എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ വൈറസും മനുഷ്യനും
വൈറസും മനുഷ്യനും
ഞാൻ കൊറോണ വൈറസ് .എന്റെ ജനനം ചൈന എന്ന രാജ്യത്താണ് .എന്റെ ജീവൻ എടുക്കാൻ ഒരു വൈദ്യശാസ്ത്രത്തിലും മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ഒരു ലക്ഷത്തിൽപ്പരം മനുഷ്യരുടെ ജീവൻ ഞാൻ ഇപ്പോൾ എടുത്തു കഴിഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിലേക്ക് അവിടെ നിന്നും ജില്ലകളിലേക്കും ഞാൻ പടർന്നു കൊണ്ടിരിക്കുകയാണ് .ലോകം എനിക്ക് ഒരു ഓമന പേരിട്ടു, മഹാമാരി എന്ന കൊവിഡ് 19. വൈറസ് കുടുംബത്തിലെ പുതിയ അംഗമാണ് ഞാൻ .എന്റെ ലക്ഷണങ്ങൾ ജലദോഷം, മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നിവയാണ് .ഞാൻ പടരുന്നത് ശരീര സ്രവങ്ങളിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കാണ് .വൈദ്യശാസ്ത്രത്തിൽ മരുന്ന് ഇല്ലെങ്കിലും എന്നെ നശിപ്പിക്കാൻ ഒന്നുണ്ട്, സോപ്പും, വെള്ളവും .ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻ്റ് കൈകൾ കഴുകിയാൽ എന്നിൽ നിന്ന് നിങ്ങൾക്ക് എല്ലാവർക്കും രക്ഷ നേടാം. എന്നെ തുരത്താൻ ഭയം അല്ല ജാഗ്രതയാണ് നിങ്ങൾക്ക് ഉണ്ടാവേണ്ടത് . |