ജി യു പി എസ് പോത്താങ്കണ്ടം/അക്ഷരവൃക്ഷം/ ശുചിത്വത്തിലൂടെ അതിജീവനം
ശുചിത്വത്തിലൂടെ അതിജീവനം
പ്രാചീനകാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതനസംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു.ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവ്വികർ.ആരോഗ്യം പോലെ തന്നെ വ്യക്തിക്കും സമൂഹത്തിനും ശുചിത്വം അത്യന്താപേക്ഷിതമാണ്. വ്യക്തിശുചിത്വം,ഗൃഹശുചിത്വം,പരിസരശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ.ആരോഗ്യശുചിത്വപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം.വ്യക്തികൾ പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികൾ ഒരു പരിധി വരെ ഒഴിവാക്കാം. ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗം ഒരു പരിധി വരെ നമുക്ക് തന്നെ നിയന്ത്രിക്കാം.സാധാരണയായി മൃഗങ്ങളിൽ കാണപ്പെടുന്ന വൈറസാണ് കൊറോണ.വളരെ അപൂർവമായാണ് ഇവ മനുഷ്യരിലേക്ക് പകരുന്നത്.ഇന്ന് നാം അഭിമുഖീകരിക്കുന്ന കൊറോണ വൈറസ് ലക്ഷത്തിലധികം ആൾക്കാരുടെ ജീവനെടുത്തിരിക്കുന്നു.നോവൽ കൊറോണ വൈറസിനെ നാമിന്ന് കോവിഡ് 19 എന്ന് വിളിക്കുന്നു.എന്തു തന്നെ ആയാലും നമുക്കീ വൈറസിനെ ശുചിത്വത്തിലൂടെ ഒരു പരിധി വരെ മറികടക്കാം.
ഇന്നത്തെ നമ്മുടെ അവസ്ഥ അതിദയനീയമാണ്.അതുകൊണ്ടു തന്നെ എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനം അത്യന്താപേക്ഷിതമാണ്.ഈ പ്രതിസന്ധി തരണം ചെയ്യുവാൻ സർക്കാരും ആരോഗ്യപ്രവർത്തകരും അഹോരാത്രം പ്രയത്നിക്കുന്നു.വരൂ....നമുക്കെല്ലാവർക്കും ശുചിത്വത്തോടെ ഒത്തൊരുമിച്ച് പ്രവർത്തിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം