വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / "പ്രകൃതിയുടെ വിലാപം"

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്=  പ്രകൃതിയുടെ വിലാപം   | color=   4   } }

ഭൂമിതൻ ജീവജാലങ്ങളെൻ മക്കൾ, ഖേദിക്കുന്നു എൻമക്കളിലൊരുവരായ ;

മാനവരെകുറിച്ചോർത്തു........ 

എൻ മേനിയോരങ്ങളിലിന്നു, ക്ഷതമേറ്റിരിക്കുന്നു മാനവദുരയെന്നെ യമദേവപ- ക്കലയ്ക്കുന്നു മാനവരാഗ്രഹിച്ചതെല്ലാം ഞാൻ നൽകി ; പക്ഷെ.........അവരെനിക്കു- സമ്മാനിച്ചത് ദുഃഖം മാത്രം.. ഭൂമിയുടെ വറ്റാത്തുറവകളവർ വറ്റിച്ചു......

വൃക്ഷലതാതികൾ  വെട്ടിനശിപ്പിച്ചവർ, 

കൂറ്റൻ ഫ്ളാറ്റുകൾ നിർമ്മിച്ചു... മറ്റു ജീവജാലങ്ങൾ നശിക്കു- ന്നതുകണ്ടവരാനന്ദിച്ചു... വയലേലകൾ നികത്തി,

ഫാക്ടറികൾ  നിർമ്മിച്ചു....

ഞാനിന്നോരോ നിമിഷവും

മൃത്യുവിന്റെ  വക്കിലേക്ക്
 പോയിക്കൊണ്ടിരുന്നു.... 

ഒന്നു പൊട്ടിക്കരയാനാവാതെ ദൂനത എൻ മനസിലൊതുങ്ങികൂടുന്നു ലജ്ജിക്കുന്നു ഞാൻ, മാനവരിഹത്തിൽ പിറന്നതിന്.. അവർക്ക് താങ്ങും തണലു- മായിനിൽക്കേണ്ടയെന്നെയ- വരിന്നുക്കൊന്നൊടുക്കുന്നു.. മാനവരെ.... നിങ്ങൾ ചെയ്ത ക്രൂരപ്രവർത്തിക്കു ക്ഷമാപണമില്ലെന്നു അറിയാം..... എങ്കിലും ആശിക്കുന്നു... നിങ്ങളുടെ കരുതലാർന്ന സ്നേഹത്തിനായി.............

--അനാമികഷൈനു
10 എ വിദ്യാധിരാജ ഇ എം എച്ച് എസ് എസ്, ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത