പുല്ലെവിടെ ......... പൂവെവിടെ ?
പുന്നാരക്കിളികൾ എവിടെ ?
മഴവില്ല് എവിടെ ?
മഴത്തുള്ളി എവിടെ ?
കല്ല് എവിടെ മുള്ള് എവിടെ ?
കണ്ണുനീർ ചൊല്ല് എവിടെ ?
ചൊല്ല് ...... ചൊല്ല് കണ്ണിണയിൽ
പൊന്നു പൂത്ത കണിയെവിടെ
ജന്മ പുണ്യത്തിരി തെളിയും
വർണ സൂര്യ പ്രഭയെവിടെ ?
നില്ല് .......നില്ല് നിന്റെയുള്ളിൽ
കണ്ണിമാങ്ങാച്ചനയെവിടെ ?
മണ്ണ് പെറ്റ കതിരുലയും
അമ്മ സ്നേഹക്കളമെവിടെ ?