ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /പ്രകൃതിയുടെ ചിരി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ ചിരി

ചത്തതും ചപ്പും ചവറുമില്ല
ദുർഗന്ധമെങ്ങും പരക്കുന്നില്ല
മാലിന്യം ചുമക്കും വണ്ടിയില്ല
പൊടിയും പുകയുമുയരുന്നില്ല
വൃക്ഷങ്ങൾ ,പക്ഷികൾക്കെന്താനന്ദം
പുഴയിലെ മീനുകൾ നൃത്തം ചെയ്തു
മനുഷ്യനകത്തായ നേരത്തല്ലോ
ഞങ്ങൾ സ്വതന്ത്രരായെന്നതോർത്ത്
 ഇതുപോലെയെന്നെ നീ എന്നും കാക്കൂ
പ്രകൃതിചൊല്ലി മനുഷ്യനോട്
എന്നാൽ നിനക്കും നിൻ തലമുറക്കും
 ആരോഗ്യത്തോടെ ജീവിച്ചിടാം.
 

മഞ്ജുഷ. പി
4 എ ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത