00:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒച്ചയില്ലാതെ നീ വന്നുവോ
നാശത്തിൻ വിത്തു
വിതയ്ക്കാനായ്
മനുഷ്യരെ കാർന്നുതിന്നൊരീ
വൈറസ്
അദൃശ്യനായൊരു ഭൂമുഖ
നാശകൻ നമ്മെ നോക്കി
പരിഹാസചിരി വിടർത്തി
ആ മന്ദഹാസത്തിലോ
നിറഞ്ഞിടും വിഷം
കണ്ണീരാൽ കുതിർന്ന മനുഷ്യന്റെ
രോദനം നീ കേൾക്കുന്നില്ലയോ?
മടങ്ങി പോവുക നീ
ഈ ആഴി തൻ തേങ്ങലുകൾക്ക്
കാതോർക്കാതെ കേഴുന്നു
മർത്യൻ തൻ ഭാഷയിൽ
അതിജീവനത്തിൻ പാതയിലൂടെ