकम् उदाहरणं भवति शबरिमल समस्य।शबरिमले स्त्री प्रवेशनम् न भवति किन्तु स्त्री तत् सफलम् करोति।इयं काले सर्वं स्त्रीः विद्या
आर्जितम् भवति।स्त्री शिक्षा क्षेत्रे अग्रगण्य भवति।पण्डित रमाबाई सा स्त्रीणां सिक्षर्थं प्रयत्नम् करोति।ततर्थं सा बहवः योग दानं ददाति
मलाला यूसुफ साई नम बालिका स्त्री समत्वेन प्रयत्नम् करोति।सा तदर्थं बहवः दुखः भोक्ता।तादृश बहवः महिलाः इयं समूहे निवसति।
स्त्रीणां एवं प्रथमम्।

                                                                                                 ഞാനറിഞ്ഞ ദേശം 
ഒരു ദേശത്തിന്റെ കഥ
പുസ്തക നിരൂപണം
      ഈ കൊറോണ കാലത്തു വീട്ടിൽ വെറുതെ ഇരുന്നപ്പൊ പുസ്തകം വെച്ച ഷെൽഫ് വൃത്തിയാക്കാൻ ഞങ്ങൾ ഒരുങ്ങി . അതിനിടയിലാണ് എസ്‌.കെ .പൊറ്റക്കാടിന്റെ "ഒരു ദേശത്തിന്റെ കഥ "എന്ന പുസ്തകം എന്റെ കയ്യിൽ തടഞ്ഞത് .
            വെറും ഒരു നേരം പോക്കിന് വായന തുടങ്ങിയെങ്കിലും പുസ്തകങ്ങളുടെ ലോകത്തേക്ക് എന്റെ കൈ പിടിച്ചു ഉയർത്തിയത് എസ്‌ .കെ യുടെ ആ മാന്ത്രിക വരികളാണ് . അതിരാണിപ്പാടവും ഒരു ദേശത്തെ മനുഷ്യരും എന്റെ മനസ്സിലേക്ക് പുതു മഴ പോലെ പെയ്തിറങ്ങി . ഈ പുസ്തകത്തിന്റെ ഘടന അതിമനോഹരമാണ് . ഓരോ അധ്യായങ്ങളും ഓരോ ഘടകങ്ങളായി വായിക്കാം . ഒരു അദ്ധ്യായത്തെ അടുത്തതുമായി ബന്ധിപ്പിക്കാൻ സാധാരണ നോവലുകളിൽ കണ്ടു വരുന്ന ഖണ്ഡികകളുടെ ആവർത്തനമോ ഓർമപ്പെടുത്താലോ ഇല്ല . കഥാപാത്രങ്ങളിലൂടെയാണ് സഞ്ചാരം . നർമ്മം മേമ്പൊടിയായി രസകരമായ സംഭവങ്ങളിലൂടെയാണ് ഓരോ ഭാഗവും കടന്നുപോകുന്നത് .പുസ്തകം തീരുമ്പോൾ അത് ഒരു ദേശത്തിന്റെ കഥയായി നോവലിലെ കേന്ദ്ര കഥാപാത്രം ശ്രീധരൻ എസ്‌ .കെ തന്നെയാണ് .
           അഞ്ഞൂറ്  പേജിൽ അധികമുള്ള ഈ പുസ്തകത്തിനു 1980 ൽ ജ്ഞാനപീഠ പുരസ്കാരവും 1973 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട് .
                     ചേനക്കോത്തു   തറവാട്ടിലെ ഇളയമകനായ കൃഷ്ണൻ മാസ്റ്റർ അതിരാണിപ്പാടത്തേക്ക് താമസം തുടങ്ങുന്നത് മുതലാണ് ഒരു ദേശത്തിന്റെ കഥ തുടങ്ങുന്നത് .അതിരാണിപ്പാടം -സത്യവും ധർമവും ജീവ ശാസ്ത്രമാക്കിയ കൃഷ്ണൻ മാസ്റ്റർ .തലമുറകളായി ഐശ്വര്യത്തിലും പ്രതാപത്തിലും വർത്തിച്ച കേളഞ്ചേരി തറവാടിനെ നശിപ്പിക്കുകയും അത് മൂലം സ്വയം   നശിക്കുകയും ചെയ്‌ത്‌ കുഞ്ഞിയ്ക്കെള്ളുമേലാണ്‌  അതിരാണിപ്പാടത്തെ വെള്ളവും വളവുമുൾകൊണ്ട് ആ അന്തരീക്ഷത്തിന്റെ ഇരുട്ടും വെളിച്ചവുമേറ്റ് വളർന്ന  മനുഷ്യരെ കുറിച്ചാണീ  കഥയിലുടനീളം പരാമർശിക്കുന്നത്   .ശ്രീധരനും അവരിൽ ഒരാള് തന്നെ .
           ഒരു ദേശത്തിന്റെയും   അവിടെ ജീവിച്ച തലമുറയുടെയും ഹൃദയത്തുടിപ്പുകൾ  പൊറ്റക്കാടിന്റെ ആത്മകഥാപരമായ ഈ നോവലിൽ ഇതൾ വിരിഞ്ഞു നിൽക്കുന്നു .
ഹുദാ അഫ്രിൻ കെ.കെ
9- I


                                                                                      ചുരുക്കാം രോഗങ്ങളെ മിനുക്കാം ജീവിതത്തെ 
          അന്നും  കുളികഴിഞ്ഞു പതിവുപോലെ കേശവൻ നായർ വീടിന്റെ പൂമുഖത്തേയ്ക്കു നടന്നു .ഭിത്തിയോട് ചേർന്ന്  വെച്ചിരിക്കുന്ന ചാരുകസേരയിലുള്ള പത്രം  കൈകൊണ്ട് എടുത്തുമാറ്റി അതിൽ ചാരിയിരുന്ന ശേ  ഷം ഉച്ചത്തിൽ പറഞ്ഞു ......എടീ .....ചായ എടുക്ക്  അടുക്കളയിൽ പാത്രം കഴുകിക്കൊടിരിക്കുന്ന ഭാര്യ സുശീല എട്ടു വയസ്സുള്ള തന്റെ മകൾ ഗായത്രിയുടെ കയ്യിൽ ചായ കൊടുത്തയച്ചു .അവൾ ചായ ഗ്ലാസും പിടിച്ച് പുതുമുഖത്തേക്കു നടന്നെത്തി .അഛാ ....ദേ ...ചായഅവൾ ചിണുങ്ങി പറഞ്ഞു .അവളുടെ കയ്യിൽ നിന്നും ചായ വാങ്ങിയതിനു  ശേഷം കേശവൻ നായർ വാത്സല്യത്തതോടെ മോളെ മടിയിലിരുത്തി . 

അച്ഛനിന്ന് പുറത്തുപോയി വരുമ്പോൾ ഗായത്രി കുട്ടിക്ക് എന്താ കഴിക്കാൻ വേണ്ടത് .എനിക്ക് ഷവർമ മതി അച്ഛാ ...ആ പിന്നെ ഐസ് -ക്രീമും മിട്ടായികളും വേണം .അവൾ എണ്ണി പറഞ്ഞു .അതിനെല്ലാം മൂളികൊടുത്ത് കൊണ്ട് കേശവൻ നായർ മകളെ സന്തോഷിപ്പിച്ചു .അതിനു ശേഷം പ്രാതൽ കഴിച്ചു ,വേഷം മാറി കാലൻ കുട ത്വക്കിലോട്ട് കയറ്റി പിടിച്ച് കേശവൻ നായർ പുറത്തേക്കു പോയി .ജോലി ആവശ്യത്തിന് രണ്ടു മൂന്ന് പേരുടെ അടുത്ത് പോയി സംസാരിക്കാനാണ് കേശവൻ നായർ പുറത്തുപോയിരുന്നത് .ആ ജോലി കഴിഞ്ഞ ഉടനെ തന്നെ കേശവൻ നായർ മോള് വാങ്ങാൻ പറഞ്ഞ സാധനങ്ങളെല്ലാം വാങ്ങി വീട്ടിലെത്തി .അച്ഛന്റ്റെ വരവ് നോക്കിയിരിക്കുകയായിരുന്നു ഗായത്രിമോള് .കേശവൻ നായർ എത്തിയതും കയ്യിലെ പൊതി വാങ്ങിക്കൊണ്ടു ഗായത്രി മോള് അകത്തേക്കോടി. സുശീലേ .....ഇത്തിരി മോരുവെള്ളം എടുത്തേ ...എന്നും പറഞ്ഞു അകത്തേക്ക് കയറുകയായിരുന്നു കേശവൻ നായർ .അപ്പ്പോഴാണ് ഭാര്യ സുശീല ഉച്ചത്തിൽ നിലവിളിക്കുന്നത് കേട്ടത് .അയ്യോ .....ചേട്ടാ ....മോള് ...." മോളുടെ വായിൽ നിന്നും രക്തം വരുന്നു . " എന്ത് ...മോളെ ...ഗായത്രി ...."അങ്ങനെ അവർ രണ്ടുപേരും കൂടി ഗായത്രിയെ ആശുപത്രിയിലെത്തിച്ചു .മണിക്കൂറുകളോളം ഡോക്ടർമാരും നഴ്സുമാരും മാറി മാറി ഗായത്രി മോൾക്ക് ചികിത്സ നൽകുന്നത് കണ്ടപ്പോൾ കേശവൻ നായർക്കും ഭാര്യാ സുശീലക്കും ആധിയായി . പെട്ടെന്ന് ഒരു ഡോക്ടർ അവരുടെ അടുത്തേക്ക് വന്നു . എന്നിട്ടു ഒരു പേപ്പർ കൊടുത്ത ശേഷം പറഞ്ഞു " ഇതിൽ എഴുതിയ മരുന്നെല്ലാം താഴെ ഫാർമസിയിൽ പോയി വാങ്ങി കൊണ്ട് വരൂ" . ഒന്ന് മൂളിയത്തിനു ശേഷം കേശവൻ നായർ ഡോക്ടറോട് ചോദിച്ചു " എന്താണ് ഡോക്ടർ മോൾക്കിങ്ങനെ സംഭവിക്കാൻ കാരണം " ഡോക്ടർ അതിനു മറുപടി നൽകി "ഈ കുട്ടിക്ക് ഒട്ടും രോഗപ്രതിരോധശേഷിയില്ല ". രോഗപ്രധിരോധശേഷിയില്ലാതായതു എന്ത് കൊണ്ടാണ് ഡോക്ടർ സുശീലക്കായിരുന്നു സംശയം . ഇന്നത്തെ കുട്ടികളുടെ ആഹാര രീതി തന്നെയാണ് സകല രോഗങ്ങൾക്കും കാരണം . കപ്പയും പയറും കിഴങ്ങുമൊക്കെ കഴിച്ചു മിടുക്കന്മാരായ വളർന്ന കുട്ടികളുണ്ടായിരുന്നു ഒരു കാലത്തു . ഇന്ന് ഇത്തരം കുട്ടികളെത്തന്നെ കാണാനില്ല .ഉണ്ടെങ്കിൽ തന്നെ വളരെ അപൂർവം . ഇന്നത്തെ കുട്ടികൾക്ക് ഫാസ്റ്റ് ഫുഡിനോടും കരിച്ചതും പൊരിച്ചതുമായ എണ്ണ പലഹാരങ്ങളോടല്ലേ താല്പര്യം . നിങ്ങളുടെ കുട്ടിക്ക് സംഭവിച്ചതും അതാണ് . കുഴപ്പമില്ലെന്ന് കരുതി നിങ്ങൾ വാങ്ങി കൊടുക്കുന്ന ഫാസ്റ്റ് ഫുഡാണ് കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷണി . നിങ്ങൾ ശ്രദ്ധിച്ചാൽ ഗായത്രിക്ക് ഇനി ഒരു അസുഖവും ഉണ്ടാവില്ല . ഡോക്ടർ നിർത്തിയതും കേശവൻ നായരും സുശീലയും ഒരുമിച്ച് പറഞ്ഞു "ഞങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനു വേണ്ടി ഞങ്ങൾ നല്ല ആഹാര രീതി തന്നെ തിരഞ്ഞെടുക്കും"
.

                                                                                                               FATHIMA NASLA KC
8.K