സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി മനുഷ്യരാശിയുടെ നാശത്തിന് കാരണമാകുന്ന ഏറ്റവും വലിയ ഒന്നാണ് കാലാവസ്ഥ വ്യതിയാനം, ആഗോള താപനത്തിൻ്റെയും, പ്രകൃതിനശീകരണത്തിൻ്റെയും കാരണമായിട്ടാണ് കാലാവസ്ഥ വ്യതിചലനം ഉണ്ടാകുന്നത്. അതുമൂലം വരൾച്ച, കൊടുങ്കാറ്റ്', പേമാരി, പ്രളയം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നു. അതിനെത്തുടർന്ന് അവ പകർച്ചവ്യാധികൾക്കും ഇടവരുത്തുന്നു' മണ്ണ്, സസ്യങ്ങൾ, ജലം, പക്ഷിമൃഗാദികൾ തുടങ്ങി പ്രകൃതി കനിഞ്ഞു നൽകുന്ന പ്രതിഭാസങ്ങൾ നിലനിർത്താൽ ആവശ്യമായ മുൻകരുതൽ എടുക്കുക എന്നത് ഓരോ മനുഷ്യൻ്റെയും കടമയാണ്. വൃക്ഷങ്ങൾ ഇല്ലാതാക്കുന്നതിനും പുഴകളും തോടുകളും നശിപ്പിക്കുന്നതിനും മനുഷ്യർ മത്സരിക്കുന്നു. എന്നാൽ ഇത് തൻ്റെ മാത്രമല്ല, വരും തലമുറയുടെയും അടിവേര് മാന്തുകയാണ് എന്ന ബോധം ഇവർക്കില്ലാതെ പോകുന്നു 'മനുഷ്യർ പ്രകൃതിയുടെ ശത്രുവല്ല, മിത്രമാണ് എന്ന ബോധം വളർത്തിയെടുക്കണം, സംരക്ഷണം എന്നത് മണ്ണും മനുഷ്യനും തമ്മിലുള്ള ഒരു സ്വരചേർച്ച ആണ്. ഇടതു കൈ വെട്ടിമാറ്റി വലതു കൈ കൂടുതൽ പരിപോഷിപ്പിക്കാൻ നിങ്ങൾക്കു കഴിയില്ല. അമേരിക്കൻ ചിന്തകനായ ആ ൽ ഡോ ലിയോ പോൾ ഡിൻ്റെ വാക്കുകളാണ് ഒന്നിനെ നശിപ്പിച്ചു മറ്റൊന്നിനെ പ്രതിഷ്ഠിക്കാൻ സാധ്യമല്ല എന്ന ചിന്തയാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ