സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /ഹൃദയം കാത്തുവെച്ചത്....

Schoolwiki സംരംഭത്തിൽ നിന്ന്
ഹൃദയം കാത്തുവെച്ചത്....(കവിത)

 ജനിക്കുന്ന തുടിപ്പിലും
 മരിക്കുന്ന തരിപ്പിലും ഊർജ്ജമാകുന്നതാണ് സ്നേഹം.
വാക്കുകൾക്കതീതമാണ് സ്നേഹം.
ഹൃദയത്തിൻ വിങ്ങലാണ്
സ്നേഹം.
മനസ്സിൻ മടിത്തട്ടിൽ
നിന്നുയരുമീ സ്നേഹം.
മനമാക്കെ കുളിരണിയിപ്പിക്കുമീ
സ്നേഹം.
പാറിപ്പറക്കുന്ന പറവകൾക്ക്
സനേഹിക്കയെന്നത് ലജ്ജയാണോ
സ്നേഹമാം തിരമാലകൾ
അലയടിക്കുന്നതാണീ ജീവിതം
സ്നേഹം, കാത്തിരിപ്പിനൊടുവിൽ
മാടി വിളിക്കുന്നതോ മരണമാം കൈകളിൽ
സ്നേഹത്തിനായുള്ള കാത്തിരിപ്പിനൊടുവിൽ
ഉരുകീ അലിയുമീ ജീവിതം
ചിരികൾക്കും കരച്ചിലിനുമൊടുവിൽ
മായ കണക്കെ മറയുമോ സ്നേഹം.

എയ്ഞ്ചൽ ജെയിംസ്
5 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]