ആകാശം ഇരുട്ടു കുത്തുമ്പോൾ
ഒന്ന് പിടയുന്നു എന്റെ കുഞ്ഞുമനം
ആ നിഗൂഢമായ കറുപ്പ് നിറം
പേടിപ്പെടുത്തുന്നു എന്നെ
അമ്മയെ കാണാൻ ഓടുന്നു പിടയുന്നു
അപ്പോഴാ കാർമേഘം മാഞ്ഞിടുന്നൂ
നൂലുപോൽ പെയ്യുന്ന ആ മഴ കാണുമ്പോൾ
സന്തോഷ പൂരിതമാവുന്നു എൻമനം
അപ്പോൾ കേട്ടുഞാൻ ഭയാനകമായ ഒരു ശബ്ദം
കൂടെയൊരു വെളിച്ചവും
ആ ശബ്ദം തീർന്നപ്പോൾ ഒന്ന് -
മഴയിത്തിറങ്ങാൻ ഒരുപൂതി
മഴ മഴ സ്‌നേഹത്തിന്റെയും
സന്തോഷത്തിന്റെയും
സമാധാനത്തിന്റെയും മഴ