മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/എവിടെ ?

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muthukutty13374 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എവിടെ ? <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എവിടെ ?

പുല്ലെവിടെ ......... പൂവെവിടെ ?
പുന്നാരക്കിളികൾ എവിടെ ?
മഴവില്ല് എവിടെ ?
മഴത്തുള്ളി എവിടെ ?
കല്ല് എവിടെ മുള്ള് എവിടെ ?
കണ്ണുനീർ ചൊല്ല് എവിടെ ?
ചൊല്ല് ...... ചൊല്ല് കണ്ണിണയിൽ
പൊന്നു പൂത്ത കണിയെവിടെ
ജന്മ പുണ്യത്തിരി തെളിയും
വർണ സൂര്യ പ്രഭയെവിടെ ?
നില്ല് .......നില്ല് നിന്റെയുള്ളിൽ
കണ്ണിമാങ്ങാച്ചനയെവിടെ ?
മണ്ണ് പെറ്റ കതിരുലയും
അമ്മ സ്നേഹക്കളമെവിടെ ?
 

റുഷ്‌ദ സി
6 C മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത