ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsmeenadathur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ വിദ്യാലയം | color= 3 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വിദ്യാലയം

വിദ്യാലയമുറ്റത്തെ കുന്നിമര-
ച്ചുവട്ടിലിരുന്നുഞാൻ പാട്ടുപാടി.
പാട്ടുകേട്ടെത്തിയ കൂട്ടുകാർ പാട്ടി -
നൊത്താടുമ്പോൾ ഞാനും കൂട്ടിനാടി.
പാട്ടുമാട്ടവും കണ്ടിട്ടെത്തിയ
അധ്യാപകരുമൊപ്പം ചേർന്നു.
വിദ്യാലയമൊന്നിച്ച്‌ പാടുന്നതു കണ്ട -
നാട്ടുകാരൊന്നിച്ചോടി വന്നു.
മധുരമൂറുന്നവരികൾക്കൊപ്പം
മാനത്ത് പറവകൾ നിരയായ് പറന്നു.
മിന്നിത്തിളങ്ങുന്ന സൂര്യ വെട്ടങ്ങളിൽ -
വിദ്യാലയ മുറ്റം ശോഭയാർന്നു
ആടിയും പാടിയും ആനന്ദമേകിയ -
ആ ദിനവും മാഞ്ഞുപോയി.

ലിസ ദിയ .എം
3 A ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



ലിസ ദിയ .എം