ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം ശീലമാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13902 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം ശീലമാക്കാം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം ശീലമാക്കാം
ഒാരോ വ്യക്തിയും സ്വയം പാലിക്കേണ്ട ഒട്ടേറെ ആരോഗ്യശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ നമുക്ക് തടയാൻ കഴിയും. ഇടയ്ക്കിടയ്ക്കും ആഹാരത്തിനു മുൻപും ആഹാരശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. ഇങ്ങനെ ചെയ്താൽ വയറിളക്കം, വിരശല്യം, നാം ഇപ്പോൾ നേരിടുന്ന കോവിഡ് പോലുള്ള പകർച്ചവ്യാധികൾ വരാതെ നോക്കാം. നമ്മൾ പൊതുസ്ഥലങ്ങളിൽ പോയി വന്നശേഷം നിർബന്ധമായും കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് അല്ലെങ്കിൽ തൂവാല ഇവ ഉപയോഗിക്കണം. പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്താതിരിക്കുക.കൈകാലുകളിലെ നഖങ്ങൾ വെട്ടി വൃത്തിയാക്കുന്നതും രാവിലെയും രാത്രിയും പല്ലുകൾ വൃത്തിയാക്കുന്നതും കൂടാതെ ദിവസവും സോപ്പിട്ട് കുളിച്ച് ശരീരം ശുദ്ധിവരുത്തുന്നതും ശീലമാക്കുക. മലമൂത്ര വിസർജ്ജനത്തിനുശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഇവയെല്ലാം ശീലമാക്കിയാൽ രോഗങ്ങളെ നമുക്ക് തടയാം.
അജുദേവ് സുരേഷ്
4 എ ആലക്കാട് എസ്.വി.എൽ.പി.സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം