ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= രോഗപ്രതിരേധം:രോഗത്തിനുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരേധം:രോഗത്തിനുള്ള പരിഹാരം

മഹമാരികൾ എന്നും ലോകത്തിന് ഒരു ഭീഷണിയായി നിലകൊള്ളുന്നവയാണ്. വസൂരി, പ്ലേഗ്, സ്പാനിഷ് ഫ്ലു, നിപ തുടങ്ങിയ അനവധി മഹമാരികൾ മൂലം കോടികണക്കിന് ആളുകൾ മരണപ്പെട്ടു. ഒട്ടുമിക്ക മഹമാരികളും പടർന്നുപിടിക്കെ പെട്ടത് ശരിയായ രോഗപ്രതിരോധം ഇല്ലാത്തതിനാലാണ്. മനുഷ്യരുടെ പരസ്പര സമ്പർക്ക മൂലമാണ് അത് പകർന്നത്. രോഗപ്രതിരോധം, അത് ഒരുപാട് മനുഷ്യജീവനെ നിലനിർത്താൻ സഹായകരമാണ്. കോവിഡ്19, കൊറോണ വൈറസിന്റെ ഒരു വകഭേദമാണ്. ഇന്ന് അതിന് മുന്നിൽ ഒട്ടുമിക്ക ലോകരാജ്യങ്ങളും പകച്ചു നിൽക്കുകയാണ്. ഇതുവരെയും ഇതിനായി മരുന്നോ മറ്റു ചികിത്സാമാർഗ്ഗങ്ങളോ ഒന്നും തന്നെ കണ്ടുപിടിച്ചിട്ടില്ല. ആയതിനാൽ കോവിഡ് 19 തടയാൻ ഏറ്റവും ഫലവത്തായ ഒന്നാണ് രോഗപ്രതിരോധം. അതിനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സർക്കാരും ചേർന്ന് പൗരന്മാർക്ക് ബോധവത്ക്കരണ ക്ലാസ്സുകളും നൽകി. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത്, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് മുതലായവ നാം കൊവിഡ് 19നെ പ്രതിരോധിക്കാൻ വേണ്ടി ചെയ്യുക തന്നെ വേണം. അതുകൊണ്ട് തന്നെ ഒരു പഴഞ്ചൊല്ല് ഇവിടെ ഒരു വല്ല്യ പ്രാധാന്യം അർഹിക്കുന്നതാണ്, "രോഗം വേരാതെ സൂക്ഷിക്കുന്നതാണ് ചികിത്സയേക്കാൾ നല്ലത്."


സ്വേത പി
7B ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം