ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

കാണാത്ത ജീവികൾ
കാണുന്നോരെന്നെ
കാർന്നുതിന്നീടുന്നു
കൊറോണ ഡിസീസ്
കടകൾ തുറക്കാതെ
സ്കൂളും തുറക്കാതെ
വാഹനമോട്ടാതെ
നാടിന്നു പൂട്ടിത് ലോക് ഡൗൺ
ഒന്നിച്ചു വാങ്ങിയ
പലഹാരമൊക്കെയും
ഒന്നിച്ചടിക്കാതെ
സൂക്ഷിച്ചു ഞാനും
ചക്കവറുത്തതും
കായ വറുത്തതും
അരി വറുത്തു
പൊടിച്ചുണ്ടയും
എത്ര വിഭവങ്ങൾ
നാടൻ വിഭവങ്ങൾ
എന്തു രുചിയാ -
ണതിനെന്നോ
പച്ചക്കറിക്കൃഷി
നെൽക്കൃഷിയും
വീട്ടിലുള്ളതെത്രനന്ന്
കൃഷി ചെയ്തിടാം
നമുക്കീ മണ്ണിൽ
ഭക്ഷ്യക്ഷാമമകറ്റീടാം.
ചെസ്സിൻ പാഠങ്ങൾ
പറഞ്ഞുകൊണ്ടച്ഛൻ
കളിക്കൂട്ടുകാരനായ് -മാറി
വീടിനുപുറത്തിറങ്ങാതെ കഴിഞ്ഞിടാം
കൊറോണ പടരാതെ
നമ്മെ സൂക്ഷിച്ചിടാം
കഥപറഞ്ഞീടാം,
വായിച്ചിടാം,
ചിത്രംവരച്ചും
 രസിച്ചീടാം
കുടുംബത്തോടൊപ്പം
കളിച്ചീടാം, കഴിച്ചിടാം
നിർദ്ദേശമൊക്കെയും
പാലിച്ചീടാം.
അതിജീവിക്കണം
മഹാമാരിക്കാലത്തെ
അതിജീവിക്കണം
മാനവരാശി ഒന്നായ്

ദൃശ്യാദാസ്.എ.വി
6 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത