ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടൻെറ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഉണ്ണിക്കുട്ടൻെറ കൊറോണക്കാല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണ്ണിക്കുട്ടൻെറ കൊറോണക്കാലം      


ഉണ്ണിക്കുട്ടൻ ഇന്ന് വളരെ സന്തോഷത്തിലാണ്.ഏറെകാലത്തിനു ശേഷം അവൻെറ അച്ഛൻ ഗൾ ഫിൽ നിന്ന് വരും, ഉണ്ണിക്കുട്ടന് കുറെ മിഠായികളും കളിപ്പാട്ടങ്ങളുമായി.എന്നിട്ട് അച്ഛൻെറ കൂടെ കളിക്കാം, ഭക്ഷണം കഴിക്കാം എന്നെല്ലാം അവൻ സ്വപ്നം കാണുകയാണ്.കുറച്ചു സമയം കഴിഞ്ഞപ്പോൾ വീട്ടിലെ ഗെയ്റ്റ് തുറക്കുന്ന ശബ്ദം കേട്ട് ഉണ്ണിക്കുട്ടൻ പുറത്തേക്ക് നോക്കി.അപ്പോൾ അതാ അച്ഛൻ കൈയ്യിൽ വലിയ ബാഗുമായി വീട്ടിലേക്ക് വരുന്നു.അവൻ പറഞ്ഞു അമ്മേ ദേ അച്ഛൻ വന്നു.എന്നിട്ട് പുറത്തേക്കോടി. ഉണ്ണിക്കുട്ടനെ അകലെ നിന്നും കണ്ട അച്ഛൻ അവനോട് പറഞ്ഞു മോനെ അടുത്തേക്ക് വരരുത്,അച്ഛൻ ദൂരെനിന്നും വരികയാണ്. അതിനാൽ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും തുടങ്ങി ലോകം മുഴുവനും വ്യാപിച്ചിട്ടുള്ള കൊറോണ വൈറസ് ചിലപ്പോൾ അച്ഛനും പിടിപെട്ടിട്ടുണ്ടാകാം. അതിനാൽ സർക്കാരിൻെറയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശപ്രകാരം വീട്ടിൽ തനിച്ച് ഒരു മുറിയിൽ 14 ദിവസം താമസിക്കണം.രോഗം ഇല്ല എന്നുറപ്പുവരുത്തിയതിനുശേഷം മാത്രമേ മറ്റ് ആളുകളുമായി ഇടപെടാൻ പാടുള്ളു. ഇത് കേട്ട് ഉണ്ണിക്കുട്ടന് വളരെ സങ്കടമായി.എന്നാൽ അവൻെറ അമ്മ കൊറോണ വൈറസ് പകരുന്നതിനെക്കുറിച്ചും ആളുകൾ തമ്മിൽ അകലം പാലിക്കേണ്ടതിനെക്കുറിച്ചും വ്യക്തിശുചിത്വത്തെക്കുറിച്ചും അവനെ പറഞ്ഞ് മനസ്സിലാക്കി.14 ദിവസത്തിനുശേഷം തനിക്ക് കൊറോണ ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം അച്ഛൻ ഉണ്ണിക്കുട്ടൻെറ കൂടെ കളിക്കാൻ തുടങ്ങി. അവന് വളരെ സന്തോഷമായി.എത്ര പ്രിയപ്പെട്ടവരാണെങ്കിലും സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നത് അനുസരിച്ചാൽ നമുക്ക് കൊറോണ വൈറസിനെ തോൽപ്പിക്കാം.
STAY HOME STAY SAFE

അൻവിത വി വി
1 B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം നോർത്ത്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ