ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
00:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം
         ഹെൽത്ത്  ഈസ് വെൽത്ത്, ആരോഗ്യം സമ്പത്ത് ഈ ആശയം ഇന്ന് അർത്ഥവത്താണോ ?  രോഗം, പ്രതിരോധം ഈ വാക്കുകൾ നമുക്ക് ഇന്ന് സുപരിചിതമാണ്. രോഗം - ശരീരത്തിന്റെ പ്രതിരോധം നഷ്ടമാകുമ്പോൾ വരുവാൻ സാധ്യത കൂടുതൽ ഉള്ളതാണിത്.പ്രതിരോധം എന്നാൽ രോഗത്തെ തടഞ്ഞു നിർത്താനുള്ള ശരീരത്തിന്റെ കഴിവാണ് . ശരീരത്തിന് ഇത്തരം കഴിവ് ഇല്ലാതയാൽ സ്വഭാവികമായും നമ്മൾ രോഗത്തിന് അടിമപ്പെടും. 
       പണ്ട് കാലത്ത് നമ്മുടെ മുത്തശ്ശൻമാരും മുത്തശ്ശിമാരും എല്ലുമുറിയെ മണ്ണിൽ പണി എടുത്ത് ചക്ക, ചേന, ചേമ്പ് ,കാച്ചിൽ തുടങ്ങിയ വിഷ രഹിതമായ ഭക്ഷണങ്ങൾ ഉണ്ടാക്കി വന്നു. അരയ്ക്കാനും, പൊടിക്കാനും മെഷീനുകൾ ഇല്ലാതെ  മെയ്യനങ്ങി  പണി എടുത്തിരുന്ന  കാലം. പുറത്തു പോയി വന്നാൽ മുറ്റത്തു വച്ച് വാൽക്കിണ്ടിയിൽ വച്ച വെള്ളത്തിൽ കാലും കൈയ്യും മുഖവും കഴുകി വൃത്തിയാക്കി അകത്ത് കയറുന്ന സമ്പ്രദായം - അത് വഴി പ്രതിരോധശേഷി അവർ സ്വയം ആർജ്ജിച്ചിരുന്നു.  
  ഇന്നോ- ആയാസപ്പെട്ട പണിയെല്ലാം മെഷിനുകൾ ചെയ്യുന്നു.ഏതൊരു കാര്യത്തിനു പോലും നടന്നു പോകാതെ എല്ലാ ആവശ്യങ്ങൾക്കും വാഹനങ്ങളെ ആശ്രയിക്കുന്ന അവസ്ഥ. പാക്കറ്റ് ഭക്ഷണ      ങ്ങൾ ഇരുന്ന് തിന്ന് പൊണ്ണത്തടിയൻമാരാകുന്ന കുട്ടികൾ. രോഗ പ്രതിരോധം തീർത്തും താറുമാറാകുന്ന അവസ്ഥ.ആർക്കും ഒന്നിനും സമയമില്ല. തിരക്കോട് തിരക്ക്.
       രോഗ പ്രതിരോധത്തിന് വൈറ്റമിൻ c അടങ്ങിയ ആഹാരങ്ങൾ, പഴങ്ങൾ ധാരാളം കഴിക്കണം. കാട മുട്ട ,തേൻ ,നമ്മുടെ ചക്ക എന്നിവ പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്ന പ്രകൃതിദത്ത ഉറവിടങ്ങളാണ്. ചക്കയുടെ എല്ലാം ഭക്ഷ്യയോഗ്യമാണ്. ചക്കയ്ക്ക് ക്യാൻസർ രോഗങ്ങളെ വരെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
      ഇന്ന് കൊറോണ എന്ന കോവിഡ് - 19 കാരണം നമ്മൾ വീട്ടിൽ ഒതുങ്ങി നിൽക്കുന്നു. രോഗ പ്രതിരോധശേഷി കുറഞ്ഞ കുട്ടികൾക്കും വൃദ്ധർക്കുമാണ് ഈ രോഗം ഏറ്റവും കൂടുതലായി പകർന്നു പിടിക്കുന്നത്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. അതിന് നാം എല്ലാവരും ചിട്ടയായ ജീവിത ശൈലിയിലൂടെ നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തി രോഗ പ്രതിരോധശേഷി കൈവരിക്കണം
നിഷാൽ.പി
5 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം