പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. ഈ പരിസ്ഥിതി മനുഷ്യനും, ജന്തു ലോകവും, സസ്യജാലങ്ങളും ചേർന്നതാണ്. പരിസ്ഥിതിയുടെ നിലനിൽപ്പിനു ദോഷകരമായ പ്രവർത്തനങ്ങൾ നമ്മുടെയും, സസ്യങ്ങളുടെയും, മൃഗങ്ങളുടെയും ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുകയും മനുഷ്യന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുകയും ചെയ്യുന്നു. പക്ഷെ ഇപ്പോൾ നാം മാലിന്യവും ചപ്പും ചവറും എല്ലാം വലിച്ചെറിയുന്നത് നദികളിലേക്ക് ആണ്. അത് നമ്മുടെയും പരിസ്ഥിതിയുടെയും നാശത്തിനു കാരണമാകുന്നു.ഇതിന്റെ ഫലമായി മഹാമാരികൾ അടിക്കടിയായി നമ്മെ കീഴടുക്കുന്നു....നമ്മുടെ രാജ്യത്തെ ഇതിന്റെ പിടിയിൽ നിന്ന് സംരക്ഷിക്കേണ്ട കടമ നമ്മുടേതാണ് ....