ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/കൊറോണക്കൊരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
00:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashask (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇത്തിരിക്കുഞ്ഞനോട് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത്തിരിക്കുഞ്ഞനോട്

നിനക്ക് സന്തോഷം തന്നെയല്ലേ ? ഇപ്പോൾ ടിവിയിലും പത്രത്തിലും നിറഞ്ഞു നിൽക്കുന്നത് നിന്റെ പേരാണല്ലോ ? നിന്നെ പേടിച്ച് ആർക്കും ഇന്ന് പുറത്തിറങ്ങാനോ, ആരുമായി കൂട്ടുകൂടാനോ പറ്റുന്നില്ല. അതുമാത്രമല്ല എനിക്ക് സ്കൂളിൽ പോകുവാനോ, ടീച്ചറിനെ കാണുവാനോ കഴിയുന്നില്ല. വീട്ടിനുള്ളിൽ തന്നെ കഴിയുകയാണെല്ലാവരും.

എന്തിനാണ് നീ എല്ലാരെയും കൊല്ലുകയും, ഭയപ്പെടുത്തുകയും ചെയ്യുന്നത്? ലോകത്താകമാനമുള്ള ജനങ്ങൾ നിന്നെ പേടിച്ച് ഭയന്ന് വിറച്ചിരിക്കുകയാണ്. നിന്നെ പ്രതിരോധിക്കാനുള്ള മരുന്നുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. നീ കാരണം രാജ്യം മുഴുവൻ ലോക് ഡൗണിൽ ആണ്. മരണസംഖ്യ ആണെങ്കിൽ കൂടുകയാണ്. ലോകവ്യാപനവും കൂടുന്നു. എനിക്കാണെങ്കിൽ എന്റെ കൂട്ടുകാരെ ഒന്ന് കാണുവാനും, അവരോടൊപ്പം കളിക്കുവാനും കൊതിയാവുന്നു. നീ കാരണം വീട്ടിലിരുന്ന് കുറേ കാരൃങ്ങൾ ചെയ്യാൻ പറ്റി. പൂന്തോട്ടം നിർമ്മിച്ചും, കൃഷികൾ ചെയ്തും വീട്ടുകാരോടൊപ്പം കുറേ സമയം ചിലവഴിച്ചു. ഇനിയെങ്കിലും നിന്റെ ക്രൂരത അവസാനിപ്പിക്കണം. എല്ലായിടത്തും രോഗം കുറഞ്ഞ് സന്തോഷവും സമാധാനവും തിരിച്ചു വരണമെന്ന് എന്റെ മാത്രം ആഗ്രഹമല്ല, ലോകത്താകമാനമുള്ള എല്ലാവരുടെയും ആഗ്രഹവും, പ്രർത്ഥനയും ആണ്. നീ ഇത് കേൾക്കുമെന്ന് കരുതുന്നു.

എന്ന്,
നിവേദിത. എസ്. നായർ
ക്ലാസ് 3
ഗവ.എൽ.പി സ്കൂൾ, കരിങ്കുന്നം

നിവേദിത എസ് നായർ
ക്ലാസ്-3 GLPS കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം