Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
കുറയുന്നില്ല രോഗങ്ങളൊന്നും
കുറയെ ജന്മങ്ങൾ പൊലിയുന്നതല്ലാതെ
കഴിയുന്നില്ല കണ്ണുനീരിന് കാലം
ദിനം തോറും ഭീതി പരക്കുന്നതല്ലാതെ
കരഞ്ഞുകൊണ്ടിരുന്നോരാ ഭൂമിയും ഇന്നിതാ
മൗനത്തിൻ മറയിൽ ഒളിച്ചിരിക്കുന്നു
അവളെനോക്കി ചിരിച്ചവർ കരയുമ്പോൾ
അവളുമാ വേദന നെഞ്ചിലേറ്റിടുന്നു
അവളെ സ്നേഹിക്കാൻ മറന്നവരോടെല്ലാം
പരിഭവം കൂടാതവൾ സ്നേഹവും കാട്ടുന്നു
അവളുടെ ഉറവയെ മലിനമാക്കിയോർ
അവളുടെ ഫലപുഷ്ടിയെ നാശമാക്കിയോർ
അമ്മയായവളെ വേദനിപ്പിച്ചവർ
കർമത്തിന് ഫലമെല്ലാം ഇന്നവർ പ്രാപിച്ചു
മനുഷ്യരെല്ലാം രോഗികളായിത്തീർന്നു
ഒരു കുഞ്ഞു വൈറസിനെ ഭയന്നു
വീടിനുള്ളിൽ ഒളിച്ചിരിക്കുന്നു
മാലിന്യങ്ങൾ കുന്നുകൂട്ടി ഭൂമിയെ നേരുക്കിയപ്പോൾ അവരതറിഞ്ഞില്ല
തന്റെ സ്വാർത്ഥതയുടെ വിഷമെല്ലാം
അഴുക്കുചാലിലൂടെ പുറത്തേക്കൊഴുക്കിയപ്പോൾ അവരാത്തോർത്തില്ല
മായവും വിഷവും കലർത്തി തിന്നു കുടിച്ചപ്പോൾ
അവരാത്തോർത്തില്ല താൻ രോഗിയായി തീരുമെന്ന്
പരിസ്ഥിയെ മാനിക്കാതെ
ശുചിത്വം പാലിക്കാതെ
ആരോഗ്യം പരിചരിക്കാതെ
താനാണെല്ലാമെന്ന ഭാവത്തിൽ ഗർവോടെ അവർ
ഞെളിഞ്ഞു നടന്നു കൊറോണ വരുവോളും
ഇപ്പോൾ കൈ കഴുകിയും മാസ്ക്കിട്ടും
മുറികളിൽത്തന്നെ ഇരിക്കുന്നു
പുറത്തിറങ്ങാതെ കൊറോണ പോകുവോളം
|