എസ്.വി.യു.പി.എസ് തൃപ്രയാർ/അക്ഷരവൃക്ഷം/മഴ

22:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

ആകാശം ഇരുട്ടു കുത്തുമ്പോൾ
ഒന്ന് പിടയുന്നു എന്റെ കുഞ്ഞുമനം
ആ നിഗൂഢമായ കറുപ്പ് നിറം
പേടി പെടുത്തുന്നു എന്നെ
അമ്മയെ കാണാൻ ഓടുന്നു പിടയുന്നു
അപ്പോഴാ കാർമേഘം മാഞ്ഞിടുന്നൂ
നൂലുപോൽ പെയ്യുന്ന ആ മഴ കാണുമ്പോൾ
സന്തോഷ പൂരിതമാവുന്നു എൻമനം
അപ്പോൾ കേട്ടുഞാൻ ഭയാനകമായ ഒരു ശബ്ദം
കൂടെയൊരു വെളിച്ചവും
ആ ശബ്ദം തീർന്നപ്പോൾ ഒന്ന് -
മഴയിത്തിറങ്ങാൻ ഒരുപൂതി
മഴ മഴ സ്‌നേഹത്തിന്റെയും
സന്തോഷത്തിന്റെയും
സമാധാനത്തിന്റെയും മഴ
 

അനശ്വര സുമേഷ്
7 A ശ്രീവിലാസ് യു പി സ്കൂൾ തൃപ്രയാർ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത