മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ദുരന്തമുഖത്തെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
ദുരന്തമുഖത്തെ മാലാഖമാർ

സിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാർ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ വാതിൽ തള്ളിതുറന്നുകൊണ്ട് അവിടേക്ക് ഓടിവന്നു. അവരുടെ മുഖത്ത് ഭയം നിഴലിച്ചിട്ടുണ്ടായിരുന്നു. അവർ പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞു, "എന്റെ ഇക്കയ്ക്ക് തീരെ വയ്യ...ആരേലും ഒന്ന് ഓടി വരണേ."

അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു നേഴ്സ് അവരുടെ പാത്രം അടച്ചു വേഗം കൈകഴുകിവന്നു ആ സ്ട്രീയോട് തിരക്കി, "എന്താ നിങ്ങളുടെ പേര്?"
"ഷംല", അവർ പറഞ്ഞു.
നേഴ്സ് വീണ്ടും തിരക്കി, "എന്താണ് പ്രശ്നം ?"
അവർ പറഞ്ഞു,"എന്റെ ഭർത്താവിന് തീരെ വയ്യ."
"നിങ്ങളുടെ ഭർത്താവിന്റെ പേരെന്താ?"എന്ന് ചോദിച്ചു കൊണ്ട് നേഴ്സ് വേഗം രോഗിയുടെ അടുത്തേക്ക് ഓടിപ്പോയി.
"റഹിം", എന്ന് മറുപടി പറഞ്ഞു അവരും കൂടെ ഓടി.
രോഗിയെ പരിശോധിച്ചപ്പോൾ അയാളുടെ അവസ്ഥ ഗുരുതരമാണെന്ന് നഴ്സന് തോന്നി. അയാൾക്ക്‌ ശ്വാസംമുട്ടൽ, ചുമ, പനി തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടെന്നു മനസിലാക്കിയ നേഴ്സ് വേഗം ഡോക്ടറുടെ അടുത്തേക്ക് പോയി വിവരം പറഞ്ഞു. പ്രാഥമിക ശുസ്രൂഷകൾ നല്കുന്നതിനിടയിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് റഹീമിനെ വെന്റിലേറ്ററിലേക്ക് മാറ്റുവാൻ ഡോക്ടർ നിർദേശിച്ചു.ഒപ്പം അയാളുടെ രക്ത സാംപിളും പരിശോധനക്കയക്കാൻ ആവശ്യപ്പെട്ടു.പരിശോധനാഫലം വരുവാനായി അവർ കാത്തിരുന്നു.

പിന്നീട് ഒരു നേഴ്സ് ഷംലയോടു പറഞ്ഞു,"ചേച്ചി ഞങ്ങളുടെ സംശയം നിങ്ങളുടെ ഭർത്താവിന് ഒരുപക്ഷെ കോവിഡ്-19 ആണോയെന്നാണ്. ഈ രോഗത്തിനു കൃത്യമായ ചികിത്സയോ പ്രതിരോധമരുന്നോ ഒന്നും തന്നെ നിലവിൽ ഇല്ല എന്നുള്ള കാര്യമൊക്കെ ചേച്ചിക്ക് അറിയാമായിരിക്കുമെല്ലോ. പക്ഷെ വിഷമിക്കേണ്ടതില്ല,നമുക്ക് ചേട്ടനെ രെക്ഷിച്ചെടുക്കാം കേട്ടോ. എന്തായാലും റിസൾട്ട് വരട്ടെ." നഴ്സുമാർ വേണ്ട സുരക്ഷാ സജ്ജീകരണങ്ങളോടെ റഹീമിനെ പരിചരിച്ചുകൊണ്ടിരുന്നു. റംലയെയും അവർ നിരീക്ഷിച്ചുകൊണ്ടിരുന്നു.

അടുത്ത ദിവസം പരിശോധനാഫലം വന്നപ്പോൾ അവർ കരുതിയപോലെ റഹിമിന് കോവിഡ്-19 സ്ഥിതീകരിച്ചു.
സിസിലി റിസൾട്ടുമായി ഡോക്ടറിനെ കാണാൻ പോയി. ഉടനെതന്നെ റഹിമിനെയും ഷംലയെയും ഐസൊലേഷൻ വാർഡിലേക്ക് പ്രവേശിപ്പിക്കുവാൻ പറഞ്ഞു . ആശുപത്രി പരിസരങ്ങൾ എല്ലാം തന്നെ അണുവിമുക്തമാക്കുവാൻ വേണ്ട തയ്യാറെടുപ്പു നടത്തുവാൻ കൂടി അദ്ദേഹം നിർദേശിച്ചു. സുരക്ഷാ ക്രമീകരണങ്ങളോടെ ഡോക്ടറും നഴ്സുമാരും ഷംലയെയും റഹിമിനെയും സമീപിച്ചു അവരോടു കുറെ ഏറെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
റഹിം വിഷമത്തോടുകൂടി ഡോക്ടറോട് ചോദിച്ചു ,"ഡോക്ടർ ഞാൻ രെക്ഷപെടില്ലല്ലേ..."
ഡോക്ടർ പറഞ്ഞു,"നോക്കു, മുൻപ് വന്ന നിപ്പ വൈറസ്‌നേക്കാൾ അപകടം കുറവാണു ഇപ്പോളത്തെ കോവിഡിന്. മാത്രമല്ല പ്രതിരോധ ശേഷിയുണ്ടെങ്കിൽ ഈ രോഗം നിസ്സാരമായി ഇല്ലാതാക്കാം. പേടിച്ചിരുന്നാൽ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല. നിങ്ങൾ ധൈര്യമായിരിക്കു. എല്ലാം നേരെയാകും."
തൃപ്തിയാകാതെ റഹിം വീണ്ടും പറഞ്ഞു,"നിങ്ങൾ എന്നെ ആശ്വസിപ്പിക്കാൻ പറയുന്നത് ഇതൊക്കെ, മരുന്നോ പ്രത്യേകിച്ച് ചികിത്സയോ ഒന്നുമില്ലാത്ത ഐ രോഗത്തെ നിങ്ങൾ എങ്ങനെ ഭേദപ്പെടുത്താനാ? എനിക്കറിയാം ഒരു രക്ഷേമില്ലെന്നു."
അതുകേട്ടു ഡോക്ടർ ദൃഢമായിപ്പറഞ്ഞു," നിങ്ങളേം ശംലേം ഞങ്ങൾ രക്ഷപ്പെടുത്തിയിരിക്കും. ഉറപ്പ്."
റഹിം വീണ്ടും ചോദിച്ചു,"പിന്നെ എന്തിനാ ഈ രോഗത്തെ നിങ്ങളും ഈ രാജ്യവും ലോകവും ഒക്കെ ഇത്രമാത്രം ഭയപ്പെടുന്നത് ?"
അപ്പോൾ ഡോക്ടർ," മറ്റുള്ള രോഗങ്ങളെ അപേക്ഷിച്ചു കോവിഡ് പെട്ടെന്നാണ് വ്യാപിക്കുന്നത്. അതുകൊണ്ടാണ് എല്ലാരും ഈ രോഗത്തെ വല്ലാതെ ഭയപ്പെടുന്നത്. മാത്രമല്ല ഇതിനു മരുന്നും ഇല്ല. അതുകൊണ്ടാണ് നിങ്ങളെയും ഭാര്യയെയും ഇവിടെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നത്. " എന്ന് പറഞ്ഞു. തുടർന്നു, "അതിരിക്കട്ടെ നിങ്ങളോ നിങ്ങളുടെ ഭാര്യയോ രോഗമുള്ള ആരേലുമായി സമ്പർക്കം പുലർത്തിയോ."എന്ന് ചോദിച്ചു.
റഹിം, "ഇല്ല ഡോക്ടർ ."
ഡോക്ടർ ," നിങ്ങൾ ആൾക്കൂട്ടമുള്ള എവിടേലും പോയിരുന്നോ ."
റഹം ," കുറച്ചു ദിവസങ്ങൾക്ക് മുൻപ് എന്റെ കൂട്ടുകാരന്റെ മകളുടെ പിറന്നാളാഘോഷത്തിനു പങ്കെടുക്കാൻ പോയി."
ഡോക്ടർ റഹിമിനോട് പറഞ്ഞിട്ടു ആ മുറിയിൽ നിന്നും ഇറങ്ങി, തന്റെ സുരക്ഷാ വസ്ത്രമൊക്കെ അഴിച്ചുമാറ്റി, അണുവിമുക്തനായി, എന്നിട്ടു പോലീസിനെ വിവരം അറിയിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് സംശയം നിഴലിച്ചിരുന്നു. അദ്ദേഹം വീണ്ടും നഴ്സനെ വിളിച്ചു.
നേഴ്സ് വന്നപ്പോൾ....
"സിസിലി, ആ റഹിം കുറച്ചു ദിവസം മുൻപ് തന്റെ സുഹൃത്തിന്റെ മകളുടെ പിറന്നാളാഘോഷത്തിനു പോയിരുന്നു,അല്ലാതെ എങ്ങും പോയില്ലെന്നു പറയുന്നു . എന്റെ സംശയം അയാളുടെ ഭാര്യയോ മകളോ മറ്റാരേലും വഴിയോ വരാനാണ് സാധ്യത എന്നാ. ഐസൊലേഷൻ വാർഡിൽ ഉള്ള നഴ്‌സിനോട് ഷംലയോട് എല്ലാ കാര്യങ്ങളും വിശദമായി ചോദിച്ചറിയാൻ പറയണം.

ഐസൊലേഷൻ വാർഡിൽ...നേഴ്സ് ഷംലയോടെ,"എന്തിനാണ് കരയുന്നത് ?"
ഷംല," ഒന്നുല്ല, മോളെ ഇനി കാണാൻ ഒക്കില്ലല്ലോ എന്നോർത്തുപോയതാ."
നേഴ്സ്," ചുമ്മാതെ വിഷമിക്കുകയാ..അതിനു ചേച്ചിക്ക് രോഗമില്ലല്ലോ, നിരീക്ഷണത്തിൽ ആണെന്നല്ലേയുള്ളു. അതിരിക്കട്ടെ നിങ്ങൾ എവിടേലും ആൾക്കൂട്ടമുള്ളിടത്തു പോയിരുന്നു, ഒരാഴ്ചക്ക് മുൻപോ മറ്റോ?"
ഷംല," ഇല്ല ഞാൻ എങ്ങും പോയില്ല, ഇക്ക ഒരു പിറന്നാളാഘോഷത്തിനു പോയി."
നേഴ്സ് വീണ്ടും ചോദിച്ചു," നിങ്ങളുടെ വീട്ടിൽ പ്രത്യേകിച്ചാരേലും പുറത്തു നിന്നും വന്നിരുന്നോ? ഒന്നോർത്തു നോക്കിയേ നിങ്ങൾ ആരൊക്കെ ആയിട്ട് ഇടപഴകിയെന്ന്."
ഷംല അൽപനേരം ആലോചിച്ച ശേഷം പറഞ്ഞു," ആ...നാലഞ്ചു ദിവസം മുൻപേ ഇക്കാടെ ഒരു കൂട്ടുകാരൻ ഗൾഫിൽ നിന്ന് വന്നാരുന്നു, അയാൾ വന്ന വഴി ഞങ്ങടെ വീട്ടിൽ കേറിയിട്ട പോയത്."<br? നേഴ്സ്, "ആണോ...!!എന്താ അദ്ദേഹത്തിന്റെ പേര് ?"
ഷംല, "നാസ്സർ എന്നോ നസീർ എന്നോ ആണ് ?"
നേഴ്സ്," എവിടാ അദ്ദേഹത്തിന്റെ വീട്?"
ഷംല," അതെനിക്ക് കൃത്യമായിട്ടറിയില്ല.കോച്ചിലാണെന്ന ഇക്ക പറഞ്ഞത്."
നേഴ്സ്," നിങ്ങളുടെ വീട്ടിൽ അദ്ദേഹം വന്നപ്പോൾ ആരൊക്കെയുണ്ടായിരുന്നു.?"
ഷംല ," ഞാനും ഇക്കയും മാത്രമേ ഉള്ളായിരുന്നു. ഞാൻ അയാളെ കണ്ടതുമില്ല...കുളിക്കുവാരുന്നു അപ്പോൾ.അയാൾ അധികം നേരം നിന്നില്ല."
ഷംലയോടെ കിടന്നോളാൻ പറഞ്ഞു നേഴ്സ് മുറിയിൽ നിന്നും ഇറങ്ങി. അവർ സുരക്ഷാ വസ്ത്രം അഴിച്ചു കൈയൊക്കെ കഴുകിയ ശേഷം ഡോക്ടറെ വിവരം അറിയിച്ചു.
അധികം വൈകാതെ ഷംലക്കും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങി. പരിശോധനാഫലത്തിലും കോവിഡ് ഉണ്ടെന്നു തെളിഞ്ഞു.
ദിവസങ്ങൾക്കുള്ളിൽ റാഹിമുമായി ഇടപഴകിയ കുറച്ചാളുകൾ കൂടെ അടുത്തുള്ള ആശുപത്രികളിൽ അഡ്മിറ്റ് ആയി കഴിഞ്ഞിരുന്നു.

സിസിലി ഡോക്ടറോട് ചോദിച്ചു," നമ്മുടെ കയ്യിൽ മരുന്നോ പ്രത്യേക ചികിത്സാവിധികളോ ഒന്നും തന്നെ ഇല്ല, ആകെ വെന്റിലേറ്റർ സഹായം മാത്രമാണുള്ളത്, നമ്മൾ എങ്ങനെയവരെ രക്ഷപെടുത്തും."
ഡോക്ടർ ," സിസി, അവർക്കു മറ്റു രോഗങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിൽ അവർ ഉറപ്പായും രെക്ഷപെടും."
സിസിലി ,"പക്ഷെ എങ്ങനെ ഡോക്ടർ? എനിക്ക് മനസിലായില്ല."
ഡോക്ടർ വിശദീകരിച്ചു,"മറ്റു രോഗങ്ങൾക്ക് മരുന്ന് കഴിച്ചു പ്രതിരോധശേഷി നഷ്ടപ്പെട്ടവർക്കാണ് കോവിഡ് മരണകരണമാകുന്നത്. അഥവാ അങ്ങനെ മരുന്ന് കഴിക്കുന്നുണ്ടെങ്കിലും നമുക്കവരെ രെക്ഷപെടുത്താം."
സിസിലിക്ക് വീണ്ടും സംശയമായി,"അതെങ്ങനെ?" ഡോക്ടർ ,"അത് നമുക്കവരുടെ അവസ്ഥ അനുസരിച്ചുള്ള മരുന്ന് കൊടുക്കാം.ശ്വാസമുട്ടലിന് അതിന്റെ മരുന്ന് ചൂടാണേൽ അതിനുള്ളത് എന്നിങ്ങനെ കൊടുത്തു അവരുടെ ജീവൻ അപകടത്തിലാകാതെ നോക്കും..പതിയെ പതിയെ ശരീരം സ്വന്തമായി ആന്റിബോഡി ഉത്പാദിപ്പിച് രോഗത്തെ അതിജീവിക്കും.
സിസിലിക്ക് കാര്യം പിടികിട്ടി. തന്റെ രോഗികൾ രോഗാവസ്ഥയെ അതിജീവിച്ചു പൂർണ ആരോഗ്യത്തോടെ ആശുപത്രി വിടും എന്നാ ഉറച്ച വിശ്വാസത്തോടെ തന്നെ അവർ അവിടെ നിന്നും പുറത്തേക്കുപോയി.

ഇന്ത്യൻ പ്രധാനമന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിച്ചു .ലോകം മുഴുവൻ കോറോണയുടെ ഭീതിയിലാണ് . അമേരിക്ക, ഇറ്റലി എന്നിവിടങ്ങളിലൊക്കെ വർധിച്ചു വരുന്ന മരണ നിരക്ക് ലോകത്തെ ആശങ്കയിലാക്കി.
ഭയം ഭയം സർവത്ര ഭയം നിഴലിച്ചു.
ആരോഗ്യപ്രവർത്തകരുടെയും നിയമപാലക്കാരുടെയും നിരന്തരമായ പരിശ്രമത്തിലൂടെ രോഗപ്പകർച്ചയും മരണനിരക്കും ഒരുവിധം കുറക്കുവാൻ നമുക്ക് കഴിഞ്ഞു.

ഒരാഴ്ചക്ക് ശേഷം ....


രാധാലക്ഷ്‌മി .ആർ
7 C എസ്.വി.പി.എം.എൻ.എസ്.എസ്.യു.പി.സ്കൂൾ,മണപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ