സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/കാക്കയും കുയിലും

Schoolwiki സംരംഭത്തിൽ നിന്ന്
04:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''കാക്കയും കുയിലും ''' | color= 4 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാക്കയും കുയിലും

പട്ടണത്തിലെ ഒരു വീട്ടുമുറ്റത്തെ മരത്തിൽ ഒരു കാക്കയും കുയിലും കൂടുകൂട്ടി താമസിക്കുകയായിരുന്നു. കുയിൽ രാവിലെ മനോഹരമായി പാടും. എന്നിട്ട് കാക്കയെ നോക്കി പരിഹസിക്കും. തന്റെ നല്ല സ്വരത്തിലും ഈണത്തിലും അഹങ്കരിച്ചിരുന്ന കുയിൽ കാക്കയുടെ ക്രാ ക്രാ എന്ന പരുക്കൻ ശബ്ദത്തെ കളിയാക്കിച്ചിരിക്കുകയും ചെയ്തിരുന്നു. എന്നാൽ കാക്ക ഇതൊന്നും കേട്ടതായി ഭാവിച്ചില്ല.

ഒരു ദിവസം കാക്ക വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന ഭക്ഷണസാധനങ്ങളുടെയൊക്കെ അവശിഷ്ടങ്ങൾ കൊത്തിത്തിന്നുകയായിരുന്നു. കാക്കയെ കളിയാക്കിക്കൊണ്ട് കുയിൽ മരത്തിലും. ഇതെല്ലാം കണ്ടുകൊണ്ട് വീടിന്റെ വരാന്തയിലിരുന്ന മുത്തശ്ശി ഈ രണ്ടു പക്ഷികളെപ്പറ്റിയും തന്റെ മടിയിലിരിക്കുന്ന കൊച്ചുകുട്ടിയോട് എന്തോ പറയുന്നുണ്ടായിരുന്നു. കാക്കയും കുയിലും കാതോർത്തു.

ഇവന്റെ പാട്ടൊക്കെ നല്ലതാ. നമ്മെ പാട്ടുപാടി രസിപ്പിക്കാൻ ഇവൻ മിടുക്കനാ കുയിലിനെ ചൂണ്ടിക്കൊണ്ട് മുത്തശ്ശി പറഞ്ഞു. പക്ഷേ, ആ കാണുന്ന കാക്കയുണ്ടല്ലൊ അതാണ് നമ്മൾ മനുഷ്യർക്ക് ഏറ്റവും ഉപകാരമുള്ള പ്രവൃത്തിചെയ്യുന്നത്. കാക്ക നമ്മുടെ പരിസരം മുഴുവനും വൃത്തിയാക്കുകയും മലിനമായ വസ്തുക്കൾ കൊത്തിമാറ്റുകയും ചെയ്യുന്നു. മുത്തശ്ശിയുടെ നല്ല വാക്കുകൾ കേട്ട കാക്ക തന്നെ എപ്പോഴും കളിയാക്കിക്കൊണ്ടിരിക്കുന്ന കുയിലിനെ നോക്കി. ഇളിഭ്യനായ കുയിൽ തല താഴ്ത്തിയിരിക്കുകയായിരുന്നു.

അലക്സ് ജോർജ്ജ്
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ