വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / "പ്രകൃതിയുടെ വിലാപം"
പ്രകൃതിയുടെ വിലാപം
ഭൂമിതൻ ജീവജാലങ്ങളെൻ മക്കൾ, ഖേദിക്കുന്നു എൻമക്കളിലൊരുവരായ ; മാനവരെകുറിച്ചോർത്തു........ എൻ മേനിയോരങ്ങളിലിന്നു, ക്ഷതമേറ്റിരിക്കുന്നു മാനവദുരയെന്നെ യമദേവപക്കലയ്ക്കുന്നു മാനവരാഗ്രഹിച്ചതെല്ലാം ഞാൻ നൽകി ; പക്ഷെ.........അവരെനിക്കു- സമ്മാനിച്ചത് ദുഃഖം മാത്രം.. ഭൂമിയുടെ വറ്റാത്തുറവകളവർ വറ്റിച്ചു...... വൃക്ഷലതാതികൾ വെട്ടിനശിപ്പിച്ചവർ, കൂറ്റൻ ഫ്ളാറ്റുകൾ നിർമ്മിച്ചു... മറ്റു ജീവജാലങ്ങൾ നശിക്കു- ന്നതുകണ്ടവരാനന്ദിച്ചു... വയലേലകൾ നികത്തി, ഫാക്ടറികൾ നിർമ്മിച്ചു.... ഞാനിന്നോരോ നിമിഷവും മൃത്യുവിന്റെവക്കിലേക്ക്പോയിക്കൊണ്ടിരുന്നു... ഒന്നു പൊട്ടിക്കരയാനാവാതെ ദൂനത എൻ മനസിലൊതുങ്ങികൂടുന്നു ലജ്ജിക്കുന്നു ഞാൻ,മാനവരിഹത്തിൽ പിറന്നതിന്..അവർക്ക് താങ്ങും തണലു- മായിനിൽക്കേണ്ടയെന്നെയ- വരിന്നുക്കൊന്നൊടുക്കുന്നു.. മാനവരെ.... നിങ്ങൾ ചെയ്ത ക്രൂരപ്രവർത്തിക്കു ക്ഷമാപണമില്ലെന്നു അറിയാം..... എങ്കിലും ആശിക്കുന്നു... നിങ്ങളുടെ കരുതലാർന്ന സ്നേഹത്തിനായി.............
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ