ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42007 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

പരിസ്ഥിതി, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയ വാക്കുകൾ ഇന്ന് എല്ലാ മാധ്യമങ്ങളിലും പരാമർശിക്കപ്പെടുന്നു. സ്കൂളുകളിലും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. അതു കൊണ്ടു തന്നെ പരിസ്ഥിതിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കൾ കൂടിച്ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. ജീവജാലങ്ങളും അവയുടെ വാസസ്ഥലങ്ങളും ഉൾപ്പെട്ട നമ്മുടെ പ്രകൃതി തന്നെയാണ് നമ്മുടെ പരിസ്ഥിതിയും.. ഏവർക്കും ജീവനും ജീവിതവും തന്നനുഗ്രഹിക്കുന്ന മാതാവാണ് പ്രകൃതി.

ദൈവത്തിൻ്റെ സ്വന്തം നാടായ കൊച്ചു കേരളത്തെ സംബന്ധിച്ച് നമുക്കഭിമാനിക്കത്തക്കതാണ് നമ്മുടെ ഭൂപ്രകൃതി. മാത്രമല്ല വിദ്യാഭ്യാസ, ആരോഗ്യ ,ശുചിത്വ, സാങ്കേതിക രംഗങ്ങളിൽ വിപ്ലവകരമായ മുന്നേറ്റത്തിലാണ് കേരളം

നിർഭാഗ്യവശാൽ വികസനത്തിൻ്റെ ഈ കുതിച്ചു ചാട്ടത്തിനിടയിൽ നമ്മുടെ ഈ പരിസ്ഥിതിയെ വേണ്ടപോലെ സംരക്ഷിക്കുന്ന കാര്യത്തിൽ നാമേറെ പിന്നോക്കം പോയിരിക്കുന്നു. വികസനത്തിലെന്ന പോലെ മലിനീകരണത്തിലും നാമേറെ മുന്നിലാണ്.

വന്യജീവികൾ സ്വൈര്യ വിഹാരം നടത്തിയിരുന്ന നിബിഢ വനപ്രദേശങ്ങൾ ഇപ്പോൾ കാണാ കാഴ്ചയാണ്. വനനശീകരണം കേരളത്തിൻ്റെ തനത് സസ്യലതാദികളേയും ജീവജാലങ്ങളേയും ഇല്ലാതാക്കി. വായു മലിനീകരണം, ജല മലിനീകരണം എന്നിവ നമ്മുടെ നമ്മുടെ പ്രകൃതിയെ ശ്വാസം മുട്ടിയ്ക്കുന്നു. കാലത്തിനു മുന്നേ പായുന്ന ഒരു ജനത ഈ പ്രകൃതിയെ ചവിട്ടിമെതിക്കുന്നു.

ഇന്ന് കേരളം ഒരു പ്രത്യേക സാഹചര്യത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിയ്ക്കുന്നു. വീടിനുള്ളിൽ കഴിയാൻ വിധിയ്ക്കപ്പെട്ട "Lock Down " ദിനങ്ങൾ.ആ ദിനങ്ങളെ ഫലപ്രദമായി വിനിയോഗിച്ചാൽ തിരിച്ചുപിടിയ്ക്കാം നമുക്കാ ഹരിത കേരളത്തെ.. മലീമസമാക്കപ്പെട്ട ഗംഗാനദി സർവ്വ വിശുദ്ധിയോടും കൂടി പൂർവാധികം തെളിമയോടെ ഒഴുകുന്ന കാഴ്ച നാം മാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നു. പക്ഷി മൃഗാദികൾ സ്വച്ഛന്ദമായി വിഹരിക്കുന്നു.. എത്ര സുന്ദരമായ കാഴ്ചകൾ!

വീണ്ടെടുക്കാം ആ പഴയ ഭൂമിയെ,,,മുന്നേറാം നമുക്ക് കരുതലോടെ,,, വിട്ടുകൊടുക്കാം ഭൂമിയെ അതിൻ്റെ അവകാശികൾക്കായി...

ഭദ്ര വിജയ്
8 A ജി വി എച്ച് എസ്സ് എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം