സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/കാവലായ് മാറിടാം

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 181018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാവലായ് മാറിടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാവലായ് മാറിടാം

 പക്ഷിമൃഗാദികൾ സസ്യലതാദികൾ ,
കാടും മലയും ഓടും മാനും ,
പുഴയും നദിയും ചാടും മീനും ,
തെളിനീരൊഴുകും പൂഞ്ചോലകളും .
പാടും കുയിലും നൃത്തമാടും മയിലും ,
പച്ചപുതച്ചൊരു വയലേലകളും,
ശാന്തമാം സുന്ദര സാഗരതീരവും .
സർവ്വം നിറഞ്ഞൊരീ നാടിനെ ,
കാത്തിടാം കാത്തിടാം കാവലായ് മാറിടാം ,
കരുതിടാം കരുതിടാം നല്ലൊരു നാളേക്കായ് ,
ശുചീകരിക്കാം നമ്മുടെ പ്രകൃതിയെ,
ശുചീകരിക്കാം നമ്മുടെ നാടിനെ ,
ശുചീകരിക്കാം നമ്മുടെ കൈകളെ ,
ശുചീകരിക്കാം നമ്മുടെ വീടിനെ ,
അതുവഴികാത്തിടാം നാടിന്റെ നന്മയെ.

എസ്.ശ്രീഹരി
6A സെന്റ്തോമസ് യു.പി.എസ്.അയിരൂർ,തിരുവനന്തപുരം,വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത