കാവും കുളങ്ങളും കായലോളങ്ങൾ തൻ കാതിൽ ചിലമ്പുന്ന കാറ്റും ഭൂതകാലത്തിന്റെ സാക്ഷ്യം. അമ്മയാം വിശ്വപ്രകൃതീ നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മള നന്മ മനസ്സിലില്ലാത്തോർ മുത്തിനെപ്പോലും കരിക്കട്ടയായ്ക്കണ്ട. ബുദ്ധിയില്ലാത്തവർ നമ്മൾ മുഗ്ദസൗന്ദര്യത്തെ വൈരൂപ്യമാക്കു- വാനത്തൊരുമിച്ചവർ നമ്മൾ കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ കാവുകൾ വെട്ടിത്തെളിച്ചു കാതരചിത്തമതെത്രയോ പക്ഷികൾ കാണാമറയത്തൊളിച്ചു. വള്ളികൾ ചുറ്റിപ്പിണഞ്ഞുപടർന്നൊരു വന്മരച്ചില്ലകൾ തോറും പൂത്തുനിന്നൊരു ഗതകാലസൗരഭ്യ പൂരിത വർണപുഷ്പ്പങ്ങൾ ഇന്നിനി ദുർലഭം-മാമരച്ചില്ലക ളൊന്നാകെ നാം വെട്ടി വീഴ്ത്തി എത്രകുളങ്ങളെ മണ്ണിട്ടു മൂടി നാ- മിത്തിരി ഭൂമിക്കുവേണ്ടി. എത്രയായാലും മതിവരാറില്ലാത്തൊ രത്യാഗ്രഹിയെപ്പോലെ!
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത