പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALERI LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

നാം ഇപ്പോൾ കൊറോണ വൈറസ് എന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുന്നു. ഇതിനെ തുരത്താൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കാം എന്ന് നോക്കാം. രോഗപ്രതിരോധശക്തി വർദ്ധിപ്പിച്ചു കൊണ്ടുള്ള മുൻകരുതലുകൾ തന്നെ വേണം. മിക്കവാറും നാം വൈറസിനെ ശരീരത്തിലേക്ക് കടത്തി വിടാതിരിക്കാൻ വേണ്ടി മാസ്ക്, ഹാൻഡ് വാഷ് എന്നിവ ഉപയോഗിക്കാറുണ്ട്. ഇത് നല്ലതുതന്നെ. അഥവാ വൈറസ് ശരീരത്തിൽ കയറിയാൽ അവയെ എങ്ങനെ തുരത്താം എന്നു കൂടി നമ്മൾ ചിന്തിക്കണ്ടേ...? അതിനായി നമ്മുടെ ശരീരത്തിന് പ്രതിരോധശക്തി ലഭിക്കുക മാത്രമേ മാർഗ്ഗമുള്ളൂ. നമ്മുടെ ഭക്ഷണങ്ങളിൽ പച്ചക്കറികളും നെല്ലിക്കയും നാരങ്ങ ഓറഞ്ച് തുടങ്ങിയ പഴവർഗങ്ങളും ധാരാളം ഉൾപ്പെടുത്തുക. ഇഞ്ചി അതുപോലെതന്നെ മഞ്ഞൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക ദിവസവും ഇളം വെയിൽ കൊള്ളുക, മിതമായ വ്യായാമം ചെയ്യുക, യോഗ പരിശീലിക്കുക ഇതൊക്കെ രോഗങ്ങൾ രോഗങ്ങൾക്കെതിരെയുള്ള മുൻകരുതലുകൾ ആണ്. ഇതൊക്കെ നമുക്ക് ശീലിക്കാം....

ശ്രേയ കെ എം
2 std പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം