വിദ്യാലയമുറ്റത്തെ കുന്നിമര-
ച്ചുവട്ടിലിരുന്നുഞാൻ പാട്ടുപാടി.
പാട്ടുകേട്ടെത്തിയ കൂട്ടുകാർ പാട്ടി -
നൊത്താടുമ്പോൾ ഞാനും കൂട്ടിനാടി.
പാട്ടുമാട്ടവും കണ്ടിട്ടെത്തിയ
അധ്യാപകരുമൊപ്പം ചേർന്നു.
വിദ്യാലയമൊന്നിച്ച് പാടുന്നതു കണ്ട -
നാട്ടുകാരൊന്നിച്ചോടി വന്നു.
മധുരമൂറുന്നവരികൾക്കൊപ്പം
മാനത്ത് പറവകൾ നിരയായ് പറന്നു.
മിന്നിത്തിളങ്ങുന്ന സൂര്യ വെട്ടങ്ങളിൽ -
വിദ്യാലയ മുറ്റം ശോഭയാർന്നു
ആടിയും പാടിയും ആനന്ദമേകിയ -
ആ ദിനവും മാഞ്ഞുപോയി.