ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/കുഞ്ഞാറ്റയുടെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Townupsatl (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞാറ്റയുടെ സ്വപ്നം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞാറ്റയുടെ സ്വപ്നം

ഒന്നാം ക്ലാസിൽ ടീച്ചർ പഠിപ്പിച്ച പുള്ളിക്കുടയുടെയും കൂട്ടുകാരുടെയും ചിത്രം വയ്ക്കുകയായിരുന്നു കുഞ്ഞാറ്റ. അപ്പോഴാണ് 'മോളേ 'എന്ന് നീട്ടി വിളിച്ചുകൊണ്ട് അച്ഛൻ വന്നത്. കുഞ്ഞാറ്റ സന്തോഷത്തോടെ ഓടി വന്നു അച്ഛനെ കെട്ടിപ്പിടിക്കാൻ ഒരുങ്ങി. 'മോളേ... വേണ്ട വേണ്ട... അച്ഛൻ കുളിച്ചിട്ട് വന്നു മോളെ എടുത്തോളാം'. അതുകേട്ടപ്പോൾ അവൾക്ക് വിഷമമായി. അച്ഛനോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു കുഞ്ഞാറ്റയ്ക്ക്. നാളെ മുതൽ ലോക് ഡൗൺ ആണെന്ന് അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു. അച്ഛൻ കുളി കഴിഞ്ഞു വന്നപ്പോൾ അമ്മ ചോറു വിളമ്പി അപ്പോഴാണ് നാളെ മുതൽ ജോലിക്ക് പോകാൻ കഴിയില്ല എന്ന് അച്ഛൻ പറഞ്ഞത്. രാജ്യം മുഴുവൻ അടച്ചിടാൻ പോവുകയാണത്രേ.... 'അതെന്തിനാണച്ഛാ '... അവൾ ചോദിച്ചു. കൊറോണാ രോഗം പകരാതിരിക്കാനാണെന്ന് അച്ഛൻ പറഞ്ഞു. പിന്നെയും അച്ഛൻ എന്തൊക്കെയോ അമ്മയോട് പറയുന്നുണ്ടായിരുന്നു. അതൊക്കെ കേട്ടിരുന്ന കുഞ്ഞാറ്റ ഉറങ്ങിപ്പോയി.

അവൾ മുറ്റത്തേക്കിറങ്ങി. പൂക്കളേയും പൂമ്പാറ്റകളെയും കിളികളേയും മരങ്ങളെയുമൊക്ക കണ്ട് കിന്നാരം പറഞ്ഞു നടക്കുകയായിരുന്നു.. പെട്ടെന്നാണ് വഴിയിലൂടെ വരുന്ന ഒരു അത്ഭുതജീവിയെ കണ്ടത്. അത് വരെ അവൾ കണ്ടിട്ടില്ലാത്ത രൂപം... 'നീ ആരാണ്? 'നിന്നെ ഇതുവരെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ? നീ എവിടെന്ന് വരുന്നു? 'അവൾ ചോദിച്ചു. ഞാനാണ് covid -19 ഉണ്ടാക്കുന്ന കൊറോണ വൈറസ്.. ഞാൻ ചൈനയിലെ വുഹാനിൽ നിന്നുമാണ് വരുന്നത്. ഇറ്റലി, സ്പെയിൻ, അമേരിക്ക തുടങ്ങിയ ലോക രാജ്യങ്ങളിലൊക്കെ സഞ്ചരിച്ചു ഞാനും എന്റെ കൂട്ടുകാരും രോഗം പടർത്തി. അവിടെ നിന്നും ഞാൻ കേരളത്തിലുമെത്തി.... 'അപ്പോൾ നീ ഞങ്ങൾക്കും രോഗം പകർത്തുമോ? ' കുഞ്ഞാറ്റ പേടിയോടെ ചോദിച്ചു. പക്ഷെ കേരളത്തിൽ എനിക്ക് അധികം പേർക്ക് രോഗം പരത്താൻ കഴിയുന്നില്ല... നിങ്ങൾ മലയാളികൾ എന്നെ അകറ്റി നിർത്താൻ ശ്രമിക്കുന്നു. അപ്പോഴാണ് അച്ഛൻ പറഞ്ഞ കാര്യങ്ങൾ അവൾക്ക് ഓർമ വന്നത്. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം,.. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കഴുകണം... സാനിറ്റൈസെർ ഉപയോഗിക്കണം.. മുഖത്തു ഇടക്കിടെ തൊടാൻ പാടില്ല... വീടിന് പുറത്തു പോകരുത്... പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും വാക്കുകൾ അനുസരിക്കണം....... "അയ്യോ ഇപ്പോൾ എനിക്ക് മാസ്ക് ഇല്ലല്ലോ... അമ്മേ രക്ഷിക്കണേ... കൊറോണ വന്നേ... ....കുഞ്ഞാറ്റ ഉറക്കെ കരഞ്ഞു. ഇതു കേട്ട് അച്ഛനും അമ്മയും ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞാറ്റയുടെ അടുത്തേക്ക് ഓടി വന്നു.. അവളെ എടുത്തു... താൻ സ്വപ്നം കണ്ട കാര്യങ്ങൾ അവൾ അച്ഛനോട് പറഞ്ഞു. അച്ഛൻ ചിരിച്ചു കൊണ്ട് അവളെ ആശ്വസിപ്പിച്ചു.കൊറോണ വൈറസിനെ നമുക്ക് നേരിട്ട് കാണാൻ കഴിയാത്ത വിധം ചെറുതാണെന്ന് അച്ഛൻ പറഞ്ഞു. സർക്കാരിന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ കൊറോണാ രോഗം വരില്ലായെന്നു അച്ഛൻ പറഞ്ഞപ്പോൾ കുഞ്ഞാറ്റക്ക് ആശ്വാസമായി. അവൾ സമാധാനത്തോടെ അച്ഛന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു..

ജാനകി
1 C ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ