എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/കരുതാം നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതാം നല്ല നാളേക്കായ്
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നത്തെക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. ഈ പരിസ്ഥിതി മനുഷ്യനും ജന്തു ലോകവും സസ്യജാലങ്ങളും ചേർന്നതാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി വന്നെത്തി.ജൂൺ 5 ന് പരിസ്ഥിതി ദിനമായി ആചരിക്കുന്നു. 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.

പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോകനാശത്തിനു തന്നെ കാരണമാകും. മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, നമ്മുടെ ജലസ്രോതസ്സുകളിൽ വീടുകളിൽ നിന്നും ഫാക്ടറികളിൽ നിന്നും മലിനജലം ഒഴുക്കാതിരിക്കുക. ശുദ്ധജലം ലഭ്യമാകുന്നതിനും ജലത്തിന്റെ അളവ് കുറയാതിരിക്കുന്നതിനും ജലസ്രോതസ്സുകൾ നാം സംരക്ഷിച്ചേ മതിയാകൂ. മണ്ണൊലിപ്പ് തടയുന്നതിനും മഴ ലഭിക്കുന്നതിനും ശുദ്ധവായു ലഭ്യമാകുന്നതിനും മരങ്ങൾ നശിപ്പിക്കാതിരിക്കുകയും പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കുകയും വേണം. വികസനപ്രവർത്തനങ്ങൾ ചെയ്യുമ്പോൾ അത് പരിസ്ഥിതിക്ക് ദോഷം വരാതെ ചെയ്യാം.

ദൈവത്തിന്റെ ദാനമായ ഈ പരിസ്ഥിതിയിൽ നമുക്ക് ജീവിക്കാനാവശ്യമായ എല്ലാം ലഭിക്കും. അതിനായി ഈ പരിസ്ഥിതിയെ സംരക്ഷിക്കുക. മനുഷ്യർ മാത്രമല്ല സകല ജീവജാലങ്ങളും നാശത്തിന്റെ വക്കിലാണ്. ഈ പരിസ്ഥിതിയെ നശിക്കാതെ സംരക്ഷിക്കാൻ മനുഷ്യനു മാത്രമേ സാധിക്കൂ. ശുദ്ധജലം ലഭിക്കാനും ഭൂമിയിൽ ചൂടിന്റെ വർധനയെ തടയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം. പ്രകൃതിദുരന്തങ്ങളില്ലാത്ത വരൾച്ചയില്ലാത്ത മാരകരോഗങ്ങൾ ഇല്ലാത്ത ഒരു പരിസ്ഥിതിയെ വാർത്തെടുക്കാം.

അർഷിൻ.എസ്.ആർ
4 B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം