ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ഹരിത വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഹരിത വിദ്യാലയം | color= 2 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹരിത വിദ്യാലയം

മാവുകൾ പൂത്തു മണം പരന്നു
പച്ചക്കുടയായ് ബദാം മരങ്ങൾ
അണ്ണാറക്കണ്ണന്മാർ കാക്കക്കളും
വിദ്യാലയത്തിൽ വിരുന്നു വന്നു
ടീച്ചറും കുട്ട്യോളും മാന്തണലിൽ
പാടിപ്പഠിക്കുവാനൊത്തുകൂടി
ചക്കപ്പഴത്തിൻ മധുരഗന്ധം
ദിക്കെല്ലാം വാരി വിളമ്പിതെന്നൽ
അണ്ണാനും കാക്കക്കുയിലുകളും
തമ്മിൽ കലഹമായ് ചക്കയുണ്ണാൻ
താലോലമാടും മുരിങ്ങകളും
താളംപിടിക്കുന്ന നെല്ലികളും
കാണുവോർക്കെല്ലാം രസംപകരും
ഹായ് നല്ല സുന്ദര വിദ്യാലയം
 

അജയ് കാർത്തിക് എ
7 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത