Schoolwiki സംരംഭത്തിൽ നിന്ന്
മീനുക്കുട്ടിയും തേൻകുരുവിയും
<
പതിവുപോലെ സ്കൂളിൽ പോകുന്നതിന് വേണ്ടി മീനുക്കുട്ടി
ഉറങ്ങിയെഴുന്നേറ്റു.പല്ല് തേക്കുന്നതിനായി അവൾ മുറ്റത്തേക്കിറങ്ങി.
അപ്പോൾ വീടിനടുത്തുള്ള മരച്ചില്ലയിൽ
രണ്ട് തേൻകുരുവികൾ കൂടുകുട്ടുന്നത് കണ്ടു.ആകാംക്ഷയോടെ അവൾ
അത് നോക്കിനിന്നു.
അവർ ചെറിയ ഇലകൾ കൊണ്ടും ചുള്ളിക്കമ്പുകൾ കൊണ്ടും
കൂടുണ്ടാക്കാൻ തുടങ്ങി .കഷ്ടപ്പെട്ട് കൂടുണ്ടാക്കിയതിനു ശേഷം വീട്ടുമുറ്റത്ത്
കിളികൾക്ക് കുടിക്കാൻ വെച്ച വെള്ളത്തിൽ വളരെ
രസകരമായി കുളിച്ചു.എന്നിട്ടോ കഴിഞ്ഞില്ല....മീനു നട്ട ചെടികളിലെ
പൂക്കൾക്കിടയിലൂടെ പാറി നടന്ന് തേൻ കുടിച്ചു.ഓരോ ദിവസവും നടത്തുന്ന
കൂടിന്റെ മിനുക്കപണി അവൾ കൗതുകത്തോടെ നോക്കിനിന്നു.
|