ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/പ്രതീക്ഷ..........

Schoolwiki സംരംഭത്തിൽ നിന്ന്
00:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ..........
 ഇന്ന് ലോക ജനത ഏറ്റവും കൂടുതൽ ഭയക്കുന്ന ഒരു മഹാരോഗമാണ് കോവിഡ് 19. കൊറോണ വൈറസ് പരത്തുന്ന ഈ രോഗം ബാധിച്ച് ലോകത്ത് നിരവധി ആളുകൾ മരിച്ചു. ചൈനയിലെ വുഹാൻ മാർക്കറ്റിൽ ആണ് ഈ രോഗം ആദ്യമായി പിടിപെട്ടത്.അതിന് ശേഷം പല രാജ്യങ്ങളിലേക്കും ഇത് പടർന്നുപിടിച്ചു. ഇതിനെ പ്രതിരോധിക്കാനുള്ള മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല.
             രോഗം പരന്നതോടെ ഞങ്ങളുടെ സ്കൂളും മാർച്ച് 10ന് തന്നെ അടച്ചുപൂട്ടേണ്ടി വന്നു. പിന്നീട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഞങ്ങൾക്ക് വീട്ടിൽ തന്നെ കഴിയേണ്ടിവന്നു. ടി.വി കണ്ടും പുസ്തകങ്ങൾ വായിച്ചും കഥകൾ വായിച്ചും ഞങ്ങൾ ദിവസങ്ങൾ തള്ളിനീക്കി. ഈ രോഗം വരാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും വേണ്ടി  ഞങ്ങൾ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകുകയും മാസ്ക്  ചെയ്തു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്തു. 
        ഈ രോഗത്തെ പ്രധിരോധിക്കാൻ വേണ്ടി ആരോഗ്യ പ്രവർത്തകരും പോലീസും രാഷ്ട്രീയ  പ്രവർത്തകരും കഠിനാദ്ധ്വാനം തന്നെ ചെയ്യേണ്ടി വന്നു.കേരളത്തിലെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ വളരെ വിലപ്പെട്ടതാണ് അത് കൊണ്ട് തന്നെ രോഗത്തെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സാധിച്ചു
       കൂട്ടുകാരോടൊത്ത് പഠിക്കാനും കളിക്കാനും രസിക്കാനുംവേണ്ടി ഈ രോഗം എത്രയും പെട്ടെന്ന് മാറ്റിത്തരണമെന്നും സ്കൂൾ വേഗം തന്നെ തുറക്കണമെന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നു
ശിവന്യ കെ.സി
3 B ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം