എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി/അക്ഷരവൃക്ഷം
പരിസ്ഥിതി സൗഹാർദ്ദം ജീവിതത്തിന്റെ ആവശ്യകത
|
പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യൻ തൻറെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്കു ശ്രദ്ധ തിരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ തൃപ്തിപ്പെടുത്താൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. മനുഷ്യൻറെ നിലനിൽപിന് തന്നെ ഭീഷണി ആയികൊണ്ടു നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുന്നു. നാം ജീവിക്കുന്ന ചുറ്റുപാടിൻറെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടു ചെയ്യേണ്ട കാര്യങ്ങളാണ്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവർക്കാണ് പരിസ്ഥിതി നാശം സ്വന്തം അനുഭവം ആയി മാറുക.സമൂഹത്തിലെ ഉന്നതർക്ക് ഇത് പെട്ടെന്ന് മനസിലാവില്ല. പക്ഷെ ക്രമേണ എല്ലാവരിലേക്കും വ്യാപിക്കുന്ന സങ്കീർണമായ പ്രശ്നമാണ് ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങൾ. ഉദാഹരണമായി കേരളത്തിൽ ഉണ്ടായ പ്രളയം.നമ്മൾ നമ്മുടെ ആർഭാടത്തിനായി പ്രകൃതിയെ ചൂഷണം ചെയ്തതിൻറെ തിരിച്ചടികൾ ആണ് അന്ന് നാം കണ്ടത്. എങ്കിലും നമ്മൾ ആ പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ചു. നമ്മൾ പ്രകൃതിയെ എത്രത്തോളം ചൂഷണം ചെയ്യുന്നുവോ അത്രത്തോളം തിരിച്ചടികൾ ആണ് നമുക്ക് ഉണ്ടാകുന്നത്. പാടം നികത്തിയാലും മണൽ വാരി പുഴ നശിച്ചാലും വനങ്ങൾ നശിപ്പിച്ചാലും മാലിന്യകൂമ്പാരങ്ങൾ കൂടിയാലും കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ചപാടുകൾ മാറ്റപ്പെടേണ്ടതാണ്.ഇത്തരം പ്രശ്ങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് കരുതി ബോധപൂർവമായി ഇടപെട്ട് നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ നാം തയ്യാറിയില്ലെങ്കിൽ നമ്മുടെ വരും തലമുറക്ക് ഇവിടം വാസയോഗ്യം അല്ലാതെയായിത്തീരും. എല്ലാവർക്കും ആവശ്യത്തിനുള്ളത് എന്നും പ്രകൃതിയിൽ ഉണ്ട്. അത്യാഗ്രഹത്തിനൊട്ടില്ലതാനും. പരിസ്ഥിതിയുമായുള്ള സന്തുലന സമ്പർക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല, സമൂഹത്തിൻറെ കടമയാണ്. പരിസ്ഥതിക്ക് നാശം വരുത്തുന്ന പ്രവർത്തനങ്ങൾ നമുക്ക് വേണ്ട എന്ന സ്വയം തിരിച്ചറിവ് നമുക്ക് ഉണ്ടാവണം ഇല്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവും. പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും സ്വയം തയാറാകണം.നമ്മൾ ഒരു മരം മുറിക്കുമ്പോൾ ധാരാളം തൈകൾ വച്ചുപിടിപ്പിക്കണം. അങ്ങനെ നമ്മൾ നമ്മുടെ പ്രകൃതിയെ ഹരിതാഭമാക്കണം. പരിസ്ഥിതി പ്രത്യക്ഷമായോ പരോക്ഷമായോ നമ്മെ സഹായിക്കുന്നത് പോലെ നമ്മളും പ്രകൃതിയെ സംരക്ഷിക്കണം. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം നമുക്ക് വേണ്ടായെന്ന് പറയാൻ ഉള്ള കഴിവ് നാം ആർജിക്കണം. നാം എല്ലാവരും പരിസ്ഥിതിയോടിണങ്ങി നമ്മുടെ ഒരു സുഹൃത്തെന്ന രീതിയിൽ അതിനെ സംരക്ഷിക്കണം ഇല്ലെങ്കിൽ വരും തലമുറയ്ക്ക് അത് ദോഷകരമായിത്തീരും. നാം ഇനിയെങ്കിലും പ്രകൃതിയുമായി സൗഹാർദ്ദജീവിതം പുലർത്തണം. ഈ പ്രകൃതി നമുക്ക് മാത്രം ഉള്ളതല്ലായെന്ന ചിന്തയോടെവേണം പ്രകൃതിയെ സംരക്ഷിക്കാൻ. പ്രകൃതിസംരക്ഷണം നമ്മുടെ കർത്തവ്യം ആണ്. പരിസ്ഥിതി സൗഹാർദ്ദ ജീവിതം ജീവൻറെ ആവശ്യകതയാണെന്നു നാം മനസിലാക്കണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംത്തിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംത്തിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംത്തിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംത്തിട്ട ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ