പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ക്വാറന്റെെൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prwhssktda (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്വാറന്റെെൻ

നീയും ഞാനും എന്നുള്ളതിൽ നിന്നും അവസാനമായ് നീ മാത്രമായി അവശേഷിക്കുമോ എന്ന ചോദ്യം മനസിനുള്ളിൽ വലിയൊരു ചോദ്യചിഹ്നം ഉണ്ടാക്കി കഴിഞ്ഞിരിക്കുന്നു. മരണത്തിനെന്നും മരവിപ്പിന്റെ മണമുണ്ട്. തണുപ്പിന്റെ ഗന്ധവും. മരണത്തിനു മണമോ? തണുപ്പിനു ഗന്ധമോ എന്ന ചോദ്യത്തിന് ഉറ്റവരേയും ഉടയവരേയും കാണാതെ ഐസൊലേഷൻ എന്ന നാൽചുമരുകൾക്കുള്ളിൽ ചങ്ങലയ്ക്കിട്ട് ഭ്രാന്തു പോലെ കിടക്കു൩ോൾ ആ നാൽ ചുമരിന്റെ ഭിത്തികളിൽ പോലും മരണത്തിന്റെ ഗന്ധമുണ്ടായിരിക്കാം.അടച്ചിട്ട മുറിക്കുള്ളിൽ പിടഞ്ഞു നീറുന്ന നെഞ്ചകം , ഭിത്തിയിൽ ചേർന്നിരിക്കുന്ന വൈറസിൽ കണ്ണുടക്കി. എല്ലാവരേയും കൊന്നൊടുക്കി ഈ ലോകത്തെ തന്നെ കീഴടക്കാം എന്ന മോഹത്തോടെ ഇരിക്കുന്ന പ്രിയ കോവിഡങ്ങുന്നേ! നീ അറിയണം, അല്ല നീ അറിഞ്ഞേ തീരൂ. നിന്നെക്കാട്ടിലും മുന്നേ നിൻ പൂർവ്വികർ പെട്ടിയും കിടക്കേം എടുത്തിങ്ങു കേരളക്കരയിൽ വന്നത് ഞങ്ങൾ മലയാളികൾ മറന്നിട്ടില്ല. അന്ന് നിപ്പ രൂപത്തിൽ വന്നവരെ മനക്കരുത്താലും ഒരുമയുടെ ചങ്ങലയാലും ബന്ധിച്ച ചരിത്രം നാം വിസ്മരിച്ചുകൂടാ. അടങ്ങി വീട്ടിലിരിക്ക്, എന്നു സ്ഥിരം കേട്ടു പഴകിയ പല്ലവിയിലൂടെ പാരമ്പര്യമായി കിട്ടിയ ഗൃഹവാസം ഈ പൂട്ടിയിടലുകൾ ഒന്നും അത്രത്തോളം പോരില്ലല്ലോ എന്ന തിരിച്ചറിവിനിടയേകി. പെട്ടെന്നൊരുനാൾ അങ്ങ് വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ഇന്ന് ലോകമെമ്പാടും പരിചിതനായി തീർന്നിരിക്കുന്ന കോവിഡങ്ങുന്ന് അറിയുന്നതിന് വേണ്ടിയാണ്. നീയോ ഞാനോ? ആരു ജയിക്കും എന്ന ചോദ്യം മുഖാമുഖം നിന്നിരുന്ന എന്നിലും വൈറസിലും ഉയർന്നു വന്നു. പക്ഷേ നിസംശയം പറയാം കോവിഡേ... ഞാൻ അല്ല ഞങ്ങൾ മനുഷ്യർ തന്നെ ജയിച്ചിരിക്കും. മനുഷ്യപട്ടാളം ഒരുമയുടെ ചങ്ങലവട്ടത്തിൽ നിന്നെ പൂട്ടൂന്നൊരു നാൾ വരും. അവിടെ വിശ്വസാഹോദര്യം ജാതി മത ഭേദമില്ലാതെ വർഗവ്യത്യാസമില്ലാതെ വിജയത്തിൻ വർണ്ണക്കൊടി പാറിക്കും. അന്ന് നിന്നെ വൈറസ് രൂപത്തിൽ കവർന്നെടുത്ത ചേതനയറ്റ മനുഷ്യ ശവങ്ങളെ ചവിട്ടിമെതിച്ചു കൊണ്ട് യാത്രയാക്കും. ഞങ്ങൾ നിന്നെ യാത്രയാക്കും...

അംസുധ എ എസ്
+1 ഹ്യുമാനിറ്റിസ് പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം