ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
00:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44358 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഒരു മഹാ വിപത്ത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഒരു മഹാ വിപത്ത്

ഭീതി പരത്തുന്നു ഭീകരനാകുന്നു.
വീണ്ടുമൊരു മഹാമാരി തൻ നടുവിൽ
ഭയന്നിടാതെ പൊരുതി നിന്നിടേണം
കൊറോണയെന്ന മഹാ വിപത്തിനെ
തകർന്നിടാതെ ഒന്നിച്ചു പോരാടാം
നാട്ടിൽ നിന്നു മീ വിപത്തു മാറിടും വരെ
സുനാമിയും പ്രളയവും കടന്നുവന്ന നാൾ കളിൽ
ധീരരായ് കരുത്തരായ് പൊരുതിനിന്നതോർക്കണം.
 കൈകൾ നാമിടയ്ക്ക് സോപ്പു കൊണ്ട് കഴുകണം.
 കൂട്ടമായി പൊതുസ്ഥലത്തെ യാത്രകൾ നിർത്തണം.
 രോഗലക്ഷണങ്ങൾ കാൺകിൽ വിദഗ്ദ്ധ ചികിത്സ തേടണം.
സ്വയം ചികിത്സ വേണ്ടയെന്നു നമ്മൾ തന്നെ ഓർക്കുക.
പരത്തി ടില്ല കോവിഡിൽ ദുഷിച്ച ഈ അണുക്കളെ
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കുകില്ല നാം
ചരിത്രപുസ്തകത്തിൽ കുറിച്ചിടും കൊറോണയെ
തുരത്തി വിട്ട് നമ്മളൊന്നായ് നാടുകാത്തിടും .

നന്ദൻ ബി നായർ
4A [[|ഗവ.യു.പി.എസ് വിളപ്പിൽശാല]]
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത