സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ഒരു ചെറിയ കുഗ്രാമം. അവിടെ രണ്ട് അയൽവാസികളായ സുഹൃത്തുക്കൾ താമസിച്ചിരുന്നു.അങ്ങനെയിരിക്കെ ഇരുവരുടെയും വിവാഹം കഴിഞ്ഞു .ഇരുവർക്കും ഓരോ കുഞ്ഞുങ്ങൾ ജനിച്ചു. അവർ നന്നായി വളരുകയും പഠനത്തിൽ മിടുക്കുകാണിക്കുകയും ചെയ്തിരുന്നു .ഒരുവന്റെ പേര് മനു എന്നും ഒരുവൻ രാഹുലെന്നുമായിരുന്നു. മനുവിന്റെ അച്ഛൻ ഒരു കൃഷിക്കാരനായിരുന്നു. മനു തന്റെ അച്ഛനെ കൃഷിയിൽ സഹായിച്ചിരുന്നു. ആ കൃഷിയിൽ നിന്നു കിട്ടുന്ന പഴവർഗ്ഗങ്ങളും പച്ചക്കറിയുമാണ് അവർ ഭക്ഷണമാക്കിയത്. എന്നാൽ രാഹുലിന്റെ അച്ഛൻ വലിയ വ്യവസായി ആയിരുന്നു. അവർ മാർക്കറ്റിൽ പോയാണ് ഭക്ഷണ സാധനങ്ങൾ വാങ്ങിക്കുന്നത് അതിനാൽ രാഹുലിന് മിഠായികളും മറ്റു മധുരപലഹാരങ്ങളും നിരവധി വാങ്ങി കൊടുക്കുമായിരുന്നു. മനുവിനും രാഹുലിനും രോഗം പിടിപ്പെട്ടു അവർ ആശുപത്രികളിലായി .ആ രോഗത്തിൽ നിന്ന് മനുവിനെ മാത്രമേ രക്ഷിക്കാൻ സാധിച്ചുള്ളൂ. കാരണം അവൻ വീട്ടുവളപ്പിൽ കൃഷി ചെയ്തു കിട്ടുന്ന ഗുണകരമായ ഭക്ഷണമാണ് ആഹാരമാക്കിയിരുന്നത്.' അതിനാൽ അവന് രോഗ പ്രതിരോധശേഷി കൂടുതലായിരുന്നു. ഇതിൽ നിന്നു കിട്ടുന്ന ഗുണപാഠം ഇന്ന് നമ്മുടെ കേരളം അന്യസംസ്ഥാനത്തെ പച്ചക്കറി ആശ്രയിക്കുകയും കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് ആരോഗ്യവും പ്രതിരോധശേഷിയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഇതിനുളള ഏക പ്രതിവിധി സ്വന്തം വീട്ടുവളപ്പിൽ പച്ചക്കറികൾ നട്ടുപിടിപ്പിച്ച് ഗുണപ്രദമായ പച്ചക്കറികൾ കഴിച്ച് ആരോഗ്യവും പ്രതിരോധശേഷിയും കൂട്ടുക എന്നതാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ