ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ ഒരു തളിരു മാത്രം…

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gkmhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു തളിരു മാത്രം… <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു തളിരു മാത്രം…


പൊഴിയുന്ന പൂക്കളിൻ മധ്യത്തിൽ
ഒരു ചിറകിൻ കൂട്ടത്തിൻ നില-
വിളി നീ കേട്ടു

അയനനിറവിൽ നിന്ന് വിചനമായിയ
ശബ്ദം നിൻ ചിത്തരവാതിൽ
കവർന്നെടുത്തു

എന്തേ, പൊഴിയുമാറുന്ന പൂക്കളിൻ
രോദനം നിന്റെ കാതിൽ കിലുങ്ങാത്തത്?
എന്തേ, നിലവിളിക്കുന്ന ചിറകിൻകൂട്ടം
നിന്റെ മാനസത്തെ കുലുക്കിയത്?

പകലിന്റെ കാഴ്ച്ചയെ ഇരുട്ടിൽ മറയ്ക്കാതെ
നീ കാണൂ മർത്യ കാണൂ

വരണ്ടുണങ്ങുന്ന മലരിന്റെ തൂവെള്ള
ഇതളിനെ അവർ തന്റെ ജീവ-
നാളത്താൾ കുതിർക്കുന്നു .

കേൾക്കൂ മർത്യ
നിനക്കായി കേൾക്കൂ

സഹജരോരോന്നായി ചത്തൊടുങ്ങുന്നു
തന്റെ ജീവൻ നിലയ്ക്കാൻ
നിമിഷങ്ങൾ മാത്രം
വിയർക്കുന്നു മർത്യ നിനക്കൂവേണ്ടി
ഈ ഇതളിന്റെ ജീവ-
ശ്വാസം നിലനിർത്താം
നീയും എനിക്കു സഹജൻതൻ
എന്തേ, നീയുമിത് ഓർക്കാഞ്ഞത്?

ഭൂമിയെ നിനക്കു വിട
നരനു മാത്രമുള്ള ഭൂമിയെ വിട!

ചിറകിൻ കൂട്ടത്തിൻ നിലവിളി നിലച്ചു.

ഇതാ, ഭൂമിയില്ല!
തീഗോളമാത്രം
നരനും ആ തളിരും ശേഷിതൻ

നാളെ,
          തളിരു മാത്രം
 

നിവ്യ ഷിബു
9 D ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത